Mar 26, 2024 07:13 AM

ജീവിതത്തിനൊപ്പം രാഷ്ട്രീയ ജീവിത്തിലേക്ക് കടക്കാനൊരുങ്ങി ബോളിവുഡ് താരം ഉർവശി റൗട്ടേല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചുവെന്ന് നടി പറഞ്ഞു.

ഏറ്റവും പുതിയ ചിത്രമായ ജെഎൻയു: ജഹാംഗീർ നാഷണൽ യൂണിവേഴ്‌സിറ്റിയുടെ റിലീസിനായി കാത്തിരിക്കുന്ന ഉർവശി റൗട്ടേല അടുത്തിടെ രാഷ്ട്രീയത്തിൽ ചേരാനുള്ള പദ്ധതിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

ഇനിയും ഒരു തീരുമാനം എടുക്കേണ്ടതുണ്ടെന്നും നടി വെളിപ്പെടുത്തി. എന്നാൽ ഏത് രാഷ്ട്രീയ പാ‍‌ർ‌ട്ടിയിലെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖ മാധ്യമത്തിന്റെ പ്രതിനിധിയുടെ രാഷ്ട്രീയത്തിൽ ചേരാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉർവ്വശി റൗട്ടേലയുടെ മറുപടി “എനിക്ക് ഇതിനകം ടിക്കറ്റ് ലഭിച്ചു.

ഇനി രാഷ്ട്രീയത്തിലേക്ക് പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കണം” എന്നാണ്. രാഷ്ട്രീയത്തിലേക്ക് പോകുമോ ഇല്ലയോ എന്ന് അറിയില്ല എന്നും ആരാധകരിൽ നിന്നും അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെന്നും രാഷ്ട്രീയത്തിൽ ചേരണോ വേണ്ടയോ എന്ന് ആരാധകർ പറയണം എന്നും ഉർവശി അറിയിച്ചു.

അതേസമയം സത്യസന്ധയായ രാഷ്ട്രീയക്കാരിയാവാനാണ് തനിക്ക് ആഗ്രഹം എന്നും നടി വ്യക്തമാക്കി. കഴിഞ്ഞദിവസം ഉർവശി അയോധ്യ രാമക്ഷേത്രം സന്ദർശിച്ചിരുന്നു.

രാഷ്ട്രീയത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള രാമക്ഷേത്ര സന്ദർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഉർവശിയുടെ വീഡിയോയ്ക്ക് പിന്തുണയ്‌ക്കൊപ്പം പരിഹാസങ്ങളും ഏറെയാണ്.

‘രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് ലഭിച്ച ആദ്യ ഏഷ്യൻ വനിത’ എന്നായിരുന്നു ഏറ്റവും മികച്ച കമന്റുകളിൽ ഒന്ന്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

#First #Asian #woman #get #ticket #enter #politics' #mocks #socialmedia #movie

Next TV

Top Stories