---
title: "മോര്‍ഫ് ചെയ്യ്ത ചിത്രങ്ങള്‍ കണ്ടപ്പോള്‍ സങ്കടം വന്നു അൻസിബ പറയുന്നു "
english_title: "Ansiba Hassan is a Malayalee South Indian beauty. Apart from acting, the actress also gained attention as a presenter and model"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1909/ansiba-hassan-is-a-malayalee-south-indian-beauty-apart-from-acting-the-actress-also-gained-attention-as-a-presenter-and-model"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fd87ece0c35f_ansiba.jpg"
keywords: []
---

# മോര്‍ഫ് ചെയ്യ്ത ചിത്രങ്ങള്‍ കണ്ടപ്പോള്‍ സങ്കടം വന്നു അൻസിബ പറയുന്നു 

> **Lead Summary:** ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അൻസിബ ഹസ്സൻ.മലയാളിയായ താരം തെന്നിന്ത്യയിലും തിളങ്ങി .അഭിനയത്തിന് പുറമേ അവതാരകയായും മോഡലായും ശ്രദ്ധ നേടിയിരുന്നു താരം.

## Article Content

ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അൻസിബ ഹസ്സൻ.മലയാളിയായ താരം തെന്നിന്ത്യയിലും തിളങ്ങി .അഭിനയത്തിന് പുറമേ അവതാരകയായും മോഡലായും ശ്രദ്ധ നേടിയിരുന്നു താരം.

മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അൻസിബ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു.

ഇപ്പോഴിതാ ദൃശ്യം രണ്ടാം ഭാഗത്തിലൂടെ താരം വീണ്ടും തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്. അതേ സമയം തന്റെ ജീവിതത്തിൽ ഉണ്ടായ മോശം സംഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് അൻസിബ.

താരത്തിനെതിരെ ഒരിടയ്ക്ക് സൈബർ വിമർശനങ്ങൾ വലിയ രീതിയിൽ ഉണ്ടായിരുന്നു.അതിനെ പറ്റിയാണ് അൻസിബ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികണം.

തനിക്കെതിരെ ഉണ്ടായ സൈബർ അറ്റാക്കുകൾ തന്നെ വല്ലാതെ തളർത്തിയെന്നും താൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യത്തിനാണ് തനിക്കെതിരെ വിമർശനം ഉണ്ടായതെന്നും അൻസിബ പറയുന്നു.

ഒരു സമുദായത്തെ പരസ്യമായി അൻസിബ വിമർശിച്ചുവെന്നാണ് അന്ന് താരത്തിനെതിരെ ഉയർന്ന ആരോപണം. ഒരിക്കലും താൻ അറിഞ്ഞുകൊണ്ട് ഒരു സമുദായത്തെയും വിമർശിച്ചിട്ടില്ലെന്നും ഒരു കഴമ്പും ഇല്ലാത്ത കാര്യങ്ങൾ ആണ് തനിക്കെതിരെ ഉണ്ടായതെന്നും അന്ന് തനിക്കെതിരെ ഉണ്ടായ സൈബർ അറ്റാക്കുകൾ തന്നെ മാനസികമായി ഒരുപാട് തളർത്തിയെന്നും അൻസിബ പറയുന്നു.

എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടു എനിക്ക് തന്നെ അറപ്പ് തോന്നിയെന്നും അൻസിബ പറയുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സൈബർ അറ്റാക്കിന് ഇരകൾ ആകാറുണ്ട്.

എന്നാൽ ഇത്തരം വാർത്തകളോട് പുരുഷന്മാർ പ്രതികരിക്കാത്തത് തങ്ങൾ മനക്കട്ടിയില്ലാത്തവർ ആണെന്ന് മറ്റുള്ളവർ കരുതും എന്ന ചിന്ത കൊണ്ടാണ്.

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഇതെല്ലാം വേദനിപ്പിക്കാറുണ്ടെന്നും അൻസിബ പറഞ്ഞു. പലരും ഇപ്പോഴും ചിന്തിച്ചുവെച്ചിരിക്കുന്നത് ബുദ്ധി ഇല്ലാത്തവർക്ക് പറ്റിയ പണിയാണ് അഭിനയം എന്നാണു. അത്തരത്തിൽ പലരും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.

സംവിധാനം ചെയ്യാൻ ഞാൻ തീരുമാനിച്ചപ്പോൾ പലരും അതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും അൻസിബ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1909/ansiba-hassan-is-a-malayalee-south-indian-beauty-apart-from-acting-the-actress-also-gained-attention-as-a-presenter-and-model)