ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് കുടുംബവിളക്ക് . പരമ്പരയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സുമിത്രയെന്ന വീട്ടമ്മയുടെ കുടുംബ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായി മുന്നേറുകയാണ് പരമ്പര.ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് മീര വസുദേവിന് ലഭിച്ചത്.
നൂബിന്‍ ജോണി, ആതിര മാധവ്, ശരണ്യ ആനന്ദ്, അമൃത തുടങ്ങി നിരവധി പേരാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്.
സ്‌ക്രീനിലെ കഥാപാത്രത്തിനമുപ്പുറമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്താറുണ്ട്.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങളെല്ലാം.
വേദികയെ അവതരിപ്പിക്കുന്ന ശരണ്യ ആനന്ദും അനന്യയായെത്തുന്ന ആതിര മാധവും അടുത്തിടെയായിരുന്നു വിവാഹിതരായത്.
ഇവരുടെ വിവാഹ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹ ശേഷം ഇരുവരും കുടുംബവിളക്കിലേക്ക് തിരിച്ചെത്തിയിരുന്നു.
അഭിനയ രംഗത്ത് തുടരുമെന്നായിരുന്നു ഇരുവരും പറഞ്ഞത്. തുടക്കത്തില്‍ നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു ആതിരയുടെ ക്യാരക്ടര്‍. വേദികയെന്ന വില്ലത്തിയായാണ് ശരണ്യ ആനന്ദ് എത്തിക്കൊണ്ടിരിക്കുന്നത്.
ഹണിമൂണ്‍ യാത്രയ്ക്കിടയില്‍ ആതിര മാധവും ഭര്‍ത്താവും സഹതാരമായ നൂബിന്‍ ജോണിയെ കണ്ടുമുട്ടിയിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശിയാണ് നൂബിന്‍. കുടുംബവിളക്കില്‍ പ്രതീഷെന്ന കഥാപാത്രമായാണ് നൂബിന്‍ എത്തുന്നത്.
പ്രതീഷിന്റെ സഹോദരന്‍ ഡോക്ടര്‍ അനിരുദ്ധന്റെ ഭാര്യയായ അനന്യയായാണ് ആതിരയെത്തുന്നത്. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ആതിരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നൂബിന്‍ ജോണിയും എത്തിയിരുന്നു. ഫോട്ടോ ഷൂട്ട് എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഒരേ നിറത്തിലുള്ള ജാക്കറ്റുകള്‍ അണിഞ്ഞായിരുന്നു ഇവരെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. നിരവധി പേരായിരുന്നു കമന്‍റുകളുമായെത്തിയത്.
Kudumbavilakku is a series starring Meera Vasudev in the lead role