---
title: "#Aneesh | ആര് പറഞ്ഞിട്ടാണ് വന്നത്? സംവിധായകന്‍ അപമാനിച്ച് വീട്ടില്‍ നിന്നും ഇറിക്കിവിട്ടു; തുറന്ന് പറഞ്ഞ് അനീഷ്"
english_title: "#Who #said it #director #insulted #threw #out #house #Aneesh #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/188826/who-said-it-director-insulted-threw-out-house-aneesh-openup"
published_at: "2024-03-02T11:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2c4668801a_aneesh_1.jpg"
keywords: []
---

# #Aneesh | ആര് പറഞ്ഞിട്ടാണ് വന്നത്? സംവിധായകന്‍ അപമാനിച്ച് വീട്ടില്‍ നിന്നും ഇറിക്കിവിട്ടു; തുറന്ന് പറഞ്ഞ് അനീഷ്

> **Lead Summary:** പ്രമുഖ സംവിധായകനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് നടന്‍ അനീഷ് മേനോന്‍. വീട്ടില്‍ ചെന്ന് തന്നോട് മോശമായി പെരുമാറി ഇറക്കി വിട്ടതിനെക്കുറിച്ചാണ് അനീഷ് സംസാരിക്കുന്നത്. വലിയൊരു സംവിധായകന്‍. പുതുമുഖങ്ങളെ മാത്രം വച്ചൊരു സിനിമ ചെയ്ത് വലിയ ഹിറ്റായി. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകനാണ്. ദൃശ്യമൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. ഞാന്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ പോയിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നുമാണ് ഞാന്‍ വരുന്നത്.

## Article Content

പ്രമുഖ സംവിധായകനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് നടന്‍ അനീഷ് മേനോന്‍. വീട്ടില്‍ ചെന്ന് തന്നോട് മോശമായി പെരുമാറി ഇറക്കി വിട്ടതിനെക്കുറിച്ചാണ് അനീഷ് സംസാരിക്കുന്നത്. വലിയൊരു സംവിധായകന്‍. പുതുമുഖങ്ങളെ മാത്രം വച്ചൊരു സിനിമ ചെയ്ത് വലിയ ഹിറ്റായി. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകനാണ്. ദൃശ്യമൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. ഞാന്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ പോയിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നുമാണ് ഞാന്‍ വരുന്നത്.

അദ്ദേഹത്തിന്റെ അസോസിയേറ്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞിട്ടാണ് ഞാന്‍ പോകുന്നത്. അദ്ദേഹം മുകളില്‍ നിന്നും ഇറങ്ങി വന്ന് വളരെ റൂഡ് ആയി പെരുമാറി. നല്ല ദേഷ്യത്തില്‍ ആര് പറഞ്ഞിട്ടാണ് ഇവിടെ വന്നതെന്ന് ചോദിച്ചു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ആ സമയത്തെ മൂഡ് ആയിരിക്കാം. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ തടസപ്പെട്ടതിന്റെയാകാം. പക്ഷെ ഞാനൊരിക്കലും എന്റെ വീട്ടില്‍ വന്ന ഒരാളോട് അങ്ങനെ പെരുമാറില്ല. അതാണ് എന്റെ ക്യാരക്ടര്‍ എന്നും അനീഷ് പറയുന്നു. അദ്ദേഹത്തിന് ഇത്രമാത്രമേ അറിയേണ്ടു ആര് പറഞ്ഞിട്ടാണ് വന്നതെന്ന്.

ഞാന്‍ അന്വേഷിച്ച് കണ്ടെത്തിയതാണെന്ന് പറഞ്ഞു. അവസരം ചോദിക്കുക എന്നത് എന്റെ ആവശ്യമാണെന്നും തരണോ വേണ്ടയോ എന്നത് സാറിന്റെ ഇഷ്ടം.ഞാന്‍ പറയുന്നത് വളരെ സട്ടിലായാണ്. അത്രയും ഇഷ്ടമുള്ള ആളായതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. വിഷമത്തോടു കൂടിയാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിയത്. എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഇതിനൊരു പോസിറ്റീവ് വശമുണ്ട്. ഞാന്‍ താഴെ ഇറങ്ങിയതും അവിടെയൊരു ഓട്ടോറിക്ഷയുണ്ടായിരുന്നു. അതിന്റെ ഡ്രൈവര്‍ എന്നെ കണ്ട് തിരിച്ചറിഞ്ഞു, അളിയാ എന്ന് വിളിച്ചു.ദൃശ്യത്തിലെ അളിയന്‍ എന്നതാണ്.

വണ്ടി കിട്ടിയില്ലേ, കയറു എന്ന് പറഞ്ഞുവെന്നാണ് അനീഷ് പറയുന്നത്. പോകുന്നതിനിടെ അയാള്‍ തിരിഞ്ഞിരുന്നിട്ട് എന്താണ് പ്രശ്‌നം മുഖമൊക്കെ വല്ലാതിരിക്കുന്നുവല്ലോ എന്ന് ചോദിച്ചു. ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ വലിക്കുവോ എന്ന് അയാള്‍ ചോദിച്ചു. അയാള്‍ എന്നെ കുല്‍ക്കി സര്‍വത്ത് ഉണ്ടാക്കുന്നിടത്തു കൊണ്ടു പോയി സിഗരറ്റ് തന്നു. എന്നിട്ട് പുള്ളി ഒരു ഗംഭീര മോട്ടിവേഷന്‍ ക്ലാസെടുത്തുവെന്നാണ് അനീഷ് പറയുന്നത്. ആകേ മൂന്നാലു സെന്റന്‍സേ പറഞ്ഞുള്ളൂ. ഞാനപ്പോള്‍ ആലോചിച്ചത് ആ ഓട്ടോറിക്ഷക്കാരന്റെ ക്യാരക്ടറും ആ സംവിധായകന്റെ ക്യാരക്ടറും തമ്മിലുള്ള അന്തരമാണ്.  ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവമാണതെന്നും അനീഷ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/188826/who-said-it-director-insulted-threw-out-house-aneesh-openup)