---
title: "#suchitranair | പ്രണയം എനിക്ക് നല്‍കിയത് വേദനകള്‍ മാത്രം, അതേക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയില്ല -സുചിത്ര"
english_title: "#suchitranair #talks #about #love #marriage #also #speaks #about #malaikottaivaaliban"
publisher: "moviemax.in"
canonical_url: "https://moviemax.in/news/188526/suchitranair-talks-about-love-marriage-also-speaks-about-malaikottaivaaliban"
published_at: "2024-03-01T10:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e165d824eb7_suchithra.jpg"
keywords: []
---

# #suchitranair | പ്രണയം എനിക്ക് നല്‍കിയത് വേദനകള്‍ മാത്രം, അതേക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയില്ല -സുചിത്ര

> **Lead Summary:** **ഇന്ന് **മലയാളികള്‍ക്ക് സുപരിചിതയാണ് സുചിത്ര. ഏഷ്യാനെറ്റിലെ വാനമ്പാടിയിലെ വില്ലത്തിയായിട്ടാണ് സുചിത്ര താരമാകുന്നത്. പിന്നാലെ സുചിത്ര ബിഗ് ബോസിലെത്തി. ബിഗ് ബോസിലെ മിന്നും താരമായി മാറാനും സുചിത്രയ്ക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം സുചിത്രയെ എവിടേയും കണ്ടിട്ടില്ലായിരുന്നു. പിന്നെ സുചിത്ര പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത് മലൈക്കോട്ടൈ വാലിബനിലൂടെയായിരുന്നു.

## Article Content

**ഇന്ന് **മലയാളികള്‍ക്ക് സുപരിചിതയാണ് സുചിത്ര. ഏഷ്യാനെറ്റിലെ വാനമ്പാടിയിലെ വില്ലത്തിയായിട്ടാണ് സുചിത്ര താരമാകുന്നത്. പിന്നാലെ സുചിത്ര ബിഗ് ബോസിലെത്തി. ബിഗ് ബോസിലെ മിന്നും താരമായി മാറാനും സുചിത്രയ്ക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം സുചിത്രയെ എവിടേയും കണ്ടിട്ടില്ലായിരുന്നു. പിന്നെ സുചിത്ര പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത് മലൈക്കോട്ടൈ വാലിബനിലൂടെയായിരുന്നു.

മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനില്‍ മാതംഗി എന്ന കഥാപാത്രമായാണ് സുചിത്രയെത്തിയത്. സുചിത്രയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചം വിവാഹത്തെക്കുറിച്ചും സുചിത്ര പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. 

വിവാഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്. കഴിക്കുന്നെങ്കില്‍ പ്രണയ വിവാഹം തന്നെയായിരിക്കണം. പരസ്പരം അറിഞ്ഞ് വിശ്വസിച്ച് സ്‌നേഹിച്ച് കല്യാണം കഴിക്കുന്നത് തന്നെയാണ് നല്ല കാര്യം. അതു തന്നെയാണ് ഏറ്റവും സന്തോഷം ഉള്ള കാര്യവും. പക്ഷെ പേഴ്‌സണലി എനിക്ക് പ്രണയം കൊണ്ട് കുറച്ച് വേദനകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് ഇപ്പോള്‍ അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നതു കൂടിയില്ലെന്നാണ് സുചിത്ര പറയുന്നത്. 

ഒരു പ്രണയ വിവാഹത്തെക്കുറിച്ചോ കുറച്ച് കാലങ്ങളിലേക്ക് ഇനിയൊരു പ്രണയത്തെക്കുറിച്ചോ ഒന്നും ചിന്തിക്കാന്‍ പറ്റുന്ന ഒരു മാനസികാവസ്ഥയില്‍ അല്ല. ഇപ്പോള്‍ എന്റെ കരിയര്‍ മാത്രമേ ഞാന്‍ നോക്കുന്നുള്ളൂവെന്നും സുചിത്ര പറയുന്നുണ്ട്. മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ വിവാദങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ സുചിത്ര സംസാരിക്കു്‌നനുണ്ട്. ഡീഗ്രേഡ് ചെയ്യുന്നത് പോലെ തോന്നിയിരുന്നുവെന്നാണ് സുചിത്ര പറയുന്നത്.

ഞാനും കണ്ടിരുന്നു കുറേ റിവ്യൂസ് മോശമായിട്ട് പറയുന്നത്. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതൊക്കെ മാറി. ഇപ്പോള്‍ നമ്മള്‍ കാണുന്നില്ലേ പല പല റിവ്യൂസ്. അതിപ്പോള്‍ നമ്മള്‍ നല്ലൊരു ഭക്ഷണം കൊടുത്താലും ഈ രണ്ട് അഭിപ്രായവും വരാറുണ്ട്. നല്ല ഭക്ഷണമായിരിക്കും കുറേപ്പേര്‍ക്ക് ഇഷ്ടപ്പെടും. പക്ഷെ ഇഷ്ടപ്പെടാത്ത കുറച്ചു പേരും കാണും. അതിനെ ടേസ്റ്റ് എന്ന് പറയുമെന്നാണ് സുചിത്ര പറയുന്നത്.

എല്ലാവര്‍ക്കും ഒരേ ടേസ്റ്റ് ആകണമെന്നില്ല. അതുകൊണ്ട് അതിനനുസരിച്ച് മിണ്ടാതിരിക്കുക മാത്രമേ നമ്മള്‍ ചെയ്യാനുള്ളൂ. ഇഷ്ടപ്പെടുന്നവര്‍ എടുക്കട്ടെ ഇഷ്ടപ്പെടാത്തവർ പൊയ്‌ക്കോട്ടെ. ഇഷ്ടപ്പെടുന്നവര്‍ നല്ലപോലെ ആസ്വദിക്കുന്നുണ്ടെന്നും സുചിത്ര പറയുന്നു. ഇഷ്ടപ്പെടാത്തവര്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് അത് മാറ്റ് നിര്‍ത്തുമുണ്ട്. അതിപ്പോള്‍ രണ്ട് തരത്തിലുള്ള ആള്‍ക്കാരുണ്ട്.

അങ്ങനെ പോകും എന്ന് വിചാരിച്ച് മുന്നോട്ട് പോവുക എന്നാണ് സുചിത്ര പറയുന്നത്. എനിക്ക് തോന്നുന്നു എല്ലാ മേഖലയിലും ഇങ്ങനെയുണ്ട്. ഏത് കാര്യം എടുത്താലും നമുക്ക് ഈയ്യൊരു രണ്ട് അഭിപ്രായം ഉള്ള ആള്‍ക്കാര്‍ ഇഷ്ടം പോലെ പോലെയുണ്ടെന്നും ഇവിടേയും അതേ ഉണ്ടായിട്ടുള്ളൂവെന്ന് വിചാരിച്ചാല്‍ മതിയെന്നും സുചിത്ര ചൂണ്ടിക്കാണിക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/188526/suchitranair-talks-about-love-marriage-also-speaks-about-malaikottaivaaliban)