Feb 24, 2024 03:57 PM

വിവാഹ വാഗ്ദാനം നൽകിയ അടുത്ത ബന്ധുവിനെ ഒരു പതിറ്റാണ്ടിലധികമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ നടനും സംവിധായകനും നിർമാതാവുമായ മനോജ് രാജ്പുത് അറസ്റ്റിൽ.

ഛത്തീസ്ഗഡ് സ്വദേശിയായ മനോജ് രാജ്പുത്തിനെ ദുർഗ് ജില്ലയിലെ ഓഫിസിൽനിന്ന് വെള്ളിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. മനോജ് രാജ്പുത്തിന്റെ ഉറ്റ ബന്ധുകൂടിയായ 29 വയസ്സുകാരിയാണ് പരാതിക്കാരിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ 13 വർഷമായി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് പരാതി.

‘‘വിവാഹവാഗ്ദാനം നൽകി മനോജ് രാജ്പുത് 2011 മുതൽ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 22നാണ് ഓൾഡ് ഭിലാരി റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. മനോജ് രാജ്പുത് വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിലാണ് യുവതി പൊലീസിനെ സമീപിച്ചത്’’ – എസ്എച്ച്ഒ രാജ്കുമാർ ബോർജ വ്യക്തമാക്കി.

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമേ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.

മുൻപ് റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്ന മനോജ് രാജ്പുത് പിന്നീടാണ് സിനിമാ രംഗത്ത് എത്തുന്നത്. നിലവിൽ അഭിനയം, സംവിധാനം, നിർമാണം തുടങ്ങി വിവിധ മേഖലകളിലായി സിനിമയിൽ സജീവമാണ്. റിയൽ എസ്റ്റേറ്റിൽ സജീവമായിരുന്ന കാലത്ത് സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട കേസിൽ ജയിൽവാസം അനുഭവിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

#chhattisgarh #film #actor #manojrajput #held #raping #kin #after #promising #marriage

Next TV

Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall