#Baburaj | പണ്ട് ഒളിച്ച് ചെയ്തിരുന്നത് ഇന്ന് പരസ്യമായി ചെയ്യുകയാണ്! സിനിമാ ലൊക്കേഷനിലെ നടന്മാരെ പറ്റി ബാബുരാജ്

#Baburaj | പണ്ട് ഒളിച്ച് ചെയ്തിരുന്നത് ഇന്ന് പരസ്യമായി ചെയ്യുകയാണ്! സിനിമാ ലൊക്കേഷനിലെ നടന്മാരെ പറ്റി ബാബുരാജ്
2024-02-20T12:46:00 | By Kavya N

സിനിമ രംഗത്ത് ന്യൂജനറേഷന്‍ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന് വരാറുള്ളത്. അതില്‍ പ്രധാനം മയക്കുമരുന്ന് ഉപയോഗിച്ച് സിനിമാലൊക്കേഷനില്‍ വരുന്നു എന്നതായിരുന്നു. ശരിക്കും ഇത് സിനിമാ ലൊക്കേഷനില്‍ പരസ്യമായി നടക്കുന്ന കാര്യമാണെന്ന് തുറന്ന് പറയുകയാണ് നടന്‍ ബാബുരാജ്. നടന്‍ എന്നതിലുപരി താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു ബാബുരാജ്. ലഹരിമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് അമ്മയുടെ കൈയ്യിലും പൊലീസിന്റെ കൈയ്യിലുമൊക്കെ ഉണ്ടെന്നാണ് നടന്‍ പറയുന്നത്.

സിനിമാ മേഖലയിലെ മയക്കുമരുന്ന് അടക്കമുള്ള ലഹരി ഉൽപന്നങ്ങളുടെ ഉപയോഗം കൂടിയിരിക്കുകയാണ്. നിര്‍മാതാക്കളുടെ അസോസിയേഷനടക്കം സകല സംഘടനകളും ഇതിനെ പറ്റി സംസാരിച്ചു. ഇതിന്റെ ഉപയോഗം വര്‍ധിച്ച് വരികയാണെന്നും. പിടിക്കപ്പെടുന്നവര്‍ ഇത് ആര്‍ക്ക് വേണ്ടിയാണ് കൊണ്ട് പോകുന്നതെന്ന് വരെ പറയുന്നുണ്ട്. ഓരോരുത്തരെയും പിടിക്കപ്പെടുമ്പോള്‍ അവന്‍ പറയുകയാണ് ഞാന്‍ മറ്റൊരാള്‍ക്ക് വേണ്ടി കൊണ്ട് പോയതാണെന്ന്.

അങ്ങനെ ഒരിക്കല്‍ പിടിക്കപ്പെട്ടയാള്‍ മൊഴി കൊടുത്തത് അനുസരിച്ച് എക്‌സൈസ് സംഘം ചെയിസ് ചെയ്ത് എത്തിയത് വലിയൊരു നടന്റെ വണ്ടിയുടെ പിന്നാലെയായിരുന്നു. ആ വണ്ടി നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള ഇന്‍ഡസ്ട്രി അന്ന് തീരുമായിരുന്നു. പണ്ടൊക്കെ ഇത് കുറച്ച് ഒളിച്ചാണ് ചെയ്തിരുന്നത്. ഇപ്പോള്‍ പരസ്യമായി ചെയ്യാന്‍ തുടങ്ങി. അതാണ് എന്നെ വേദനിപ്പിക്കുന്നത്. ഒരു വ്യക്തിയ്ക്ക് ഇതൊക്കെ ഉപയോഗിക്കാം. അതായാളുടെ സ്വന്തം ഇഷ്ടത്തിനാണ്.

എന്നാലത് ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് കുഴപ്പം. ജോലി കഴിഞ്ഞ് പോയിട്ട് ഇഷ്ടമുള്ളത് പോലെ ഉപയോഗിക്കാം. ഇവിടെ നിയമത്തിന് എതിരാണെങ്കിലും പല രാജ്യങ്ങളിലും മയക്കുമരുന്നുകള്‍ ഉപയോഗിക്കാം. ജോലി സ്ഥലത്ത് ചെയ്യാതിരിക്കുക. പിന്നെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കണം. ഇതേ ഞങ്ങളെല്ലാവരും പറയുന്നത്. എന്ന് കരുതി അതുകൊണ്ട് പോയി കേസ് കൊടുക്കാന്‍ അമ്മ ഉദ്ദേശിക്കുന്നില്ല. അവരെ വിളിച്ചിട്ട് നേരെ കൊണ്ട് വരാനാണ് സംഘടന ശ്രമിക്കുന്നത്. ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല ഇത്. ബാബുരാജ് പറയുന്നു

Content Highlight: #What #used #tobe #done #secret #done #openly #today #Baburaj #actors #movie #location

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup