കറുപ്പുനിറം ആയതിന്റെ പേരിൽ ഡാൻസ് ഗ്രൂപ്പിൽ നിന്നടക്കം ഒഴിവാക്കിയിട്ടുണ്ട്, തുറന്നു പറഞ്ഞ് സയനോര

കറുപ്പുനിറം ആയതിന്റെ പേരിൽ ഡാൻസ് ഗ്രൂപ്പിൽ നിന്നടക്കം ഒഴിവാക്കിയിട്ടുണ്ട്, തുറന്നു പറഞ്ഞ് സയനോര
2021-12-31T07:45:00 | By Susmitha Surendran

മലയാളത്തിന്റെ പ്രീയ ഗായികയാണ് സയനോര ഫിലിപ്പ്. ലാൽ ജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര എത്തിയിരിക്കുന്നത്.

ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്ന്, എ.ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത മാത്രികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

കുട്ടിക്കാലം തൊട്ടു നിറത്തിന്റെ പേരിൽ വിവേചനവും ഒറ്റപ്പെടലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് സയനോര. കറുപ്പുനിറം ആയതിന്റെ പേരിൽ ഡാൻസ് ഗ്രൂപ്പിൽ നിന്നടക്കം തന്നെ ഒഴിവാക്കിയിട്ടുണ്ട്. എംജി ശ്രീകുമാർ അവതാരകനായെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ എത്തിയപ്പോൾ വിശേഷം പങ്കുവയ്ക്കുന്നതിനിടെയാണ് താൻ നേരിട്ട അവഗണനയെ കുറിച്ചും താരം പറഞ്ഞത്

ശരിക്കും നിറം കുറഞ്ഞതിന്റെ പേരിൽ തനിക്ക് ആയിരുന്നില്ല പ്രശ്‌നം. നേരത്തെയും തനിക്ക് നേരെ വന്ന കളിയാക്കലുകളെ കുറിച്ച് സയനോര പറഞ്ഞിരുന്നു. അതിൽ നിന്നെല്ലാം കരകയറി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഈ താരം. ഇതിലൊന്നും വലിയ കാര്യമില്ല എന്നാണ് താനിപ്പോഴും പറയുന്നത്, ഇപ്പോൾ സമൂഹം ഒരുപാട് മാറി വരുന്നുണ്ട്.

ഇതിനിടെ കറുപ്പ് താ എനിക്ക് പുടിച്ച കളർ എന്ന ഗാനവും താരം ആലപിച്ചു. ആദ്യമൊക്കെ കറുത്ത ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉള്ളത് പോലെ തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല , ചിന്തകളിൽ ഒക്കെ ഒരുപാട് മാറ്റം വന്നു. ഇപ്പോഴുള്ള നിരവധി റിയാലിറ്റിഷോകളിൽ വെച്ച് ഇത്തരം തമാശകൾ കേട്ട് താനടക്കമുള്ളവർ ചിരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

അടുത്തിടെ സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഭാവന എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സയനോര പങ്കുവെച്ചുരുന്നു. എന്നാൽ നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോയ്ക്ക് നേരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്.

കൂടുതലും സയനോരയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സൈബർ ആങ്ങളമാരുടെ വിമർശനം. തുടർന്ന് അതേ വേഷം ധരിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു വിമർശനങ്ങൾക്കുള്ള സയനോരയുടെ അന്നത്തെ ശക്തമായ മറുപടി.

Content Highlight: Sayonara has been excluded from the dance group for being black

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup