---
title: "#mamithabaiju | 'ഞങ്ങൾ ഒരു ഹോട്ടലിൽ റൂമെടുത്തു; വേണ്ട! നമുക്കിത് കഴിഞ്ഞ് പറയാം'; മമിത ബൈജു"
english_title: "#mamithabaiju #openup #about #an #experience #anaswararajan #says #she #smarter #her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/184152/mamithabaiju-openup-about-an-experience-anaswararajan-says-she-smarter-her"
published_at: "2024-02-13T13:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb242e66d53_mamitha.jpg"
keywords: []
---

# #mamithabaiju | 'ഞങ്ങൾ ഒരു ഹോട്ടലിൽ റൂമെടുത്തു; വേണ്ട! നമുക്കിത് കഴിഞ്ഞ് പറയാം'; മമിത ബൈജു

> **Lead Summary:** **മല**യാള സിനിമയിൽ നായിക നിരയിൽ വൻ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന നടിയാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലൂടെ ശ്ര​ദ്ധ നേടിയ മമിതയുടെ പുതിയ ചിത്രം പ്രേമലുവിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്ന പ്രേമലുവിൽ മമിതയ്ക്കൊപ്പം നസ്ലിനും പ്രധാന വേഷത്തിലെത്തുന്നു. പ്രേമലു ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിൽ സെൻസേഷനാവുകയാണ് മമിത. പുതിയ താരോദയം ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സൂപ്പർ ശരണ്യയിൽ അനശ്വര രാജനാെപ്പമാണ് മമിത അഭിനയിച്ചത്. 

## Article Content

**മല**യാള സിനിമയിൽ നായിക നിരയിൽ വൻ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന നടിയാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലൂടെ ശ്ര​ദ്ധ നേടിയ മമിതയുടെ പുതിയ ചിത്രം പ്രേമലുവിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്ന പ്രേമലുവിൽ മമിതയ്ക്കൊപ്പം നസ്ലിനും പ്രധാന വേഷത്തിലെത്തുന്നു. പ്രേമലു ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിൽ സെൻസേഷനാവുകയാണ് മമിത. പുതിയ താരോദയം ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സൂപ്പർ ശരണ്യയിൽ അനശ്വര രാജനാെപ്പമാണ് മമിത അഭിനയിച്ചത്. 

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. മമിതയെ പോലെ അനശ്വരയും നായിക നിരയിൽ മുന്നേറുകയാണ്. നേര്, ഒസ്ലർ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം അനശ്വര കാഴ്ച വെച്ചു. സൂപ്പർ ശരണ്യക്ക് ശേഷം പ്രണയവിലാസം എന്ന സിനിമയിലും അനശ്വരയും മമിതയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അനശ്വരയെക്കുറിച്ചും തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മമിതയിപ്പോൾ. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

സൂപ്പർ ശരണ്യയിലെ കഥാപാത്രം പോലെയല്ല തന്റെ സ്വഭാവമെന്നും ഒതുങ്ങിയ പ്രകൃതമാണെന്നും മമിത പറയുന്നു. അതേസമയം അനശ്വരയുടെ സ്വഭാവം തന്റേത് പോലെയല്ലെന്നും നടി വ്യക്തമാക്കി. സൂപ്പർ ശരണ്യയിൽ ബിരിയാണി കഴിക്കുന്ന സീനുണ്ട്. ബിരിയാണി കൊള്ളില്ലെന്ന് എല്ലാവരും പറയുമ്പോൾ എന്ത് ബിരിയാണിയാണിതെന്ന് ഞാൻ ചോദിക്കും. ശരണ്യ എന്നോട് മിണ്ടാതിരിക്ക് എന്ന് പറയും. അതേ പടത്തിന്റെ പ്രൊമോഷന് ഞങ്ങൾ ഒരു കോളേജിലേക്ക് പോകാനെത്തി. ഹോട്ടലിൽ റൂമെടുത്തു. 

ഞങ്ങൾക്കെല്ലാവർക്കും നല്ല വിശപ്പുണ്ട്. ഞങ്ങളൊരു സാൻവിച്ച് പറഞ്ഞു. രാവിലെ ആയത് കൊണ്ടാണോ എന്നറിയില്ല, വെറുതെ രണ്ട് ബ്രഡിൽ കുകുംബറും തക്കാളിയും വെച്ച് തന്നു. അവരെയിങ്ങ് വിളിച്ചേ, എന്താണ് തന്നിരിക്കുന്നതെന്ന് അനു പറഞ്ഞു. വേണ്ട, നമുക്കിത് കഴിച്ചിട്ട് പറയാമെന്ന് ഞാൻ പറഞ്ഞു. യഥാർത്ഥത്തിൽ സൂപ്പർ ശരണ്യയിലെ ഞങ്ങളുടെ കഥാപാത്രവും ഞങ്ങളുടെ സ്വഭാവവും തിരിച്ചാണെന്ന് മമിത ചൂണ്ടിക്കാട്ടി. 

കരിയറിൽ എത്ര കാലം മുന്നോട്ട് പോകാനാകുമെന്ന ആശങ്ക തോന്നിയിട്ടുണ്ടെന്നും മമിത പറയുന്നു. പല സിനിമകളും നമ്മളിലേക്ക് വരും. പക്ഷെ നമ്മൾ പോലും അറിയാത്ത കാരണങ്ങളാൽ ആ റോൾ നമ്മുടെ കൈയിൽ നിന്ന് പോകും. വിഷമിച്ചിരിക്കുമ്പോൾ കരഞ്ഞ് കൊണ്ട് ആരെയെങ്കിലും വിളിക്കും. ഇൻസെക്യൂരിറ്റികളില്ലാത്ത മനുഷ്യരില്ല. പക്ഷെ അത് മാനേജ് ചെയ്യുന്നതിലാണ് കാര്യം. 

അനശ്വരയുടെയും നസ്ലിന്റെയും കരിയർ ​ഗ്രാഫ് തനിക്ക് പ്രചോദനമാണെന്നും മമിത വ്യക്തമാക്കി. താൻ സിം​ഗിളാണെന്നും മമിത അഭിമുഖത്തിൽ പറയുന്നുണ്ട്. തൻ‌റെ പങ്കാളിയിൽ ആ​ഗ്രഹിക്കുന്ന ​ഗുണങ്ങളെക്കുറിച്ചും നടി സംസാരിച്ചു. എല്ലാവരും ആ​ഗ്രഹിക്കുന്നത് പോലെ തന്നെയാണ്. മനസിലാക്കുന്ന ആളായിരിക്കണം, തമാശക്കാരനും ജീവിതത്തെ ലാഘവത്തോടെ കാണുന്ന ആളുമായിരിക്കണം. പ്രേമത്തിൽ ഭയങ്കര റിയലിസ്റ്റിക്കായിരിക്കുന്നത് പാടാണ്.

തനിക്ക് ഫാന്റസികളുണ്ടെന്നും മമിത വ്യക്തമാക്കി. സുഹൃത്തുക്കളുടെ പ്രണയത്തിൽ അവർക്ക് ​ഗുണകരമായ രീതിയിൽ സപ്പോർട്ട് ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. എന്റെ രണ്ട് സുഹൃത്തുക്കൾ പ്രണയത്തിലാണെങ്കിൽ അവരുടെ വീട്ടിൽ ചെന്ന് സംസാരിക്കാൻ എന്നെ കൂട്ടിയാൽ ഓക്കെയാണ്. അല്ലാതെ കുടുംബം അറിയാതെയുള്ള വിവാഹത്തിന് തനിക്ക് പിന്തുണയ്ക്കാൻ പറ്റില്ലെന്നും മമിത വ്യക്തമാക്കി. എന്നെക്കൊണ്ട് അത് സാധിക്കില്ല. അതുകൊണ്ട് എനിക്കത് സപ്പോർ‌ട്ട് ചെയ്യാനും പറ്റില്ല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/184152/mamithabaiju-openup-about-an-experience-anaswararajan-says-she-smarter-her)