---
title: "#tgravi |പന്ത്രണ്ട് വയസിലാണ് ഭാര്യയുമായി അടുപ്പത്തിലാവുന്നത്! തന്നെ കുറിച്ചെല്ലാം അവള്‍ക്കറിയാമെന്ന് ടിജി രവി "
english_title: "#Being #intimate #his #wife  #age  #twelve #TGRavi #she #knows #everything #about #him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179554/being-intimate-his-wife-age-twelve-tgravi-she-knows-everything-about-him"
published_at: "2024-01-26T07:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b310d352a5b_ravi.jpg"
keywords: []
---

# #tgravi |പന്ത്രണ്ട് വയസിലാണ് ഭാര്യയുമായി അടുപ്പത്തിലാവുന്നത്! തന്നെ കുറിച്ചെല്ലാം അവള്‍ക്കറിയാമെന്ന് ടിജി രവി 

> **Lead Summary:** ലക്ഷണമൊത്തെ വില്ലന്മാരെന്ന് പറഞ്ഞാല്‍ ബാലന്‍ കെ നായരെയും ടിജി രവിയെ പോലെയുമാണെന്ന് പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. ബലാത്സംഗവും കള്ളുകുടിയുമൊക്കെയായി അക്കാലത്തെ വില്ലന്‍ സങ്കല്‍പ്പം അങ്ങനെയാണ്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥാപാത്രവും മാറി പോയെന്ന് പറയുകയാണ് നടന്‍ ടിജി രവിയിപ്പോള്‍. 

## Article Content

ലക്ഷണമൊത്തെ വില്ലന്മാരെന്ന് പറഞ്ഞാല്‍ ബാലന്‍ കെ നായരെയും ടിജി രവിയെ പോലെയുമാണെന്ന് പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. ബലാത്സംഗവും കള്ളുകുടിയുമൊക്കെയായി അക്കാലത്തെ വില്ലന്‍ സങ്കല്‍പ്പം അങ്ങനെയാണ്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥാപാത്രവും മാറി പോയെന്ന് പറയുകയാണ് നടന്‍ ടിജി രവിയിപ്പോള്‍. 

തലമുറ കൈമാറിയാണ് തന്നിലേക്കും അത്തരം വില്ലന്‍ വേഷം വന്നത്. എന്നാല്‍ തന്നില്‍ നിന്നും ആ ചെങ്കേല്‍ കൈമാറാന്‍ സാധിച്ചില്ലെന്നാണ് മൂവീ വേള്‍ഡ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലൂടെ ടിജി രവി പറയുന്നത്. ഒപ്പം ഭാര്യയുടെ പിന്തുണയെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടന്‍.

മുന്നൂറ് സിനിമകളോളം ചെയ്തിട്ടുണ്ട്. താന്‍ വില്ലനായത് എന്റെ കുറ്റമല്ല. ആദ്യത്തെ വില്ലന്‍ ഞാന്‍ സ്വയം ആയതാണ്. ചാകര എന്ന സിനിമയിലാണത്. അലവലാതി ഷാജി എന്ന പേര് കുറേ കാലത്തേക്ക് എനിക്ക് ഉണ്ടായിരുന്നു.

അന്നത്തെ വില്ലന്മാരെന്ന് പറഞ്ഞാല്‍ ബ്രാന്‍ഡഡ് ആയിരുന്നു. കള്ളു കുടിക്കുകയും കൊള്ളരുതായ്മ കാണിക്കുകയുമൊക്കെ വേണം. അതൊക്കെ ചെയ്താല്‍ മാത്രമേ വില്ലനാവുകയുള്ളു എന്നൊരു രീതിയാണ് ആ കാലത്ത് ഉണ്ടായിരുന്നത്. അതുമുഴുവന്‍ ഞാന്‍ ചെയ്ത് കൂട്ടി. 

ആദ്യം ജോസ് പ്രകാശും അദ്ദേഹത്തില്‍ നിന്നും ബാലന്‍ കെ നായര്‍ക്കും ബാലേട്ടനില്‍ നിന്നാണ് എന്നിലേക്ക് ആ കഥാപാത്രങ്ങള്‍ എത്തുന്നത്. ഓരോരുത്തരും അടുത്ത തലമുറയ്ക്ക് വില്ലന്‍ വേഷം കൈമാറി കഴിഞ്ഞാല്‍ പിന്നെ ക്യാരക്ടര്‍ റോളുകള്‍ ചെയ്യും.

എനിക്ക് ആ ചെങ്കോല്‍ കൈമാറാന്‍ പറ്റിയില്ല. അതിന് മുന്‍പേ അത്തരം കഥാപാത്രങ്ങള്‍ പോയി. ഇപ്പോള്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ഹീറോയ്ക്കും ചെയ്യാന്‍ സാധിക്കും. പല താരങ്ങളും അതൊക്കെ ചെയ്യുന്നുണ്ട്. 

പഴയ കാലത്തുള്ളത് പോലെ ഒരു വില്ലന്‍ ഇതുപോലെ ആവണമെന്നൊന്നും ഇന്നില്ല. കള്ള് കുടിച്ചില്ലെങ്കിലും കൊള്ളരുതായ്മ കാണിച്ചില്ലെങ്കിലുമൊക്കെ വില്ലനാവാന്‍ സാധിക്കും. അങ്ങനൊരു നിലയിലേക്ക് നമ്മുടെ സിനിമയും കഥാപാത്രങ്ങളും മാറി എന്നുള്ളതാണ്. ഇപ്പോള്‍ ആര്‍ക്കും എന്ത് വേഷവും ചെയ്യാമെന്ന് ടിജി രവി പറയുന്നു. 

ഞാന്‍ അവതരിപ്പിക്കുന്ന ക്രൂരനായ വില്ലന്‍ കഥാപാത്രം കണ്ടിട്ട് ഭാര്യയ്ക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു എന്നാണ് നടന്‍ പറയുന്നത്. അവര്‍ വിദ്യാഭ്യാസമുള്ള സ്ത്രീയായിരുന്നു. ഞങ്ങളുടെ ബന്ധം തുടങ്ങുന്നത് അവള്‍ക്ക് പന്ത്രണ്ടും എനിക്ക് പതിനേഴ് വയസും ഉള്ളപ്പോഴാണ്.

അവള്‍ക്ക് പതിനഞ്ച് വയസ് ആയപ്പോഴെക്കും അത് പ്രണയമായി. അപ്പോള്‍ എനിക്ക് ഇരുപതായി. എന്റെ സഹോദര ഭാര്യയുടെ അനിയത്തിയായിരുന്നു അവര്‍. പന്ത്രണ്ട് വയസുള്ളപ്പോള്‍ മുതല്‍ ഞാനെന്താണെന്ന് വ്യക്തമായി അവള്‍ക്ക് അറിയാം.

കൂടെയുള്ള ചില ആളുകള്‍ കുടുംബം നന്നാവാന്‍ വേണ്ടി അയാളെ എങ്ങനെയാണ് സഹിക്കുന്നതെന്ന് ചോദിക്കും. സഹതാപത്തോടെ ചോദിക്കുന്നതുമായിരിക്കും. കുടുംബം തെറ്റിക്കോട്ടെ എന്ന് കരുതി ചോദിക്കുന്നവരും ഉണ്ടാവാം. പക്ഷേ അതൊക്കെ ആ സെന്‍സില്‍ എടുക്കാന്‍ എന്റെ ഭാര്യയ്ക്ക് കഴിഞ്ഞിരുന്നു. 

ഞങ്ങള്‍ തമ്മില്‍ ഇത്തരം കണ്‍ഫ്യൂഷന്‍ വരാറുണ്ടായിരുന്നു. എന്റെ ഇത്തരം വേഷങ്ങള്‍ കൊണ്ട് തനിക്ക് എന്ന് പ്രയാസം വരുന്നോ അന്ന് ആ കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഞാന്‍ നിര്‍ത്തുമെന്ന് ഒരു വാക്ക് കൊടുത്തിരുന്നു.

പക്ഷേ അത് കുഴപ്പമില്ലെന്നാണ് അവള്‍ പറഞ്ഞത്. അവസാന കാലം വരെ ഇങ്ങനെ ചെയ്യരുതെന്ന് അവള്‍ പറഞ്ഞിട്ടില്ല. എനിക്ക് ബ്രേക്ക് കിട്ടിയ സിനിമ ഞാന്‍ പോവേണ്ടെന്ന് കരുതിയിട്ടും അവള്‍ നിര്‍ബന്ധിച്ച് വിട്ടതിനാണ്. പറങ്കിമല എന്ന ചിത്രമായിരുന്നു അതെന്നും ടിജി രവി പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/179554/being-intimate-his-wife-age-twelve-tgravi-she-knows-everything-about-him)