---
title: " #idavelaBabu| സുജാത ചേച്ചിയെ പോലൊരു മടിച്ചി ഇല്ല, ഒരു പ്രോ​ഗാമിന് കാെണ്ടുവരുന്നത് ചില്ലറപ്പണിയല്ല; ഇടവേള ബാബു"
english_title: "#There #hesitation #Sujatachechi  #noteasy #bring #program #idavelaBabu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/174999/there-hesitation-sujatachechi-noteasy-bring-program-idavelababu"
published_at: "2024-01-06T15:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659921f79161d_su_ida_1.jpg"
keywords: []
---

#  #idavelaBabu| സുജാത ചേച്ചിയെ പോലൊരു മടിച്ചി ഇല്ല, ഒരു പ്രോ​ഗാമിന് കാെണ്ടുവരുന്നത് ചില്ലറപ്പണിയല്ല; ഇടവേള ബാബു

> **Lead Summary:** വർഷങ്ങളായി അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായി തുടരുന്ന നടൻ ഇടവേള ബാബു മലയാള സിനിമാ ലോകത്ത് ഏവർക്കും വേണ്ടപ്പെട്ട വ്യക്തിയാണ്. ഇടവേള ബാബുവിന്റെ നേതൃപാടവത്തെക്കുറിച്ച് ഏവരും എടുത്ത് പറയാറുണ്ട്. അമ്മ സംഘടനയുടെ തന്നെ നിരവധി ഷോകൾ ഇടവേള ബാബു മുന്നിൽ നിന്ന് ന‌ടത്തി. സ്റ്റേജ് ഷോകൾ നടത്താനുള്ള താൽപര്യത്തെക്കുറിച്ചും ഇത്തരം ഇവന്റുകളിൽ നിന്നുള്ള അനുഭവങ്ങളും പങ്കുവെക്കുകയാണ് ഇടവേള ബാബുവിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

## Article Content

വർഷങ്ങളായി അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായി തുടരുന്ന നടൻ ഇടവേള ബാബു മലയാള സിനിമാ ലോകത്ത് ഏവർക്കും വേണ്ടപ്പെട്ട വ്യക്തിയാണ്. ഇടവേള ബാബുവിന്റെ നേതൃപാടവത്തെക്കുറിച്ച് ഏവരും എടുത്ത് പറയാറുണ്ട്. അമ്മ സംഘടനയുടെ തന്നെ നിരവധി ഷോകൾ ഇടവേള ബാബു മുന്നിൽ നിന്ന് ന‌ടത്തി. സ്റ്റേജ് ഷോകൾ നടത്താനുള്ള താൽപര്യത്തെക്കുറിച്ചും ഇത്തരം ഇവന്റുകളിൽ നിന്നുള്ള അനുഭവങ്ങളും പങ്കുവെക്കുകയാണ് ഇടവേള ബാബുവിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

സം​ഗീതം എന്റെ വലിയൊരു വീക്ക്നെസ് ആണ്. അമ്മ മ്യൂസിക് ടീച്ചറാണ്. എനിക്ക് പാട്ടുപാടുന്നവരെ വളരെ ഇഷ്ടമാണ്. നടീനടൻമാരേക്കാൾ ഒരു മടങ്ങ് കൂടുതലാണ് സം​ഗീതത്തിലെ എല്ലാവരുമായുള്ള അടുപ്പം. ആരും പറയാതെ ദാസേട്ടനെ ഫോൺ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സുജാത ചേച്ചിയെ പോലൊരു മടിച്ചി ഇല്ല. ഒരു പ്രോ​ഗ്രാമിന് വിളിച്ചാൽ ആ ഡേറ്റ് ഫ്രീയല്ല എന്ന് പറയാൻ വേണ്ടി പട്ടിക്ക് സുഖമില്ല, പൂച്ചയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സുഖമായി രക്ഷപ്പെട്ട് കളയും. ചേച്ചിയെ സമ്മതിപ്പിച്ച് ഒരു പ്രോ​ഗാമിന് കാെണ്ടുവരുന്നത് ചില്ലറപ്പണിയല്ല.

ചേച്ചി വീട്ടിലിരുന്ന് ആസ്വദിക്കുന്ന ആളാണെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി. സം​ഗീതത്തിലുള്ളവർ വളരെ സെൻസിറ്റീവാണ്. ഷോ തുടങ്ങിയാൽ അഞ്ചും ആറും മണിക്കൂർ അവിടെ ഇരിക്കണം. വെള്ളം പോലും കൊടുക്കില്ല. പക്ഷെ ഞാൻ പാക്കറ്റ് ഫുഡ് എല്ലാവർക്കും എത്തിക്കും.‌ ഒരാളുടെ പ്രതിഫലത്തിലും തർക്കിക്കില്ല. ഞാനൊരു ബഡ്ജറ്റ് ഇട്ടിട്ടുണ്ടാകും. പ്രതിഫലത്തിൽ എനിക്ക് കംഫർട്ട് അല്ലെങ്കിൽ അടുത്തവരെ വിളിക്കും. ചെറിയ ലെവലിൽ എന്റെ കൂടെ തുടങ്ങി വലിയ പ്രതിഫലം കൊടുത്ത പാട്ടുകാരും അവതാരകരുമുണ്ട്.

ഇന്ന് സ്റ്റേജ് ഷോകൾ അഭിമുഖീകരിക്കുന്ന പ്രശ്നം മ്യൂസിക് റൈറ്റ്സ് ഇല്ലാത്തതാണെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി. ഒരു ചാനലിൽ പാട്ട് പാടണമെങ്കിൽ അതിനുള്ള റൈറ്റ്സ് വേണം. ഇന്റർനാഷണൽ റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ്, ബ്രോഡ്കാസ്റ്റിം​ഗ് റൈറ്റ്സ് ഒക്കെ വേണം. കാരണം റൈറ്റ്സ് വേണം. എന്തൊരു ​ഗതികേടാണ്. സ്റ്റേജ് ഷോ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മ്യൂസിക് റൈറ്റ്സ് സ്റ്റേജ് ഷോയുടെ ലൈഫ് കളഞ്ഞു. തിരുവനന്തപുരത്ത് സിദ്ദിഖ് സംവിധാനം ചെയ്ത അമ്മ സംഘടനയുടെ ഷോയിൽ 47 ലക്ഷം രൂപയാണ് മ്യൂസിക് റൈറ്റ്സിന് മാത്രം കൊടുത്തത്. അത് വലിയ പ്രതിസന്ധിയാണെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/174999/there-hesitation-sujatachechi-noteasy-bring-program-idavelababu)