ടെലിവിഷൻ അവതാരകയായി എത്തി മലയാളി ടെലിവിഷൻ പ്രേമികളുടെയും ചലച്ചിത്ര പ്രേമികളുടെയും മനസിൽ ഇടം നേടിയ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഇതുവരെ ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് . സുകുമാരൻ കുടുംബത്തിലെ മരുമകളായശേഷം പൂർണിമയ്ക്ക് ലഭിക്കുന്ന സ്നേഹം ഇരട്ടിയായി ഇന്ദ്രജിത്ത് സുകുമാരനുമായുള്ള പ്രണയ വിവാഹത്തിനുശേഷം പൂർണിമ അഭിനയിച്ചിരുന്നില്ല. പിന്നീട് പതിനേഴ് വർഷത്തിന് ശേഷമാണ് പൂർണിമ അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. വൈറസ് എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ രണ്ടാം വരവ്.
അഭിനയത്തിൽ നിന്നും വിട്ട് നിന്നപ്പോഴും നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമായി താരം തിളങ്ങിയിരുന്നു. അവതാരക, വിധികർത്താവ് തുടങ്ങി വിവിധ റോളുകളിലാണ് പൂർണിമ ടെലിവിഷനിൽ തിളങ്ങിയിരുന്നത്. നടി, അവതാരക എന്നതിലുപരി ഇന്നൊരു സംരംഭക കൂടിയാണ് പൂർണിമ. പ്രാണ എന്ന പൂർണിമയുടെ ക്ലോത്തിങ് ബ്രാന്റ് എറണാകുളം പനമ്പിള്ളി നഗറിലാണ് താരം തുടങ്ങിയത്. പ്രാണയിലൂടെ പൂർണിമ ഫാഷന്‍ വസ്ത്രങ്ങളുടെ വിസ്മയ കലവറയാണ് ഒരുക്കിയിരിക്കുന്നത്.
ഒട്ടുമിക്ക താരസുന്ദരിമാരും വസ്ത്രങ്ങൾ വാങ്ങുന്നതും ഡിസൈൻ ചെയ്യുന്നതും പൂർണിമയുടെ പ്രാണയിൽ നിന്നാണ്. മഞ്ജു വാര്യർ അടക്കമുള്ളവർ പൂർണിമയുടെ സ്ഥിരം കസ്റ്റമറാണ്. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറലാകാറുണ്ട്. ഇപ്പോഴിതാ താൻ എങ്ങനെയാണ് പ്രാണ പോലൊരു സ്ഥാപനം തുടങ്ങാമെന്ന ഐഡിയയിലേക്ക് എത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം അടക്കം ഇപ്പോൾ പൂർണിമ വെളിപ്പെടുത്തുകയാണ് .
പതിനെട്ട് വർഷം മുമ്പ് ഞാൻ വിവാഹിതയായപ്പോൾ സിനിമയിൽ നിന്നുള്ള അവസരങ്ങൾ ലഭിക്കാതെയായി. വിവാഹത്തോടെ സ്ത്രീകൾ അഭിനയം നിർത്തും അതുകൊണ്ട് ചോദിക്കേണ്ട കാര്യമില്ലെന്ന ചിന്തയായിരുന്നു സിനിമാമേഖലയിലുള്ളവർക്ക്. വിവാഹശേഷം അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവസരം ചോദിക്കാൻ പേടിയായിരുന്നു. ബോൾഡ് സ്റ്റെപ്പ് എടുക്കാനും കഴിഞ്ഞില്ല. പ്രണയ വിവാഹമായതുകൊണ്ട് തന്നെ ആ സ്റ്റേജ് ഞങ്ങൾ എഞ്ചോയ് ചെയ്യുകയുമായിരുന്നു.' കാരണം നാല് വയസ് മുതൽ ഡാൻസും മറ്റുമായി സ്റ്റേജിൽ വളർന്ന കുട്ടിയാണ് ഞാൻ.
പിന്നീട് ടെലിവിഷനിൽ ആക്ടീവായി. പക്ഷെ അതൊന്നുമായിരുന്നില്ല എനിക്ക് വേണ്ടത്. എനിക്ക് അത് മനസിലായി. ഞാൻ ഇക്കാര്യം ഇന്ദ്രനോട് പറഞ്ഞപ്പോൾ നിനക്ക് ചെയ്യേണ്ടത് നീ ആലോചിക്കാൻ പറഞ്ഞു.' 'ഫാഷൻ ഡിസൈനിങ് പഠിക്കാൻ എനിക്ക് നാളുകളായി ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിവാഹത്തിന് മുമ്പ് അത് സാധിച്ചില്ല. മാത്രമല്ല എന്റെ വസ്ത്രധാരണവും മറ്റും കണ്ട് പലരും അത് പ്രശംസിച്ച് സംസാരിക്കാൻ തുടങ്ങി. അതോടെ ഞാൻ റിയലൈസ് ചെയ്തു ഫാഷൻ ഡിസൈനിങിൽ എന്തെങ്കിലും ചെയ്യാമെന്ന്. മാത്രമല്ല പ്രാർത്ഥന പിറന്നശേഷം അവൾക്ക് വസ്ത്രം വാങ്ങാനായി പോയാൽ ഒന്നിലും എനിക്ക് തൃപിതിയുണ്ടാകുമായിരുന്നില്ല. അങ്ങനെ നക്ഷത്ര കൂടി പിറന്നശേഷം പ്രാണ ആരംഭിക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു ഇന്ദ്രനും പിന്തുണച്ചു. പൂർണിമ പറഞ്ഞു .
Content Highlight: #After #marriage #opportunities #disappeared #could #not #take #bold #step #says #Poornima

































