---
title: "ഞങ്ങൾ അഞ്ചു നിർമാതാക്കൾ മാറി മാറി ഉപയോഗിക്കു, ദുരനുഭവം തുറന്നു പറഞ്ഞ് താരം "
english_title: "Shruti Hariharan's words go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17330/shruti-hariharans-words-go-viral"
published_at: "2021-12-22T14:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2efd3c48ab_sruthi hararan.jpg"
keywords: []
---

# ഞങ്ങൾ അഞ്ചു നിർമാതാക്കൾ മാറി മാറി ഉപയോഗിക്കു, ദുരനുഭവം തുറന്നു പറഞ്ഞ് താരം 

> **Lead Summary:** തെന്നിന്ത്യൻ സിനിമാ രംഗത്തെ അറിയപ്പെടുന്ന ഒരു യുവ അഭിനേത്രിയാണ് ശ്രുതി ഹരിഹരൻ. സിനിമകളിൽ ഒരു പശ്ചാത്തല നർത്തകിയായി ആണ് താരം തന്റെ കരിയർ തുടങ്ങുന്നത്. 2012 ൽ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രമാണ് ആദ്യ ചലച്ചിത്രം.

## Article Content

തെന്നിന്ത്യൻ സിനിമാ രംഗത്തെ അറിയപ്പെടുന്ന ഒരു യുവ അഭിനേത്രിയാണ് ശ്രുതി ഹരിഹരൻ. സിനിമകളിൽ ഒരു പശ്ചാത്തല നർത്തകിയായി ആണ് താരം തന്റെ കരിയർ തുടങ്ങുന്നത്. 2012 ൽ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രമാണ് ആദ്യ ചലച്ചിത്രം.

തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ എല്ലാം ശ്രദ്ധേയയാണ് താരം ഇപ്പോൾ. നിർമ്മാതാവ് എന്ന നിലയിലും ഇപ്പോൾ താരം സിനിമാ രംഗത്ത് അറിയപ്പെടുന്നുണ്ട്. മികച്ച പ്രതികരണങ്ങൾ ആണ് താരം ചെയ്യുന്ന ഓരോ വേഷത്തിനും ലഭിക്കുന്നത്.

നടി, നിർമാതാവ്, നർത്തകി എന്ന നിലയിൽ എല്ലാം താരം പ്രശസ്തയാണ്. ഇതിനപ്പുറം പഠനത്തിലും താരം മികവു പുലർത്തുന്നു. ക്രൈസ്റ്റ് സർവ്വകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം കരസ്ഥമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഭരതനാട്യത്തിൽ പഠനം പൂർത്തിയാക്കിയതും ഇതിന്റെ കൂടെ ചേർത്തു പറയേണ്ടത് തന്നെയാണ്.

മാതൃഭാഷ തമിഴ് ആണെങ്കിലും മലയാളം, കന്നഡ, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാനും തെലുങ്ക് ഭാഷ അനായാസം മനസ്സിലാക്കാൻ താരത്തിനെ കഴിയുമെന്നതും അഭിനയ മേഖലയിൽ തരത്തിനെ ഏറെ സഹായിച്ചിട്ടുണ്ട്. പഠന സമയങ്ങളിൽ തന്നെ താരം കലാ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തിരുന്നു. ശേഷം താരം ശ്രദ്ധകേന്ദ്രീകരിച്ചത് സിനിമകളിലെ നൃത്ത മേഖലകളിലായിരുന്നു.

മൂന്നു വർഷത്തിലധികം ഈ മേഖലയിൽ താരം തുടർന്നതിൽ പിന്നെ അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ആദ്യം അഭിനയിച്ച സിനിമ കമ്പനി എന്ന ചിത്രത്തിലെ പാറു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. എങ്കിലും സിനിമ അഭിനയ രംഗത്ത് താരത്തിന് ആദ്യ കാലങ്ങളിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ആണ് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത്.

തനിക്ക് 18 വയസ്സ് മാത്രം പ്രായമുള്ള സമയത്ത് താൻ ഒരു സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. കന്നഡ ഭാഷയിലായിരുന്നു ആ സിനിമ എന്നും പ്രശസ്തനായ ഒരു നിർമ്മാതാവ് തന്നെ വെച്ച് ഒരു സിനിമ എടുക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് എന്നെ സമീപിച്ചു എന്നും താരം പറഞ്ഞു. പക്ഷേ ആ സിനിമയിൽ നിന്ന് താരം പിൻവാങ്ങി എന്നാണ് പിന്നീട് താരം പറഞ്ഞത്. കാരണവും പറഞ്ഞു.

5 നിർമാതാക്കൾ ഒരുമിച്ചാണ് സിനിമ ചെയ്യുന്നത്. അവരുടെ ഇഷ്ടാനുസരണം മാറി മാറി താരത്തെ ഉപയോഗിക്കുമെന്നും അതിനു തയ്യാറുണ്ടെങ്കിൽ സിനിമയിലെ വേഷം ചെയ്യാമെന്നും ആയിരുന്നു താരത്തിന് കിട്ടിയ ഉപാധി. എന്നാൽ തന്റെ കാലിൽ ചെരുപ്പുണ്ടെന്നായിരുന്നു താരം അവർക്ക് നൽകിയ മറുപടി. നിർമാതാക്കളുടെ പേര് വെളിപ്പെടുത്താൻ താരത്തെ സോഷ്യൽ മീഡിയ ചലഞ്ചു ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17330/shruti-hariharans-words-go-viral)