---
title: "#alphonseputhren |  എന്റെ സിനിമയെ ആൾക്കാരെക്കൊണ്ട് കൂവിച്ച മഹാനും കൂട്ടരും പെടും, ഞാൻ പെടുത്തും -അൽഫോൺസ് പുത്രൻ"
english_title: "#alphonseputhren #about #gold #movie #failure #prithvirajsukumaran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172449/alphonseputhren-about-gold-movie-failure-prithvirajsukumaran"
published_at: "2023-12-26T21:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658af5a04a508_alphones.jpg"
keywords: []
---

# #alphonseputhren |  എന്റെ സിനിമയെ ആൾക്കാരെക്കൊണ്ട് കൂവിച്ച മഹാനും കൂട്ടരും പെടും, ഞാൻ പെടുത്തും -അൽഫോൺസ് പുത്രൻ

> **Lead Summary:** **സോ**ഷ്യൽ മീഡിയയിലൂടെ തന്റെ ഫോളോവർമാരുമായി നിരന്തരം സംസാരിക്കുന്നയാളാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ചില ആരോ​ഗ്യപ്രശ്നങ്ങളുള്ളതുകൊണ്ട് തിയേറ്ററിനുവേണ്ടി സിനിമയെടുക്കുന്നത് നിർത്തുകയാണെന്ന് അദ്ദേഹം ഈയിടെയാണ് പറഞ്ഞത്. അൽഫോൺസിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ​ഗോൾഡ് എന്ന ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ. 

## Article Content

**സോ**ഷ്യൽ മീഡിയയിലൂടെ തന്റെ ഫോളോവർമാരുമായി നിരന്തരം സംസാരിക്കുന്നയാളാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ചില ആരോ​ഗ്യപ്രശ്നങ്ങളുള്ളതുകൊണ്ട് തിയേറ്ററിനുവേണ്ടി സിനിമയെടുക്കുന്നത് നിർത്തുകയാണെന്ന് അദ്ദേഹം ഈയിടെയാണ് പറഞ്ഞത്. അൽഫോൺസിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ​ഗോൾഡ് എന്ന ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ. 

തന്റെ ആദ്യചിത്രമായ നേരത്തിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അൽഫോൺസ് പുത്രൻ രണ്ട് പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഒരു പടം പരാജയപ്പെട്ടാൽ ഇത്രയും വിഷാദപ്പെടുന്നത് എന്തിനാണെന്ന് ഈ പോസ്റ്റുകളിലൊന്നിനുകീഴെ ഒരു ഫോളോവർ കമന്റ് ചെയ്തിരുന്നു.

അങ്ങനെ വിഷമിച്ചാൽ മോഹൻലാലൊക്കെ സിനിമാരം​ഗത്ത് കാണുമോയെന്നും ഒരു ​ഗോൾഡ് പോയാൽ ഒമ്പത് പ്രേമം വരുമെന്നും തിരിച്ചുവരണമെന്നും ആരാധകൻ പറഞ്ഞു. ഇതിന് മറുപടിയായാണ് അൽഫോൺസ് ​ഗോൾഡിന്റെ പരാജയത്തേക്കുറിച്ച് പറഞ്ഞത്.

 ഒരുപടം പൊട്ടിച്ചതിലാണ് പ്രശ്നമെന്നും എന്നാൽ ആ ചിത്രം പൊട്ടിയതല്ലെന്നും സംവിധായകൻ മറുപടി പറഞ്ഞു. റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ​ഗോൾഡ്. അതുകൊണ്ട് പടം ഫ്ളോപ്പ് അല്ല. തിയേറ്ററിൽ ഫ്ളോപ്പ് ആണ്.

അതിനുകാരണം മോശം പ്രചാരണവും തന്നോടുപറഞ്ഞ കുറേ കള്ളത്തരങ്ങളും കണക്കുകൾ തന്നിൽനിന്ന് മറച്ചതും തന്നെ സഹായിക്കാതിരുന്നതുമാണ്. പുട്ടിന് പീര പോലെ ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണെന്ന ഒരേയൊരു വാക്കുമാത്രം. ഇതാണ് ആ മഹാൻ ആകെ മൊഴിഞ്ഞ വാക്കെന്നും അൽഫോൺസ് പുത്രൻ കുറ്റപ്പെടുത്തുന്നു. ഞാൻ 7 ജോലി ചെയ്തിട്ടുണ്ട് ഈ സിനിമയിൽ.

പ്രചാരണ സമയത്ത് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്നുവിചാരിച്ചു. ​ഗോൾഡ് തിയേറ്ററിൽ മാത്രമാണ് പരാജയം. തിയേറ്ററിൽനിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ടെന്നാണ് അൻവർ ഇക്ക (അൻവർ റഷീദ്) പറഞ്ഞത്. പിന്നെ തിയേറ്റർ ഓപ്പൺ ചെയ്ത് ആൾക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും എല്ലാം പെടും. ഞാൻ പെടുത്തും. അൽഫോൺസ് പുത്രൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/172449/alphonseputhren-about-gold-movie-failure-prithvirajsukumaran)