---
title: " #AishwaryaLakshmi | മഞ്ഞയോട് ഭീതിയും വെറുപ്പും ആയിരുന്നു, കാരണം ഇത്; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി"
english_title: "#Yellow #feared #hated #because  #AishwaryaLakshmi #opensup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172143/yellow-feared-hated-because-aishwaryalakshmi-opensup"
published_at: "2023-12-25T17:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658975af237a1_aiswarya_1.jpg"
keywords: []
---

#  #AishwaryaLakshmi | മഞ്ഞയോട് ഭീതിയും വെറുപ്പും ആയിരുന്നു, കാരണം ഇത്; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

> **Lead Summary:** മലയാള സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളവും കടന്ന് തെലുങ്കിലും തമിഴിലുമെല്ലം ഇന്ന് സ്വന്തമായൊരു ഇടം കണ്ടെത്തി ഐശ്വര്യ ലക്ഷ്മി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും ഐശ്വര്യ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ സാരിയോടുള്ള തന്റെ പ്രിയത്തെക്കുറിച്ചും കുട്ടിക്കാലത്തുണ്ടായ ദുരനുഭവത്തെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി കഴിഞ്ഞ് വരത്തന്‍ എന്ന സിനിമ വന്നു. ആ ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടിക്കുള്ള ഒരു അവാര്‍ഡ് കിട്ടുന്നത്.

## Article Content

മലയാള സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളവും കടന്ന് തെലുങ്കിലും തമിഴിലുമെല്ലം ഇന്ന് സ്വന്തമായൊരു ഇടം കണ്ടെത്തി ഐശ്വര്യ ലക്ഷ്മി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും ഐശ്വര്യ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ സാരിയോടുള്ള തന്റെ പ്രിയത്തെക്കുറിച്ചും കുട്ടിക്കാലത്തുണ്ടായ ദുരനുഭവത്തെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി കഴിഞ്ഞ് വരത്തന്‍ എന്ന സിനിമ വന്നു. ആ ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടിക്കുള്ള ഒരു അവാര്‍ഡ് കിട്ടുന്നത്.

അന്നു കണ്‍കട്ടാല ബ്രാന്‍ഡ് ഉടമകളുടെ ഒരു സമ്മാനം തേടി വന്നു. ഇളം മഞ്ഞ നിറമുള്ള ഓര്‍ഗന്‍സ സാരിയില്‍ സില്‍വര്‍ എംബ്രോയ്ഡറി ഉള്ളത്. സത്യത്തില്‍ മഞ്ഞനിറമുള്ള ഉടുപ്പുകള്‍ അണിയാറേയില്ലായിരുന്നു. മഞ്ഞോട് ഭീതിയും വെറുപ്പുമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നു. ചെറുപ്പത്തില്‍ മഞ്ഞയില്‍ സ്ട്രോബറി ചിത്രങ്ങളുള്ള സ്‌കര്‍ട്ട് ഉണ്ടായിരുന്നു എനിക്ക്. ആ ഉടുപ്പണിഞ്ഞു സന്തോഷത്തോടെ പുറത്ത് പോയ ഒരു ദിവസമായിരുന്നു എനിക്ക് ആദ്യമായി മോശം സ്പര്‍ശനം നേരിടേണ്ടി വന്നത്.

ആ ട്രോമയില്‍ നിന്നും മനസിനെ മോചിപ്പിക്കാനാണ് ഏറെ ദൂരത്തു നിന്ന് ആ മഞ്ഞസാരി തേടി വന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു. അവാര്‍ഡ് വാങ്ങിയ ശേഷം സ്പീച്ചിന് ക്ഷണിച്ചപ്പോള്‍ സ്റ്റേജില്‍ നിന്ന് ഒറ്റക്കരച്ചിലായിരുന്നു. എന്നോ കടന്നു പിടിച്ച അപമാനവും ഭീതിയും ആ അഭിമാന നിമിഷത്തില്‍ അഴിഞ്ഞു വീണു പോയിട്ടുണ്ടാകും. പിന്നെ മഞ്ഞ ഉടുപ്പുകളോട് ഭയം തോന്നിയിട്ടേയില്ല എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. കുറഞ്ഞ സമയം കൊണ്ട് ഭംഗിയായാണ് അമ്മ സാരി ഉടുത്തിരുന്നത്. അതു കണ്ടു കൊണ്ടാകണം ഞാനും വേഗത്തില്‍ സാരിയുടുക്കാന്‍ പഠിച്ചതെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. '

### Related Links & Sources
- [Original Story Source](https://moviemax.in/news/172143/yellow-feared-hated-because-aishwaryalakshmi-opensup)