---
title: "ജെല്ലിക്കെട്ടിന്  ഓസ്‌കര്‍ എന്‍ട്രി "
english_title: " Jallikattu, directed by Lijo Jose Pellissery, the beloved director of Malayalam cinema, has received an Oscar entry"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1717/jallikattu-directed-by-lijo-jose-pellissery-the-beloved-director-of-malayalam-cinema-has-received-an-oscar-entry"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fbf354d00bd3_JELLIKETTU.jpg"
keywords: []
---

# ജെല്ലിക്കെട്ടിന്  ഓസ്‌കര്‍ എന്‍ട്രി 

> **Lead Summary:** മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചിരിക്കുകയാണ്. അക്കാദമി അവാര്‍ഡ്‌സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ജെല്ലിക്കെട്ടിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്.

## Article Content

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചിരിക്കുകയാണ്. അക്കാദമി അവാര്‍ഡ്‌സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ജെല്ലിക്കെട്ടിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്.

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സന്തോഷ വാര്‍ത്ത സിനിമ പ്രേമികളെ അറിയിച്ചത്.ചിത്രം പുറത്തിറങ്ങിയതുമുതല്‍ ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. മാത്രമല്ല രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ലിജോയുടെ ജല്ലിക്കട്ട്.

ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷത്തിലെത്തിയത്.ചിപ്പ, ചലാംഗ്, ഡിസൈപ്പിള്‍ , ശിക്കാര, ഗുലാബോ സിതാബോ, ബിറ്റര്‍ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും ഓസ്‌കര്‍ നാമനിര്‍ദേശത്തിനായി സമര്‍പ്പിച്ചിരുന്നു.

മലയാളത്തില്‍ ആദ്യമായി ഓസ്‌കാര്‍ നോമിനേഷനിലേക്ക് പോയ ചിത്രം രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗുരു ആയിരുന്നു. പിന്നീട് 2011-ല്‍ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന സൂപ്പര്‍ചിത്രവും ഓസ്‌കര്‍ എന്‍ട്രിയിലേക്ക് പോയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1717/jallikattu-directed-by-lijo-jose-pellissery-the-beloved-director-of-malayalam-cinema-has-received-an-oscar-entry)