#VarshangalkkuShesham | പുലർച്ചയ്ക്ക് ഒരു പാക്കപ്പ് വീഡിയോ, ട്രെൻഡിങ്ങിൽ ഒന്നാമതെത്തി വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ ചിത്രം, വരുന്നൂ ‘വർഷങ്ങൾക്ക് ശേഷം’

#VarshangalkkuShesham | പുലർച്ചയ്ക്ക് ഒരു പാക്കപ്പ് വീഡിയോ, ട്രെൻഡിങ്ങിൽ ഒന്നാമതെത്തി വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ ചിത്രം, വരുന്നൂ ‘വർഷങ്ങൾക്ക് ശേഷം’
Dec 20, 2023 08:54 PM | By VIPIN P V

പുലർച്ചയ്ക്ക് ഒരു പാക്കപ്പ് വീഡിയോ, ട്രെൻഡിങ്ങിൽ ഒന്നാമതെത്തി വിനീത് ശ്രീനിവാസൻ പ്രണവ് സിനിമ, വരുന്നൂ ‘വർഷങ്ങൾക്ക് ശേഷം’ മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ ഒന്നിക്കുന്ന വർഷങ്ങൾക്ക് ശേഷം.

ചിത്രത്തിന്റെ അനൗൺസ്‌മെന്റ് മുതൽക്കേ വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രണവ് മോഹൻലാൽ ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ താരങ്ങൾ തന്നെയാണ് ഈ ചിത്രത്തിന്റെ വൗ ഫാക്ടർ.

ഇപ്പോഴിതാ ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, വിശാഖ് സുബ്രമണ്യം തുടങ്ങിയവർക്കൊപ്പം സിനിമയിലെ അണിയറപ്രവർത്തകർ എല്ലാവരും ഒന്നിച്ചാണ് ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ പങ്കുവെച്ചത്. ധ്യാൻ ശ്രീനിവാസന്റെ പിറന്നാൾ ദിനം കൂടിയാണ് ഈ ദിവസം.

ചിത്രത്തിന്റെ പാക്കപ്പിനൊപ്പം ധ്യാനിന്റെ പിറന്നാൾ ആഘോഷം കൂടിയാണ് അണിയറപ്രവർത്തകർ ആഘോഷിച്ചത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പ്രധാന വിവരങ്ങൾ കൂടി സംവിധായകൻ വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ, 2 മണിക്ക്, ധ്യാനിന്റെ ജന്മദിനത്തിൽ, ഞങ്ങൾ വർഷങ്ങൾക്ക് ശേഷം ഷൂട്ടിംഗ് പൂർത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളിൽ വളരെയധികം അഭിനിവേശമുള്ള ആളുകളുടെ ഒരു കൂട്ടം എനിക്കൊപ്പമുണ്ട് എന്നതിൽ ഞാൻ ദൈവത്തോട് നന്ദിപറയുന്നു.

ദിവസേന എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താൽ, സിനിമാ നിർമ്മാണ പ്രക്രിയ എത്ര മനോഹരമാകുമെന്ന് ഞാൻ കണ്ട ഒരു സിനിമയാണിത്.

നിങ്ങൾ വെളിച്ചത്തെ ബഹുമാനിക്കുമ്പോൾ, പ്രകൃതിയെ ബഹുമാനിക്കുമ്പോൾ, അത് നിങ്ങൾക്ക് അമൂല്യമായ പലതും നൽകുന്നു. അത് നിങ്ങൾക്ക് അതിന്റെ മാന്ത്രികത നൽകുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, വർഷങ്ങൾക്കുശേഷം എന്ന സിനിമ ഈ മനസ്സിലാക്കലുകൾ കൂടിയായിരുന്നു. ഞങ്ങളുടെ ചിത്രം 2024 ഏപ്രിലിൽ റിലീസ് ചെയ്യും.

#packup #video #for #dawn, #VineethSrinivasan #PranavMohanlal #movie #tops #trending, #coming #'years later

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-