---
title: "#bala| കാണാൻ പാടില്ലാത്ത കാഴ്ച കണ്ടു, വിവാഹ മോചനം നേടിയ കാരണം ഇത്; തുറന്ന് പറഞ്ഞ് ബാല"
english_title: "#Seeing #what #should #notbe #seen #reason #divorce #Bala #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170733/seeing-what-should-notbe-seen-reason-divorce-bala-openup"
published_at: "2023-12-20T12:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65829530f07fb_bala_2.jpg"
keywords: []
---

# #bala| കാണാൻ പാടില്ലാത്ത കാഴ്ച കണ്ടു, വിവാഹ മോചനം നേടിയ കാരണം ഇത്; തുറന്ന് പറഞ്ഞ് ബാല

> **Lead Summary:** വിവാഹ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ പറയാത്തത് മകളെ ഓര്‍ത്താണ് എന്ന് നടൻ ബാല. മകന്റെ അച്ഛനായിരുന്നെങ്കില്‍ തെളിവ് സഹിതം പറയുമായിരുന്നു എന്നും ബാല വ്യക്തമാക്കി. വിവാഹബന്ധം വേര്‍പെടുത്താൻ എന്താണ് കാരണമെന്ന് ചോദിച്ച മാധ്യപ്രവര്‍ത്തകന് മറുപടി നല്‍കുകയായിരുന്നു ബാല. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു താരം മാധ്യമങ്ങളോട് പ്രതികരിച്ചത് . മകളെ ഇന്ന് ഞാൻ ഒരു വീഡിയോ കോളിലെങ്കിലും കാണാൻ ആഗ്രഹിച്ചു.

## Article Content

വിവാഹ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ പറയാത്തത് മകളെ ഓര്‍ത്താണ് എന്ന് നടൻ ബാല. മകന്റെ അച്ഛനായിരുന്നെങ്കില്‍ തെളിവ് സഹിതം പറയുമായിരുന്നു എന്നും ബാല വ്യക്തമാക്കി. വിവാഹബന്ധം വേര്‍പെടുത്താൻ എന്താണ് കാരണമെന്ന് ചോദിച്ച മാധ്യപ്രവര്‍ത്തകന് മറുപടി നല്‍കുകയായിരുന്നു ബാല. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു താരം മാധ്യമങ്ങളോട് പ്രതികരിച്ചത് . മകളെ ഇന്ന് ഞാൻ ഒരു വീഡിയോ കോളിലെങ്കിലും കാണാൻ ആഗ്രഹിച്ചു.

ദേഷ്യമുള്ളപ്പോഴും സങ്കടമുള്ളപ്പോഴും ഒരിക്കലും ഒരു വാര്‍ത്തയും സംസാരിക്കരുത് എന്നും ബാല ചൂണ്ടിക്കാട്ടി.പക്ഷേ ഞാൻ ഇന്ന് പറയുന്നു. കാണാൻ പാടില്ലാത്ത കാഴ്ച കണ്ടുകൊണ്ടിരുന്നു പറയുകയാണ് ബാല. അങ്ങനെയൊക്കെ ഉണ്ടോ എന്ന് ഓര്‍ത്ത് ഞെട്ടിയെന്നും താരം വ്യക്തമാക്കി. അതു കണ്ടപ്പോള്‍ ഞാൻ തകര്‍ന്നു. ബലശാലിയായിരുന്നെങ്കിലും ഞാൻ ഫ്രീസായി. ഇല്ലെങ്കില്‍ ആ മൂന്നുപേര്‍ രക്ഷപ്പെടില്ലായിരുന്നു. തീര്‍ച്ചയായും ദൈവം ശിക്ഷ കൊടുക്കും.

മകളായതുകൊണ്ടാണ് ഞാൻ എല്ലാം പറയാത്തത്, വിവാഹ സമയത്ത് ഒരിക്കലും അതൊന്നും എന്റെ മകളെ ബാധിക്കരുത്.സാധാരണ ഒരു അച്ഛനാണ് ഞാൻ, മകള്‍ക്ക് പിറന്നാളായിട്ടാണെങ്കിലും ഇന്ന് ഒന്നു ഓര്‍ത്ത് വിളിക്കാമായിരുന്നു എന്നും നടൻ ബാല മാധ്യമങ്ങളോട് വ്യക്തമാക്കി. തെറ്റ് മനസിലാക്കിയിട്ട് ഒരു അച്ഛനെയും മകളെയും പിരിക്കേണ്ട എന്ന് വിചാരിക്കണമായിരുന്നു എന്നും നടൻ ബാല പറഞ്ഞു . ഡിവോഴ്‍സ് നേടിയപ്പോള്‍ നിയമപരമായിട്ടുള്ളതെല്ലാം കൊടുത്തുവെന്നും താരം വ്യക്തമാക്കി. താൻ സ്‍കൂള്‍ പോയി തന്റെ മകളെ കാണാൻ ശ്രമിച്ചിട്ടും നടന്നില്ല എന്നും നടൻ ബാല വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/170733/seeing-what-should-notbe-seen-reason-divorce-bala-openup)