പൃഥിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായിരിക്കും 2024 എന്നാണ് ആരാധകരുടെ പ്രതീക്ഷ. അത്രയും വലിയ സിനിമകളാണ് നടന്റേതായി വരാനിരിക്കുന്ന്. തെലുങ്ക് ചിത്രം സലാർ, മലയാളത്തിൽ ആടുജീവിതം എന്നീ സിനിമകളിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടാക്കുന്നു . സംവിധാനത്തിലും നിർമാണത്തിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ പൃഥിരാജ് മലയാള സിനിമയ്ക്ക് അവഗണിക്കാൻ പറ്റാത്ത താരമാണ് .
2013 ൽ പുറത്തിറങ്ങിയ മുംബൈ പൊലീസ് ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്ന സിനിമയാണ്. ഗേ പൊലീസ് ഓഫീസറായി നടൻ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചില്ല. ഇപ്പോഴിതാ മുംബൈ പൊലീസ് സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് പൃഥിരാജ്. ക്ലെെമാക്സിലെ ട്വിസ്റ്റ് കേട്ടപ്പോൾ താൻ കൈയടിക്കുകയാണ് ചെയ്തതെന്ന് പൃഥിരാജ് പറയുന്നു.
ഏത് ഡയറക്ഷനിലേക്ക് സിനിമ കൊണ്ടുപോകണം എന്നതിൽ കുടങ്ങിക്കിടക്കുകയായിരുന്നും ബോബിയും സഞ്ജയും റോഷനും. ഒരു ദിവസം രാത്രി വൈകി റോഷൻ എന്നെ വിളിച്ചു, സിനിമയുടെ മെറിറ്റിന് വേണ്ടി എന്തുവേണമെങ്കിലും ചെയ്യുമെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചു. തീർച്ചയായും എന്ന് ഞാൻ. അവർ അവസാനത്തെ സീനിനെക്കുറിച്ച് എന്നോട് പറഞ്ഞു. ഞാൻ കൈയടിച്ചു. ഒരു താരം അത് ചെയ്യുന്നു എന്നത് കൊണ്ടല്ല.
ഇതിനേക്കാൾ പ്രവചനാതീതമായ ഒരു ട്വിസ്റ്റ് ഒരുപക്ഷെ ഉണ്ടാകില്ല. കാരണം ആ കാലത്ത് ആ ട്വിസ്റ്റിന് ഒരു ഷോക്ക് വാല്യു നൽകാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മുംബൈ പൊലീസ് റിലീസ് ചെയ്ത ദിവസം ആദ്യ തനിക്ക് വന്ന പ്രതികരണങ്ങളെക്കുറിച്ചും പൃഥിരാജ് സംസാരിച്ചു. അമ്മയ്ക്കൊപ്പം ദേഹയിലായിരുന്നു ഞാൻ.
എന്തിന് ഇത് ചെയ്തു, ചെയ്യാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞ് കൊണ്ടുള്ള മെസേജുകളും കോളുകളുമാണ് എനിക്ക് വന്നത്. പക്ഷെ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഓർഗാനിക്കായി അഭിപ്രായം മാറിയെന്നും പൃഥിരാജ് ചൂണ്ടിക്കാട്ടി. മലയാളം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് മുംബൈ പൊലീസ്. തന്റെ കരിയറിലെയും മികച്ച സിനിമയാണിതെന്നും പൃഥിരാജ് വ്യക്തമാക്കി.
Content Highlight: #why #this #done #shouldnot #havebeen #done #openup #Prithviraj

































