---
title: "#mukesh | ഫോണ്‍വിളി പ്രചരിപ്പിക്കുന്നത് അവര്‍ക്ക് വിനോദം; പല ലക്ഷ്യങ്ങളും കാണും; വൈറല്‍ ഫോണ്‍വിളിയെപ്പറ്റി മുകേഷ്"
english_title: "#mukesh #gets #candid #people #calling #during #midnight #later #getting #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169428/mukesh-gets-candid-people-calling-during-midnight-later-getting-viral"
published_at: "2023-12-15T15:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c1fd9b939c_mukesh.jpg"
keywords: []
---

# #mukesh | ഫോണ്‍വിളി പ്രചരിപ്പിക്കുന്നത് അവര്‍ക്ക് വിനോദം; പല ലക്ഷ്യങ്ങളും കാണും; വൈറല്‍ ഫോണ്‍വിളിയെപ്പറ്റി മുകേഷ്

> **Lead Summary:** മലയാള സിനിമയിലെ മിന്നും താരമാണ് മുകേഷ്. ഗോഡ്ഫാദറും റാംജി റാവു സ്പീക്കിംഗുമൊക്കെ പോലെ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായകന്‍. അതേസമയം താരം എന്നതിലുപരിയായി മലയാളികളെ സംബന്ധിച്ച് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ സുപരിചിതനാണ് മുകേഷ്. 

## Article Content

മലയാള സിനിമയിലെ മിന്നും താരമാണ് മുകേഷ്. ഗോഡ്ഫാദറും റാംജി റാവു സ്പീക്കിംഗുമൊക്കെ പോലെ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായകന്‍. അതേസമയം താരം എന്നതിലുപരിയായി മലയാളികളെ സംബന്ധിച്ച് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ സുപരിചിതനാണ് മുകേഷ്. 

അഭിനയത്തിന് പുറമെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും മുകേഷ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എംഎല്‍എ എന്ന നിലയിലും അദ്ദേഹം ജനങ്ങള്‍ക്കൊപ്പമുണ്ട്. എന്നാല്‍ ഇതിന്റെ പേരിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരാറുണ്ട്.

അര്‍ധരാത്രി യാതൊരു കാര്യവുമില്ലാതെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നവരേയും മുകേഷിന് നേരിടേണ്ടി വരാറുണ്ട്. അങ്ങനെ അര്‍ധരാത്രി ഉറക്കത്തില്‍ വിളിച്ച് എഴുന്നേല്‍പ്പിക്കുന്നവര്‍ ആ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഫോണ്‍വിളികളെക്കുറിച്ച് മനസ് തുറക്കുകയാണ് മുകേഷ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുകേഷ് മനസ് തുറന്നത്. 

''സമയം നോക്കാതെ ഫോണില്‍ വിളിയെത്തും. മോഹന്‍ലാലിനേയും മമ്മൂട്ടിയേയുമൊന്നും എളുപ്പത്തില്‍ വിളിക്കാന്‍ കിട്ടില്ല. എംഎല്‍എയുടെ നമ്പര്‍ കിട്ടുമല്ലോ. അപ്പോള്‍ അതിലേക്ക് വിളഇക്കും. ജനപ്രതിനിധി ആയതിനാല്‍ ഒരു കോളും ഒഴിവാക്കാനാകില്ല. ചിലര്‍ നിര്‍ത്താതെ ചിരിക്കും. ചിലര്‍ വിളിച്ചിട്ട് മിണ്ടാതിരിക്കും. രണ്ട് ദിവസം കഴിഞ്ഞ് വിളിച്ചിട്ട് പറയും, പേടിച്ചിട്ടാണ് മിണ്ടാതിരുന്നതെന്ന്.'' മുകേഷ് പറയുന്നു.

സംസാരത്തിന്റെ അവസാനം ഇഷ്ട നടന്റെ നമ്പര്‍ ചോദിക്കുന്നവരും കുറവല്ല. നടനോടും സംസാരിക്കാം പ്രശ്‌നങ്ങള്‍ എംഎല്‍എയെ അറിയിക്കുകയും ചെയ്യാം എന്നൊക്കെ കരുതുന്നവരുണ്ട്. അവരുടെ നിയോജമണ്ഡലത്തിലെ എംഎല്‍എയെ വിളിക്കാതെ എന്നെ വിളിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളുമുണ്ടാകും. റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുന്നത് അവര്‍ക്ക് വിനോദമാണെന്നും മുകേഷ് പറയുന്നു. തന്റെ കുടുംബത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

അമ്മ വിജയകുമാരി ഇപ്പോഴും അഭിനയിക്കണമെന്ന ആഗ്രഹത്തിലാണ്. ഇടയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്റെ മക്കള്‍ അവരുടെ അമ്മയ്‌ക്കൊപ്പം ദുബായിലാണ്. മൂത്ത മകന്‍ ഡോക്ടര്‍ ശ്രാവണ്‍ അടുത്ത സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ്. രണ്ടാമത്തെ മകന്‍ ബിബിഎം പൂര്‍ത്തിയാക്കിയെന്നാണ് താരം പറയുന്നത്.

തന്റെ പുതിയ സിനിമകളെക്കുറിച്ചും മുകേഷ് സംസാരിക്കുന്നുണ്ട്. ജയരാജ് ചിത്രം കാഥികന്‍ ആണ് 301-ാമത്തെ സിനിമ. കാഥികന്റെ വേഷമാണ്. ചെറുപ്പത്തില്‍ കണ്ടറിഞ്ഞ കല ആയതിനാല്‍ നന്നായി അഭിനയിക്കാന്‍ കഴിഞ്ഞു. കോട്ടയത്തെ ലൊക്കേഷനില്‍ രസകരമായൊരു അനുഭവമുണ്ടായി. സംബശിവന്റെ ശിഷ്യന്‍ ചിറ്റാടീശ്വരം ചന്ദ്രസേനന്റെ വേഷമാണ്. സ്‌ക്രിപ്റ്റ് ഇല്ലാതെയാണ് കഥ പറഞ്ഞത്. സദസ്സിനെ ജയരാജ് കണ്ടെത്തിയെന്ന് മുകേഷ് പറയുന്നു.

ലൊക്കേഷന്റെ പരിസരത്തെ ആളുകളുടെ വാട്‌സാപ്പിലേക്ക് മുകേഷിന്റെ കഥാപ്രസംഗമുണ്ടെന്ന് മെസേജ് അയച്ചു. കഥ തുടങ്ങി 15 മിനുറ്റ് കഴിഞ്ഞപ്പോള്‍ സംവിധായകന്‍ കട്ടി പറഞ്ഞു. എന്നാല്‍ കാണാനെത്തിയവര്‍ സമ്മതിച്ചില്ല. ഒടുവില്‍ അവരെ പറഞ്ഞ് മനസിലാക്കുകയായിരുന്നുവെന്നാണ് മുകേഷ് പറയുന്നത്. ജനുവരിയില്‍ റിലീസാകുന്ന അയ്യര്‍ കണ്ട അറേബ്യയില്‍ ഉര്‍വ്വശിയാണ് നായികയെന്നും അദ്ദേഹം പറയുന്നു.

അതേസമയം ഫിലിപ്പ്‌സ് ആണ് മുകേഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് ആണ് സിനിമയുടെ സംവിധാനം. ഇന്നസെന്റ് അവസാനമായി അഭിനയിച്ച സിനിമയുമാണ്. നോബിള്‍ ബാബു തോമസ്, ചാര്‍ലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/169428/mukesh-gets-candid-people-calling-during-midnight-later-getting-viral)