---
title: "ഞാന്‍ ഒരു ഫെമിനിച്ചിയാണ്  ബുദ്ധിജീവിയല്ലെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം"
english_title: "Anarkali Marikkar is the favorite star of Layali audience. The actress made her acting debut with the film Anandam. Social media has gained more fans for the star than the movies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1687/anarkali-marikkar-is-the-favorite-star-of-layali-audience-the-actress-made-her-acting-debut-with-the-film-anandam-social-media-has-gained-more-fans-for-the-star-than-the-movies"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fb9f97fc9a80_anarkkali 2.jpg"
keywords: []
---

# ഞാന്‍ ഒരു ഫെമിനിച്ചിയാണ്  ബുദ്ധിജീവിയല്ലെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. യുവ താരനിര അണിനിരന്ന ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. സിനിമകളെക്കാൾ കൂടുതലായി താരത്തിന് ആരാധകരെ നേടിക്കൊടുത്തത് സോഷ്യൽ മീഡിയയാണ്.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. യുവ താരനിര അണിനിരന്ന ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. സിനിമകളെക്കാൾ കൂടുതലായി താരത്തിന് ആരാധകരെ നേടിക്കൊടുത്തത് സോഷ്യൽ മീഡിയയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു.ഏത് സാഹചര്യത്തിലും ആരോടും ഒന്നും നോക്കാതെ അഭിപ്രായം തുറന്നു പറയുന്ന അനാർക്കലിക്ക് നിരവധി ആരാധകരും അതുപോലെ വിമർശനങ്ങളുമുണ്ട്.

പലപ്പോഴും സൈബർ ആക്രമണങ്ങളും താരം നേരിടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ സ്വപ്‌നങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. അനാര്‍ക്കലിയുടെ വാക്കുകൾ ഇങ്ങനെ; കണ്ണട വച്ചപ്പോള്‍ ഫെമിനിച്ചി ലുക്കാണെന്ന് കേള്‍ക്കാന്‍ തുടങ്ങി.

ഫെമിനിച്ചിയല്ലേ എന്നു സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പേ കേട്ടു. ഒരിക്കലും തെറ്റുദ്ധരിക്കപ്പെട്ടതല്ല. ഞാന്‍ ഫെമിനിച്ചി തന്നെയാണ്.

പത്താം ക്ലാസ് മുതല്‍ കണ്ണടയുണ്ട്.  വട്ടമുഖയായതിനാലാണ് കണ്ണട ധരിക്കുന്നത്. വലിയ കണ്ണടയാണ് ചേരുക. കാര്യങ്ങള്‍ തുറന്നു പറയുന്നതാണ് ശീലം. ബോയ് കട്ട് ചെയ്തപ്പോള്‍ ബുദ്ധിജീവി ലുക്കാണെന്ന് കേട്ടു. ബുദ്ധിജീവിയല്ലെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. കുറെ നാളായുള്ള ആഗ്രഹമാണ് മുടി വെട്ടുക എന്നത്.

പതിനൊന്നാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ആദ്യം വെട്ടുന്നത്. ഒരു പുതുമ വേണമെന്ന് തോന്നി. വീട്ടില്‍ പറയാതെയാണ് വെട്ടിയത്. ബോയ് കട്ട് ചേരുന്നു എന്നു കേട്ടു. ഇത് രണ്ടാം വെട്ടാണ്. ഫാഷന്‍ ഡിസൈനിംഗാണ് പഠിക്കുന്നത്. സിനിമയില്‍ ഫാഷന്‍ ഡിസൈനറാവാനാണ് ആഗ്രഹം. കോസ്റ്റ്യൂംസ് അനാര്‍ക്കലി മരിക്കാര്‍ എന്ന ടൈറ്റില്‍ കാര്‍ഡ് ഒരു ദിവസം തെളിയും.

സംവിധായികയാവണമെന്ന് ഇതേവരെ ചിന്തിച്ചിട്ടില്ല. അനാര്‍ക്കലി എന്ന പേരിട്ടത് വാപ്പയുടെ സുഹൃത്താണ്. വാപ്പയും ഉമ്മയും ചേര്‍ന്നാണ് ചേച്ചിക്ക് ലക്ഷ്മി എന്ന പേരിട്ടത് പേരിന് വലിയ കാര്യമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.

ലക്ഷ്മി എന്നു പറയുമ്പോള്‍ പിന്നാലെ കുറെ ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരും. സെലിബ്രിറ്റിയായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വാപ്പ നിയാസ് മരിക്കാര്‍ ഫോട്ടോഗ്രാഫറായതിനാല്‍ കാമറയോടും ചിത്രങ്ങളോടും എനിക്ക് താൽപര്യം അല്‍പം കൂടുതലാണ്.

ലോക് ഡൗണ്‍ സമയത്ത് ഫോട്ടോഷോപ്പും ഇലസ്‌ട്രേഷനും പഠിച്ചു. ദുല്‍ഖറിന്റെ ചിത്രം ‘ഫോട്ടോഷോപ്പ’യില്‍ ഒരു പരീക്ഷണം നടത്തി. പഠിച്ചത് ഒന്നു പരീക്ഷിച്ചു നോക്കിയതാണ്. അതു ചെയ്തത് ദുല്‍ഖറിന്റെ പിറന്നാള്‍ ദിവസമായിരുന്നു.

അഭിനയം പോകുന്നിടത്തോളം പോവട്ടെ എന്നാണ് ആഗ്രഹം .അവസരം കിട്ടുന്നതുവരെ സിനിമയില്‍ അഭിനയിക്കും. ഭാവിയിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. അനാർക്കലി പറഞ്ഞു. ഇപ്പോഴിതാ തന്റെ സ്വപ്‌നങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

അനാര്‍ക്കലിയുടെ വാക്കുകൾ ഇങ്ങനെ; കണ്ണട വച്ചപ്പോള്‍ ഫെമിനിച്ചി ലുക്കാണെന്ന് കേള്‍ക്കാന്‍ തുടങ്ങി. ഫെമിനിച്ചിയല്ലേ എന്നു സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പേ കേട്ടു. ഒരിക്കലും തെറ്റുദ്ധരിക്കപ്പെട്ടതല്ല.

ഞാന്‍ ഫെമിനിച്ചി തന്നെ വട്ടമുഖയായതിനാലാണ് കണ്ണട ധരിക്കുന്നത്. വലിയ കണ്ണടയാണ് ചേരുക. കാര്യങ്ങള്‍ തുറന്നു പറയുന്നതാണ് ശീലം. ബോയ് കട്ട് ചെയ്തപ്പോള്‍ ബുദ്ധിജീവി ലുക്കാണെന്ന് കേട്ടു. ബുദ്ധിജീവിയല്ലെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. കുറെ നാളായുള്ള ആഗ്രഹമാണ് മുടി വെട്ടുക എന്നത്.

പതിനൊന്നാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ആദ്യം വെട്ടുന്നത്.ഒരു പുതുമ വേണമെന്ന് തോന്നി. വീട്ടില്‍ പറയാതെയാണ് വെട്ടിയത്. ബോയ് കട്ട് ചേരുന്നു എന്നു കേട്ടു. ഇത് രണ്ടാം വെട്ടാണ്. ഫാഷന്‍ ഡിസൈനിംഗാണ് പഠിക്കുന്നത്.

സിനിമയില്‍ ഫാഷന്‍ ഡിസൈനറാവാനാണ് ആഗ്രഹം. കോസ്റ്റ്യൂംസ് അനാര്‍ക്കലി മരിക്കാര്‍ എന്ന ടൈറ്റില്‍ കാര്‍ഡ് ഒരു ദിവസം തെളിയും.സംവിധായികയാവണമെന്ന് ഇതേവരെ ചിന്തിച്ചിട്ടില്ല. അനാര്‍ക്കലി എന്ന പേരിട്ടത് വാപ്പയുടെ സുഹൃത്താണ്. വാപ്പയും ഉമ്മയും ചേര്‍ന്നാണ് ചേച്ചിക്ക് ലക്ഷ്മി എന്ന പേരിട്ടത് പേരിന് വലിയ കാര്യമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.

ലക്ഷ്മി എന്നു പറയുമ്പോള്‍ പിന്നാലെ കുറെ ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരും .സെലിബ്രിറ്റിയായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വാപ്പ നിയാസ് മരിക്കാര്‍ ഫോട്ടോഗ്രാഫറായതിനാല്‍ കാമറയോടും ചിത്രങ്ങളോടും എനിക്ക് താൽപര്യം അല്‍പം കൂടുതലാണ്. ലോക് ഡൗണ്‍ സമയത്ത് ഫോട്ടോഷോപ്പും ഇലസ്‌ട്രേഷനും പഠിച്ചു.

ദുല്‍ഖറിന്റെ ചിത്രം ‘ഫോട്ടോഷോപ്പ’യില്‍ ഒരു പരീക്ഷണം നടത്തി.പഠിച്ചത് ഒന്നു പരീക്ഷിച്ചു നോക്കിയതാണ്. അതു ചെയ്തത് ദുല്‍ഖറിന്റെ പിറന്നാള്‍ ദിവസമായിരുന്നു. അഭിനയം പോകുന്നിടത്തോളം പോവട്ടെ എന്നാണ് ആഗ്രഹം .അവസരം കിട്ടുന്നതുവരെ സിനിമയില്‍ അഭിനയിക്കും. ഭാവിയിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. അനാർക്കലി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/1687/anarkali-marikkar-is-the-favorite-star-of-layali-audience-the-actress-made-her-acting-debut-with-the-film-anandam-social-media-has-gained-more-fans-for-the-star-than-the-movies)