#Mohanlal | കൺകണ്ടത് നിജം കാണാത്തത് പൊയ് ഇനി കാണപ്പോകത് നിജം; മലൈക്കോട്ടൈ വാലിബൻ, ആവേശത്തിൽ മോഹൻലാലും

#Mohanlal | കൺകണ്ടത് നിജം കാണാത്തത് പൊയ് ഇനി കാണപ്പോകത് നിജം; മലൈക്കോട്ടൈ വാലിബൻ, ആവേശത്തിൽ മോഹൻലാലും
Dec 7, 2023 07:47 AM | By MITHRA K P

(moviemax.in) മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗുമായി ടീസർ എത്തിയതോടെ മലൈക്കോട്ടൈ വാലിബന്റെ ആവേശം ഇരട്ടിയായിരിക്കുകയാണ്.

ടീസറിൽ കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നും ഇനി കാണപ്പോകത് നിജം എന്നുമാണ് മോഹൻലാൽ ഉറച്ച ശബ്‍ദത്തോടെ പറയുന്നത്. ടീസറിൽ വൻ പ്രതീക്ഷയാണ് മോഹൻലാലിനും.

മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‍ചയാണ് സൃഷ്‍ടിച്ചിരിക്കുന്നത്, അതിനറെ ഒരു ദൃശ്യം ഈ ടീസറിൽ കാണാനാകും എന്നാണ് മോഹൻലാൽ പ്രതീക്ഷ പങ്കുവെച്ചത്.

'നായകൻ', 'ആമേൻ' എന്നീ ഹിറ്റ് ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ടീസർ പുറത്തെത്തുമ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നത് സ്വന്തം കഴിവിലെ വിശ്വാസമർപ്പിച്ചാണ്.

എന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമയുടെ കഥ അന്തിമമാക്കുന്ന പ്രക്രിയ അടുത്ത വലിയ ഹിറ്റ് സൃഷ്ടിക്കുന്നതിനുള്ള സമ്മർദ്ദത്തിൽ നിന്നല്ല, അതൊരു സ്വാഭാവിക പുരോഗതിയാണ്.

മലൈക്കോട്ടൈ വാലിബൻ' എന്ന ഒരു സിനിമയുടെ അടിസ്ഥാന ആശയം എന്നിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുളച്ചുതുടങ്ങി, പിന്നീട് പരിണമിച്ചു. സമഗ്രമായ ഇതിവൃത്തമായി. റഫീഖിനെപ്പോലെയുള്ള ഒരു എഴുത്തുകാരൻ ആ സിനിമാ ലോകം വികസിപ്പിച്ചെടുത്തു.

പിന്നെ ലാലേട്ടൻ ആ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നി എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

മോഹൻലാലുമായി ദീർഘകാല പരിചയം ഉള്ളതിനാൽ സിനിമയിലേക്ക് കടക്കാൻ തീരുമാനിച്ചപ്പോൾ, സ്വാഭാവികമായും അദ്ദേഹത്തെ നായക വേഷത്തിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചുവെന്ന് നിർമാതാവ് ഷിബു ബേബി ജോൺ വ്യക്തമാക്കി.

ലിജോ എന്ന പ്രതിഭാധനനായ ഒരു സംവിധായകൻ മോഹൻലാലിനൊപ്പം കൈകോർക്കുമ്പോൾ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്‌നർ തീർച്ചയായും പ്രതീക്ഷിക്കാമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കുന്നു.

ഛായാഗ്രഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയുമാണ്. മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്.

മോഹൻലാലിനു പുറമേ സോണാലി കുൽക്കർണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമ്പോൾ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും. 'മലൈക്കോട്ടൈ വാലിബൻ' 2024 ജനുവരി 25 ന് പ്രദർശനത്തിനെത്തും. പിആർഒ പ്രതീഷ് ശേഖർ.

#seen #eye #true #MalaikottaiValiban #Mohanlal #excited

Next TV

Related Stories
കാത്തിരിപ്പിന് വിരാമം;  തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി   ജിയോഹോട്ട്സ്റ്റാർ

Dec 10, 2025 03:58 PM

കാത്തിരിപ്പിന് വിരാമം; തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി ജിയോഹോട്ട്സ്റ്റാർ

'ജിയോഹോട്ട്സ്റ്റാർ, കേരള ക്രൈം ഫയൽസും 1000 ബേബീസും,ക്രൈം ത്രില്ലർ സീരീസ്...

Read More >>
മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

Dec 10, 2025 11:27 AM

മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

സനൽകുമാർ ശശിധരൻ, മഞ്ജുവുമായുള്ള ഇഷ്ടം, നടിയെ ആക്രമിച്ചകേസ്, മഞ്ജു ഗുണ്ടകളുടെ തടവിൽ...

Read More >>
Top Stories