---
title: "അങ്ങനൊരു വേര്‍ത്തിരിവില്‍ സിനിമയെ കാണരുത്;  സുരേഷ് ഗോപി"
english_title: "Actor Suresh Gopi has said not to watch the movie in such a divisive manner."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16708/actor-suresh-gopi-has-said-not-to-watch-the-movie-in-such-a-divisive-manner"
published_at: "2021-12-18T13:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd93443d4c4_.jpg"
keywords: []
---

# അങ്ങനൊരു വേര്‍ത്തിരിവില്‍ സിനിമയെ കാണരുത്;  സുരേഷ് ഗോപി

> **Lead Summary:** അല്ലു അര്‍ജുന്‍ നായകനായി അഭിനയിച്ച പുഷ്പ എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തില്‍ നിന്നും നടന്‍ ഫഹദ് ഫാസില്‍ കൂടി അഭിനയിക്കുന്ന സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. എന്നാല്‍ കേരളത്തില്‍ പുഷ്പ യുടെ തമിഴ് പതിപ്പ് വന്നതിലൂടെ പലരും എതിര്‍പ്പുമായി വന്നിരിക്കുകയാണ്.

## Article Content

അല്ലു അര്‍ജുന്‍ നായകനായി അഭിനയിച്ച പുഷ്പ എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തില്‍ നിന്നും നടന്‍ ഫഹദ് ഫാസില്‍ കൂടി അഭിനയിക്കുന്ന സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. എന്നാല്‍ കേരളത്തില്‍ പുഷ്പ യുടെ തമിഴ് പതിപ്പ് വന്നതിലൂടെ പലരും എതിര്‍പ്പുമായി വന്നിരിക്കുകയാണ്.

അങ്ങനൊരു വേര്‍ത്തിരിവില്‍ സിനിമയെ കാണരുതെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. ബാഹുബലിയടക്കമുള്ള സിനിമകളുടെ തമിഴ് വേര്‍ഷന്‍ കണ്ടതിനെ കുറിച്ചും താരം സൂചിപ്പിച്ചു. ഇതോടെ നിരവധി ആരാധകരാണ് സിനിമയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി വന്നിരിക്കുന്നത്. 

'പുഷ്പ' എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തീയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിര്‍പ്പോ പ്രകടിപ്പിക്കരുത്. സിനിമ വ്യവസായത്തിന് തീയേറ്ററുകള്‍ തീര്‍ച്ചയായും സജീവമാകണം.

ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി ഞാന്‍ ആസ്വദിച്ചത്. ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളം - തമിഴ് എന്ന വേര്‍ത്തിരിവില്‍ ആരും തീയേറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെ എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

എന്നാല്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി നിരവധി സിനിമാപ്രേമികളാണ് രംഗത്ത് വന്നിരിക്കുന്നത്. സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ നിറയെ കമന്റുകളിലൂടെ സിനിമയെ കുറിച്ച് ആരാധകര്‍ രേഖപ്പെടുത്തുന്നു. 'പുഷ്പ സിനിമ സൂപ്പര്‍ ആണ്. ഫസ്റ്റ് ഷോ ഞാന്‍ കണ്ടു. തുടക്കത്തില്‍ ഒരു 10, 15 മിനിറ്റ് കഥ മനസ്സിലാക്കാന്‍ പാടാണ്. പിന്നെ കഥ മനസ്സിലായി തുടങ്ങിയാല്‍ ഇന്‍ട്രസ്റ്റ് ആണ്.

ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലു അര്‍ജുന്‍ വേറേറ്റി അഭിനയം. പിന്നെ 3 മണിക്കൂര്‍ പോയത് അറിഞ്ഞില്ല. ഫഹദ് ഫാസിലിന്റെ എന്‍ട്രി സൂപ്പര്‍. സെക്കന്‍ഡ് പാര്‍ട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു. ഞാന്‍ കണ്ടത് തമിഴിലാണ് ആണ് തീയേറ്റര്‍ ഹൗസ് ഫുള്‍ ആയിരുന്നു. ഒരുപാട് ചിരിക്കാനോ കരയുവാനോ ഉള്ള സീനുകള്‍ ഇല്ല, ഒരു വെറൈറ്റി കഥ. 

എന്തുമായിക്കോട്ടെ, ഇന്ന് ഇറങ്ങിയ പുഷ്പ സിനിമയുടെ കോപ്പി ടെലിഗ്രാമില്‍ വന്നിട്ടുണ്ട്. തെലുങ്ക്, തമിഴ് ഭാഷകളില്‍, സുരേഷ് ഗോപി സാറിന്റെ കാവല്‍ ഇറങ്ങിയപ്പോള്‍ തന്നെ വന്നിട്ടുണ്ട്. മരക്കാര്‍, കുറുപ്പ് ഇങ്ങനെ ഇറങ്ങുന്നതെല്ലാം ഈ കൂട്ടത്തില്‍ പെടും. കുറെ ആളുകളുടെ അധ്വാനമല്ലേ.

ഇതൊക്കെ ഇടുന്നവന്‍മാരെ ആദ്യം കണ്ടു പിടിക്കു. അതിനുള്ള കഴിവ് ഇവിടുള്ള ഒരാള്‍ക്കും ഇല്ല എന്നതാണ് സത്യം. അല്ലെങ്കിലും ഡബ്ബ്ഡ് ചിത്രങ്ങള്‍ മലയാളം കാണുന്നതിലും അരോചകം ആയിട്ട് മറ്റൊന്നും ഇല്ലാ. തമില്‍ ആണ് നല്ലത്. അത്യാവശ്യം മനസ്സിലാക്കുകയും ചെയും. സിനിമ അതെ അര്‍ത്ഥത്തില്‍ ആസ്വദിക്കുകയും ചെയ്യാം. 

കേരളത്തില്‍ ഭൂരിപക്ഷം ജനങ്ങളും തമിഴ് മനസിലാവുന്നവര്‍ ആണ്. അത് കൊണ്ട് തെലുങ്ക് സിനിമ തമിഴില്‍ തര്‍ജ്ജമ ചെയ്തു തീയറ്ററുകളില്‍ ഇറക്കിയാല്‍ കാണില്ല എന്ന് പറയുന്നവരെ കേള്‍ക്കേണ്ട കാര്യമില്ല.

മാത്രവും അല്ല മലയാള ഭാഷയോട് ഉള്ള ചിലരുടെ കപട സ്‌നേഹമോ അല്ലെങ്കില്‍ കുറച്ചു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ ജോലി എന്ന പേരില്‍ തമിഴ് സിനിമ മലയാളത്തില്‍ ഡബ്ബ് ചെയ്ത് ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ഒട്ടും ശരിയല്ല. 

വിശ്വ പ്രസിദ്ധ തമിഴ് താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍,വിജയ്, സൂര്യ, അജിത്ത്, വിക്രം പോലെയുള്ള താരങ്ങളുടെ ശബ്ദം കണ്ട മിമിക്രിക്കാര്‍ തോന്നിയത് പോലെ ഡബ്ബ് ചെയ്ത് കുളമാക്കി ഈ താരങ്ങളുടെ യഥാര്‍ത്ഥ ശബ്ദത്തില്‍ അവരുടെ ഉശിരന്‍ ഡയലോഗുകള്‍ കേള്‍ക്കാന്‍ ഉള്ള അവസരം കേരളത്തിലെ ഈ താരങ്ങളുടെ ആരാധകര്‍ക്ക് നിഷേധിക്കുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല! അത് കൊണ്ട് ടിവി ചാനലുകളില്‍ തമിഴ് സിനിമ മലയാളത്തില്‍ ഡബ്ബ് ചെയ്ത് കുളമാക്കാതെ തമിഴില്‍ തന്നെ സംപ്രേഷണം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ വരുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/16708/actor-suresh-gopi-has-said-not-to-watch-the-movie-in-such-a-divisive-manner)