#viral | മരിക്കാൻ 37 പുതിയ മാര്‍ഗങ്ങള്‍'; യുവ ഇൻഫ്ളുവൻസറുടെ വീഡിയോ വൈറലാവുന്നു

#viral | മരിക്കാൻ 37 പുതിയ മാര്‍ഗങ്ങള്‍'; യുവ ഇൻഫ്ളുവൻസറുടെ വീഡിയോ വൈറലാവുന്നു
Nov 25, 2023 01:19 PM | By Athira V

വിവിധ തരം അലര്‍ജികളെ കുറിച്ച് നിങ്ങളെല്ലാം കേട്ടിരിക്കും. പൊടിയോടുള്ള അലര്‍ജി, കെമിക്കലുകളോടോ കാലാവസ്ഥയോടോ ഉള്ള അലര്‍ജി, ഭക്ഷണത്തോടുള്ള അലര്‍ജി എന്നിങ്ങനെ പല തരത്തിലുള്ളത്. ഇതില്‍ ഫുഡ് അലര്‍ജി അഥവാ ഭക്ഷണത്തോടുള്ള അലര്‍ജി തന്നെ വിവിധ രീതിയിലുള്ളതുണ്ട്. ചിലപ്പോഴൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് അതിശയം തോന്നുംവിധത്തിലുള്ള ഫുഡ് അലര്‍ജികള്‍ വരെയുണ്ട്.

ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു യുവ ഇൻഫ്ളുവൻസറുടെ വീഡിയോ. ഇവര്‍ക്ക് പല ഭക്ഷണപദാര്‍ത്ഥങ്ങളോടും അലര്‍ജിയാണത്രേ. ഇങ്ങനെ അലര്‍ജി വന്ന്, ഒടുവില്‍ പരിശോധിച്ചപ്പോള്‍ മുപ്പത്തിയേഴ് തരം ഫുഡ് അലര്‍ജി ഇവര്‍ക്കുള്ളതായി കണ്ടെത്തിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

സിയോളില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരി ജൊവാൻ ഫാൻ എന്ന പെണ്‍കുട്ടിയാണ് അപൂര്‍വമായി കണക്കാക്കാവുന്ന തരത്തിലുള്ള ഫുഡ് അലര്‍ജി തനിക്കുള്ളതായി അറിയിച്ചിരിക്കുന്നത്. മുപ്പത്തിയേഴ് പോര, അതില്‍ക്കൂടുതലും വരുമെന്നാണ് ഇവര്‍ ടിക് ടോക്കില്‍ പങ്കുവച്ചൊരു വീഡിയോയില്‍ പറയുന്നത്.

https://www.instagram.com/reel/CyUYXaEpSf2/?utm_source=ig_web_copy_link

അലര്‍ജി പരിശോധന നടത്തുന്നതാണ് വീഡിയോയിലുള്ളത്. സ്കിൻ തടിച്ചുപൊങ്ങുകയും ഇവര്‍ക്ക് അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാലിതിന്‍റെ ആധികാരികത എത്രമാത്രമാണെന്ന് പറയുകവയ്യ. ഇത്രയും ഭക്ഷണങ്ങളോട് അലര്‍ജിയുള്ളത് കണ്ടിട്ടില്ലെന്നും ഇത് മറ്റ് വല്ല അസുഖമോ അലര്‍ജിയോ ആയിരിക്കുമെന്നുമാണ് ഏറെ പേരും വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.

മറ്റ് വീഡിയോകളിലൂടെയും നേരത്തെ തന്നെ ജൊവാൻ തന്‍റെ ഫുഡ് അലര്‍ജിയെ കുറിച്ച് പങ്കുവച്ചിട്ടുണ്ട്. അലര്‍ജിക്ക് ഇടയാക്കുന്ന എന്തെങ്കിലും കഴിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തനിക്കത് മനസിലാകാറുണ്ടെന്നും ചൊറിച്ചില്‍ ശരീരം ചൂടാകല്‍ പോലെയുള്ള ലക്ഷണങ്ങള്‍ പത്ത് മിനുറ്റിനകം തന്നെ കാണാമെന്നും ഇവര്‍ പറയുന്നു.

ഇത്തരത്തില്‍ ഫുഡ് അലര്‍ജികളുണ്ടെങ്കിലും പോസിറ്റീവായി ജീവിതത്തെ സമീപിക്കാൻ സാധിക്കുമെന്ന സന്ദേശം നല്‍കാനും ജൊവാൻ തന്‍റെ വീഡിയോകളിലൂടെ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധേയമായ ജൊവാന്‍റെ വീഡിയോ കണ്ടുനോക്കൂ...


#woman #claims #that #she #has #37 #types #food #allergy

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories










News Roundup