---
title: "#PrashanthAlexander |   ആണത്തമാണെന്ന് കരുതി ഭാര്യയെ നിയന്ത്രിച്ചിരുന്ന കാലമുണ്ടായിരുന്നു ;തുറന്ന് പറഞ്ഞ് പ്രശാന്ത് അലക്‌സാണ്ടർ"
english_title: "# time #he #used #control #wife #thinking #itwas #oath #says #PrashanthAlexander"
publisher: "moviemax.in"
canonical_url: "https://moviemax.in/news/164941/time-he-used-control-wife-thinking-itwas-oath-says-prashanthalexander"
published_at: "2023-11-25T07:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65615b0919142_prasanth_1.jpg"
keywords: []
---

# #PrashanthAlexander |   ആണത്തമാണെന്ന് കരുതി ഭാര്യയെ നിയന്ത്രിച്ചിരുന്ന കാലമുണ്ടായിരുന്നു ;തുറന്ന് പറഞ്ഞ് പ്രശാന്ത് അലക്‌സാണ്ടർ

> **Lead Summary:** വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് പ്രശാന്ത് അലക്‌സാണ്ടര്‍. ഓര്‍ഡിനറി എന്ന സിനിമയിലെ വില്ലന്‍ വേഷം മുതലിങ്ങോട്ട് തനിക്ക് സിനിമയിലൂടെ ലഭിച്ച സ്വീകാര്യതയെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍. താന്‍ സിനിമയില്‍ വന്ന് രക്ഷപ്പെടുമെന്ന് പോലും അറിയാത്ത കാലത്ത് തന്റെ കൂടെ ജീവിക്കാന്‍ വന്ന ഭാര്യ ഷീബയെ കുറിച്ചും നടന്‍ പറഞ്ഞു.

## Article Content

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് പ്രശാന്ത് അലക്‌സാണ്ടര്‍. ഓര്‍ഡിനറി എന്ന സിനിമയിലെ വില്ലന്‍ വേഷം മുതലിങ്ങോട്ട് തനിക്ക് സിനിമയിലൂടെ ലഭിച്ച സ്വീകാര്യതയെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍. താന്‍ സിനിമയില്‍ വന്ന് രക്ഷപ്പെടുമെന്ന് പോലും അറിയാത്ത കാലത്ത് തന്റെ കൂടെ ജീവിക്കാന്‍ വന്ന ഭാര്യ ഷീബയെ കുറിച്ചും നടന്‍ പറഞ്ഞു.

തന്റെ അമ്മയുടെ ആഗ്രഹം ഞാന്‍ പള്ളീലച്ചന്‍ ആവുക എന്നതായിരുന്നു. തന്റേത് പ്രണയവിവാഹമായിരുന്നു. എന്നെയേ കെട്ടുകയുള്ളുവെന്ന് ഷീബ വാശി പിടിച്ചത് കൊണ്ടാണ് ആ കല്യാണം നടക്കുന്നത്. അന്ന് ഞാന്‍ ഡിഗ്രി സെക്കന്‍ഡ് ഇയറിന് പഠിക്കുകയാണ്. എന്റെ കോളേജിന്റെ താഴെയാണ് അവളുടെ സ്‌കൂള്‍. ആദ്യം പ്രണയം തുറന്ന് പറയുന്നതും ഞാനാണ്.

അതാണ് ആണത്തമെന്ന് അന്ന് കരുതി. അങ്ങനെ ചിന്തിച്ച് ഒരുപാട് മണ്ടത്തരങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും പ്രശാന്ത് ഓര്‍ത്തു . ഷീബ ഭയങ്കര കോണ്‍ഫിഡന്റും സ്വതന്ത്രയുമാണ്. ഞാന്‍ വളരെ ഈഗോസ്റ്റിക്കും മെയില്‍ ഷോവനിസ്റ്റുമായിരുന്ന കാലഘട്ടത്തില്‍ മദ്രാസ് സെക്ഷന്‍ കോളേജില്‍ പോയി പഠിക്കണമെന്ന ആഗ്രഹം പറഞ്ഞു. സെന്റ് തെരാസസില്‍ രപോവാമെന്ന് ഞാന്‍ പറഞ്ഞിട്ടും പുള്ളിക്കാരി സമ്മതിച്ചില്ല.

ഒടുവില്‍ എന്നെ കൊണ്ട് സമ്മതിപ്പിച്ചു. അങ്ങനെ ഞാന്‍ കണ്‍വീന്‍സ് ആവേണ്ട ആവശ്യമില്ലായിരുന്നു. പക്ഷേ എനിക്ക് ബോധം ഇന്നാണ് ഉണ്ടായത്. നമ്മള്‍ ആണത്തമാണെന്ന് കരുതിയിരുന്ന പലതും മണ്ടത്തരമാണെന്ന് ഇന്ന് മനസിലായി. ഇക്കാലത്തെ കുട്ടികളെ കാണുമ്പോള്‍ അവരൊക്കെ എത്ര ബുദ്ധിയുള്ളവരാണെന്ന് തിരിച്ചറിയാം.

കല്യാണം കഴിഞ്ഞിട്ട് പത്ത് വര്‍ഷം വരെ ഞാന്‍ എന്താവുമെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. സിനിമയിലൊക്കെ രക്ഷപ്പെടുമെന്ന് പോലും കരുതിയില്ല. കല്യാണ സമയത്ത് ഷീബയ്ക്ക് പിജി മാത്രമേയുള്ളു. അതിന് ശേഷമാണ് ബിഎഡും എംഎഡും യുജിസി നെറ്റ് എഴുതി പാസായിട്ട് കോളേജില്‍ അധ്യാപകയായി കയറുകയും ചെയ്തു. എനിക്കും കുറച്ച് കാര്യങ്ങള്‍ മനസിലായി. ഞാനും അത്യാവശ്യം മെച്ചപ്പെട്ട രീതിയിലേക്ക് വളര്‍ന്നു എന്നും നടന്‍ വ്യക്തമാക്കി .

### Related Links & Sources
- [Original Story Source](https://moviemax.in/news/164941/time-he-used-control-wife-thinking-itwas-oath-says-prashanthalexander)