---
title: "#Hareeshperadi | ഹെല്‍മെറ്റ് കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ താടിയില്‍ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയില്‍ പിടിച്ച് ആരെയും രക്ഷിക്കരുത്; മുഖ്യമന്ത്രിയെ പരിഹസിച്ച് ഹരീഷ് പേരടി"
english_title: "#Do #not #rescue #holding #elastic #around #chin #performing #helmet #rescue #Hareeshperadi #ridiculed #ChiefMinister"
publisher: "moviemax.in"
canonical_url: "https://moviemax.in/news/164544/do-not-rescue-holding-elastic-around-chin-performing-helmet-rescue-hareeshperadi-ridiculed-chiefminister"
published_at: "2023-11-23T16:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f31040736a_hareesh.jpg"
keywords: []
---

# #Hareeshperadi | ഹെല്‍മെറ്റ് കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ താടിയില്‍ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയില്‍ പിടിച്ച് ആരെയും രക്ഷിക്കരുത്; മുഖ്യമന്ത്രിയെ പരിഹസിച്ച് ഹരീഷ് പേരടി

> **Lead Summary:** ഹെല്‍മറ്റ് കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ താടിയില്‍ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയില്‍ പിടിച്ച് ആരെയും രക്ഷിക്കരുതെന്നും നമ്മള്‍ ഉപയോഗിക്കുന്ന അതേ ഊര്‍ജത്തില്‍ ആ ഹെല്‍മറ്റ് നമ്മളെ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നും ഹരീഷ് പറയുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പരിഹാസം.

## Article Content

ഹെല്‍മറ്റ് കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ താടിയില്‍ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയില്‍ പിടിച്ച് ആരെയും രക്ഷിക്കരുതെന്നും നമ്മള്‍ ഉപയോഗിക്കുന്ന അതേ ഊര്‍ജത്തില്‍ ആ ഹെല്‍മറ്റ് നമ്മളെ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നും ഹരീഷ് പറയുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പരിഹാസം.

**പോസ്റ്റിങ്ങനെ-****

*പൂ ചട്ടികള്‍ കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ പൂ ചട്ടിയുടെ വക്ക് പിടിച്ച് പൊന്തിക്കരുത് അത് രക്ഷാപ്രവര്‍ത്തകരുടെ കാലില്‍ വിണ് അപകടത്തിന് ഇടയാക്കും…ഈ മണ്ണില്‍ വളരുന്ന പൂ ചട്ടിയിലെ പൂക്കള്‍ ഒരു ദിവസം കൊണ്ട് കൊഴിഞ്ഞ് വിഴുമെങ്കിലും അതിലെ മുള്ളുകള്‍ക്ക് നല്ല മൂര്‍ച്ചയാണ് അവ അപകടകാരികളാണ് …***

***ഉപയോഗിക്കുമ്പോള്‍ മേല്‍ പറ്റാതെ ശ്രദ്ധിക്കണം..അതുപോലെ ഹെല്‍മെറ്റ് കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ താടിയില്‍ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയില്‍ പിടിച്ച് ആരെയും രക്ഷിക്കരുത്..നമ്മള്‍ ഉപയോഗിക്കുന്ന അതേ ഊര്‍ജ്ജത്തില്‍ ആ ഹെല്‍മെറ്റ് നമ്മളെ തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്… Every action has an equal and opposite reaction. …രക്ഷാപ്രവര്‍ത്തനത്തിന് ആശംസകള്‍..????????????***

കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സില്‍ പങ്കെടുത്ത് തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ എരുപുരം കെഎസ്ഇബി ഓഫീസിന് സമീപത്ത് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഇതേതുടര്‍ന്നായിരുന്നു സംഘര്‍ഷം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിന് പഴയങ്ങാടി പൊലീസ് 14 ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ വധശ്രമത്തിനാണു കേസെടുത്തത്. കരിങ്കൊടി കാണിച്ച 6 യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെയും കേസുണ്ട്.**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/164544/do-not-rescue-holding-elastic-around-chin-performing-helmet-rescue-hareeshperadi-ridiculed-chiefminister)