logo

ഭിത്തിയിലാവാനും ഭാഗ്യം വേണമെന്ന് കമന്റ് ;മറുപടിയുമായി താരം

Published at Jul 8, 2021 11:01 AM ഭിത്തിയിലാവാനും ഭാഗ്യം വേണമെന്ന്  കമന്റ് ;മറുപടിയുമായി താരം

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാന വേഷത്തിലെത്തി അടുത്തിടെ ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ഹൊറർ മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ് ‘കോൾഡ് കേസ്’.

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആന്‍റോ ജോസഫ് ഫിലിംസ്, പ്ലാന്‍ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മാണം.

ചിത്രത്തിന്‍റെ തിരക്കഥാരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീനാഥ് വി നാഥ് ആണ്. ചിത്രത്തിൽ എസിപി സത്യജിത്തായി പൃഥ്വിരാജും അന്വേഷണാത്മക മാധ്യമപ്രവർത്തകയായ മേധാ പത്മജയായി തമിഴ് നടി അദിതി ബാലനും എത്തിയിരിക്കുന്നു.

ചിത്രത്തിൽ മേധയുടെ സഹോദരിയായി ഒരു പടമായി മാത്രം കാണിക്കുന്നയാളാണ് നടി ആൽഫി പഞ്ഞിക്കാരൻ.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആൽഫി പങ്കുവെച്ച ചിത്രത്തിന് താഴെ വന്നിരിക്കുന്ന കമന്‍റുകള്‍ രസാവഹമാണ്.

മോഡലിംഗിൽ നിന്ന് സിനിമയിലേക്കെത്തിയ ആൽഫി 2017 മുതലാണ് സിനിമാലോകത്ത് സജീവമായത്. ശിക്കാരി ശംഭു, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി തുടങ്ങിയവയാണ് ആൽഫി മുമ്പ് അഭിനയിച്ച സിനിമകള്‍.

കോള്‍ഡ് കേസിൽ ഭിത്തിയിൽ കിടക്കുന്ന ഒരു ചിത്രമായി മാത്രമാണ് ആൽഫിയുടെ സാന്നിധ്യമുള്ളത്. രസകരങ്ങളായ കമന്‍റുകള്‍ കോള്‍ഡ് കേസിന്‍റെ ഭാഗമാവൻ കഴിഞ്ഞതിൽ സന്തോഷം.

ഈ ഒരു പ്രത്യേക സാന്നിധ്യം ചിത്രത്തിൽ നൽകിയതിന് തനു ബാലക് ചേട്ടനോട് നന്ദി എന്ന് കുറിച്ചാണ് ആൽഫി ചിത്രത്തിൽ കാണിക്കുന്ന തന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നത്.

അതിനു താഴെയാണ് രസകരങ്ങളായ കമന്‍റുകള്‍ വന്നിരിക്കുന്നത്. മിക്ക കമന്‍റുകള്‍ക്കും ആൽഫി മറുപടിയും നൽകിയിട്ടുണ്ട്.

 ഭിത്തിയിൽ ആവാനും ഭാഗ്യം വേണം, താനാണ് ചിത്രത്തിൽ പ്രേതമെന്ന് കരുതി, കുഞ്ഞൂട്ടി ഇഷ്ടം, ഒരൊറ്റ ഫോട്ടോ കൊണ്ട് മാത്രം പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രം, രണ്ടാം ഭാഗത്തിനായി കാത്തിരിപ്പ്, കോള്‍ഡ് കേസ് 2 ഇനി നിങ്ങളുടെ കഥയായിരിക്കുമോ, പടം ആക്കി കളഞ്ഞല്ലേ, കുഞ്ഞൂട്ടി എന്തിനാണ് ആത്മഹത്യ ചെയ്തേ, ഗ്ലാസ് പൊട്ടിച്ചത് പുറത്ത് ചാടാനാണോ, ഇനി വാഷിംഗ് മെഷീനിലെങ്ങാനും ഇങ്ങടെ ആത്മാവുണ്ടോ തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

 വെക്കാനായിരുന്നെങ്കിൽ ഏതേലും പഴയ നടികളുടെ ചിത്രം വെക്കായിരുന്നില്ലേ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

അതെന്താ ഞാൻ ഭിത്തിയിൽ ഇരുന്നാൽ എന്നാണ് ആൽഫി ഇതിന് മറുപടി നൽകിയിരിക്കുന്നത്. താനെന്തിനാ ആത്മഹത്യ ചെയ്തേയെന്ന ചോദ്യത്തിന് പ്രണയ നൈരാശ്യമെന്നും ആൽഫി മറുപടിയായി നൽകിയിട്ടുണ്ട്.

The actor replied that he needs luck to be on the wall

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories