#viral | റോഡിന് നടുവില്‍ വാഴ നട്ട് വളര്‍ത്തി, ഒടുവില്‍ രണ്ട് വര്‍ഷത്തിനു ശേഷം ഇടപെട്ട് അധികൃതര്‍; താന്‍ അനാഥനായെന്ന് ഉടമ!

#viral | റോഡിന് നടുവില്‍ വാഴ നട്ട്  വളര്‍ത്തി, ഒടുവില്‍ രണ്ട് വര്‍ഷത്തിനു ശേഷം ഇടപെട്ട് അധികൃതര്‍; താന്‍ അനാഥനായെന്ന് ഉടമ!
Nov 22, 2023 04:02 PM | By Athira V

പ്പാനിലെ കുറുമേ നഗരത്തിലെ ഒരു പ്രധാന റോഡിന്‍റെ നടുവിൽ മൂന്ന് വാഴകൾ നട്ടുപിടിപ്പിച്ച് രണ്ട് വർഷമായി അത് പരിപാലിച്ചു പോരുന്നയാള്‍ക്ക് ഒടുവിൽ അധികൃതരുടെ നോട്ടീസ്. ഫുകുവോക്ക പ്രിഫെക്ചറിലെ കുറുമേ സിറ്റിയിൽ നിന്നുള്ള 50 കാരനാണ് തിരക്കേറിയ നഗര റോഡിന്‍റെ മീഡിയൻ സ്ട്രിപ്പിൽ നിയമവിരുദ്ധമായി 3 വാഴകൾ നട്ട് പിടിപ്പിക്കുകയും രണ്ട് വർഷത്തോളമായി അത് പരിപാലിക്കുകയും ചെയ്തു വന്നത്.

തിരക്കേറിയ റോഡിന് നടുവിൽ തന്നെ ഇയാൾ വാഴ നട്ട് വളർത്തിയത് എന്തിനാണ് എന്ന കാര്യം വ്യക്തമല്ലെന്ന് ഓഡിറ്റി സെൻട്രൽ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഴകൾ വളർന്ന് വാഹനമോടിക്കുന്നവരുടെ കാഴ്ച മറയ്ക്കാൻ തുടങ്ങിയതോടെ ഉയർന്ന പരാതിയിലാണ് നിലവിലെ നടപടി.

കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ദിവസത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും വാഴകൾ നനയ്ക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. എന്നിട്ടും ഇയാളുടെ പ്രവൃത്തിക്ക് നേരെ ഇത്രയും കാലും അധികൃതർ കണ്ണടച്ചത് എന്തുകൊണ്ടാന്നും വ്യക്തമല്ല.

https://x.com/ChinaNewsVideo/status/1725670296294945214?s=20

വാഴകൾ നീക്കം ചെയ്തില്ലെങ്കിൽ ഇയാളെ ഒരു വർഷം വരെ ജയിലിൽ അടയ്ക്കാനും അല്ലെങ്കിൽ 5,00,000 യെൻ (2,82,193 രൂപ) പിഴ നൽകാനും നിർദ്ദേശിക്കുന്നതായിരുന്നു പുറത്തിറക്കിയ ഉത്തരവ്. ഉത്തരവ് വന്നതിന് പിന്നാലെ ഇയാൾ വാഴകൾ നീക്കം ചെയ്തു. തന്‍റെ പ്രിയപ്പെട്ട വാഴകൾ ഇല്ലാതായതോടെ തനിക്ക് വലിയ ഏകാന്തത അനുഭപ്പെടുന്നെന്നും അനാഥനായതായി തോന്നുവെന്നും ഇയാള്‍ പ്രാദേശീക മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

രാജ്യവ്യാപകമായി ശ്രദ്ധ നേടിയ വാഴകൾ നീക്കം ചെയ്ത ദിവസം, പ്രമുഖ വാർത്താ ചാനലുകൾ ഉൾപ്പെടെ നിരവധി ആളുകൾ ഇതിന് സാക്ഷ്യം വഹിക്കാൻ സ്ഥലത്തുണ്ടായിരുന്നു. വാഴകള്‍ പറിച്ച് മാറ്റുന്നതിനിടെ അതിലെ പച്ച പഴം കഴിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നത് ദേശിയ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തു. പറിച്ച് മാറ്റിയ വാഴകള്‍ മറ്റൊരിടത്ത് നട്ട് പിടിപ്പിക്കാനും തീരുമാനമായി. അപ്പോഴും ഇയാള്‍ എന്തിനാണ് റോഡിന് നടുവില്‍ വാഴ നട്ടതെന്നോ, അധികൃതര്‍ ഇത്രയും കാലം നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു എന്നതിനോ ഉത്തരമില്ല.

#banana #grown #median #road #two #years #finally #transplanted #authorities

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories