---
title: "#kaliyurshashi |മരണത്തെ ജയന്‍ വിളിച്ചു വരുത്തി! കോരിയെടുക്കുമ്പോള്‍ നിശ്വാസം മാത്രം ബാക്കി; ഓർമ്മകൾ പങ്കുവച്ച് കല്ലിയൂര്‍ ശശി"
english_title: "#Jayan #called #death #When #shoveling #only #breath #remains #Kalliyursasi #shared #memories"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162778/jayan-called-death-when-shoveling-only-breath-remains-kalliyursasi-shared-memories"
published_at: "2023-11-16T19:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655620cfe2ac5_jayan.jpg"
keywords: []
---

# #kaliyurshashi |മരണത്തെ ജയന്‍ വിളിച്ചു വരുത്തി! കോരിയെടുക്കുമ്പോള്‍ നിശ്വാസം മാത്രം ബാക്കി; ഓർമ്മകൾ പങ്കുവച്ച് കല്ലിയൂര്‍ ശശി

> **Lead Summary:** **മ**ലയാളത്തിന്റെ സൂപ്പര്‍ താരമാണ് ജയന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിയില്‍ ജയന്‍ സൃഷ്ടിച്ച ഓളം പകരം വെക്കാനില്ലാത്തതാണ്. ബിഗ് സ്‌ക്രീനിലെ ജ്വലിക്കുന്ന നായകനായിരുന്നു ജയന്‍. ജയന്‍ ഓര്‍മ്മയായി വര്‍ഷങ്ങള്‍ ഇത്രയും പിന്നിട്ടിട്ടും മലയാളി ജയനെ മറന്നിട്ടില്ല. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പോലും ജയനെ അറിയാം. 

## Article Content

**മ**ലയാളത്തിന്റെ സൂപ്പര്‍ താരമാണ് ജയന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിയില്‍ ജയന്‍ സൃഷ്ടിച്ച ഓളം പകരം വെക്കാനില്ലാത്തതാണ്. ബിഗ് സ്‌ക്രീനിലെ ജ്വലിക്കുന്ന നായകനായിരുന്നു ജയന്‍. ജയന്‍ ഓര്‍മ്മയായി വര്‍ഷങ്ങള്‍ ഇത്രയും പിന്നിട്ടിട്ടും മലയാളി ജയനെ മറന്നിട്ടില്ല. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പോലും ജയനെ അറിയാം. 

ഇന്ന് ജയന്റെ ഓര്‍മ്മ ദിവസമാണ്. ഇപ്പോഴിതാ ജയന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് കല്ലിയൂര്‍ ശശി. ഹെലികോപ്റ്ററില്‍ നിന്നും ജയന്‍ വീഴുന്നതിന്റെ ദൃക്‌സാക്ഷിയാണ് ശശി. ജയനെ ആശുപത്രിയിലെത്തിക്കുന്നതും ശശിയായിരുന്നു. ആ മരണം അടുത്തു നിന്ന് കണ്ടതിനെക്കുറിച്ച് മാത്യുഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തുറന്നു പറഞ്ഞത്. 

ഇതൊക്കെ ഒരു നിമിത്തമാണ്. ഞാന്‍ അതിലാണ് വിശ്വസിക്കുന്നത്. അല്ലാതെ അങ്ങനൊന്നും സംഭവിക്കേണ്ടതല്ല. ഇതൊക്കെ ആ സമയം പറഞ്ഞിരിക്കുകയാണ്. അല്ലാതെ മൂന്ന് ടേക്ക് എടുത്ത് ഇനി വേണ്ടാ എന്ന് പറഞ്ഞിരിക്കുമ്പോള്‍ എങ്ങനെയാണ്. അന്ന് ഫിലിമിലാണ് ഷൂട്ട് ചെയ്യുന്നത്. 2500 അടിയോളം ക്രാങ്ക് ചെയ്തു. അതില്‍ നിന്നുമാണ് എഡിറ്റ് ചെയ്ത് ചെറിയൊരു ഭാഗമെടുക്കുന്നത്. അത്രയും എടുത്തിട്ട് ഇനി വേണ്ടാ എന്ന് പറഞ്ഞിട്ടും ഇല്ല എനിക്ക് വേണം എന്ന് പറയുകയായിരുന്നു. 

അത് മരണത്തെ വിളിച്ചു വരുത്തുന്നത് പോലെയാണ്. സമയമായി. നിമിത്തം അത് തന്നെ. വാര്‍ത്തകളില്‍ എണീറ്റു നിന്നു എന്നൊക്കെ കണ്ടു. ഇന്നലേയും കണ്ടു പത്രത്തില്‍. ശരത്ചന്ദ്രന്‍ എന്നൊരു അസിസ്റ്റന്റ് ഡയറക്ടര്‍ പറയുന്നത്. അവരൊക്കെ അങ്ങേ അറ്റത്ത് നില്‍ക്കുന്ന ആളാണ്. നേരിട്ട് കണ്ടത് പോലെയാണ് എഴുതിയിരിക്കുന്നത്. ബ്ലെയ്ഡ് വന്ന് തലയ്ക്ക് അടിച്ചുവെന്ന് പറയുന്നു. ബ്ലെയ്ഡ് തലയ്ക്ക് അടിച്ചാല്‍ തല അപ്പോള്‍ തന്നെ ചിതറി പോകില്ലേ. അതൊന്നുമില്ല. 

നമ്മള്‍ ഓടുന്നൊരു വാഹനത്തില്‍ നിന്നും ചാടിയാല്‍ എങ്ങനെയിരിക്കും. തലയടിക്കും. അത്ര തന്നെ. ഞാന്‍ തൂക്കിയെടുക്കുമ്പോള്‍ നിശ്വാസം മാത്രമാണുണ്ടായിരുന്നത്. ചെറിയൊരു അനക്കവും മൂളലും മാത്രം. ഞങ്ങള്‍ മൂന്ന് പേരുണ്ടായിരുന്നു കൂടെ. ബാക്കിയുള്ളവര്‍ക്കൊന്നും ഞങ്ങള്‍ എവിടെ പോയെന്ന് അറിയില്ല. അന്ന് മൊബൈലൊന്നുമില്ല.

രണ്ട് വശങ്ങളിലേക്ക് പയലറ്റും ബാലന്‍ കെ നായരും തെറിച്ചു വീണു. ബാലന്‍ കെ നായര്‍ക്ക് കാലിന് പരുക്കുണ്ട്. അവര്‍ അദ്ദേഹത്തേയും കൊണ്ട് വിജയ ഹോസ്പിറ്റലില്‍ പോയി. ഞങ്ങള്‍ നേരെ ഗവ ആശുപത്രിയിലേക്കും. ഡോക്ടര്‍ എന്ന മാത്രം അകത്തേക്ക് വിളിപ്പിച്ചു. തലച്ചോര്‍ സ്പ്ലാഷായപ്പോയി, ഇനിയൊന്നും ചെയ്യാനാകില്ല. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്തു. ആ ശ്വാസം അങ്ങ് പോവുക എന്ന പ്രക്രിയ മാത്രമേ ബാക്കിയുള്ളൂവെന്ന് പറഞ്ഞു. ഞാന്‍ പുറത്ത് എല്ലാവരോടും കാര്യം പറഞ്ഞു. ഞാന്‍ അടുത്തു നില്‍ക്കുകയാണ്. പതിനഞ്ച് മിനുറ്റില്‍ പോയി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/162778/jayan-called-death-when-shoveling-only-breath-remains-kalliyursasi-shared-memories)