---
title: "#kottayampurushan | ലാലു അലക്‌സിന്റെ മൊബൈല്‍ ആ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും കിട്ടി; പിന്നെ സംഭവിച്ചത്! "
english_title: "#kottayampurushan #opensup #funny #moment #movie #location #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161939/kottayampurushan-opensup-funny-moment-movie-location-viral"
published_at: "2023-11-13T20:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655238ee77baa_lalu.jpg"
keywords: []
---

# #kottayampurushan | ലാലു അലക്‌സിന്റെ മൊബൈല്‍ ആ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും കിട്ടി; പിന്നെ സംഭവിച്ചത്! 

> **Lead Summary:** **ഒട്ട**നവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കോട്ടയം പുരുഷന്‍. ചെറിയ വേഷങ്ങളാണെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇടംനോടുന്ന തരത്തിലേക്ക് വളരാന്‍ താരത്തിന് സാധിച്ചിരുന്നു. ഇടയ്ക്ക് സ്‌ട്രോക്ക് വന്നതോട് കൂടിയാണ് താരം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. 

## Article Content

**ഒട്ട**നവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കോട്ടയം പുരുഷന്‍. ചെറിയ വേഷങ്ങളാണെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇടംനോടുന്ന തരത്തിലേക്ക് വളരാന്‍ താരത്തിന് സാധിച്ചിരുന്നു. ഇടയ്ക്ക് സ്‌ട്രോക്ക് വന്നതോട് കൂടിയാണ് താരം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. 

എന്നാല്‍ സിനിമ മാത്രമാണ് താന്‍ മുന്നില്‍ കാണുന്നതെന്നാണ് നടന്‍ പറയുന്നത്. അടുത്തിടെ മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തിലെ ചില രസകരമായ കാര്യങ്ങള്‍ കൂടി നടന്‍ പങ്കുവെച്ചിരുന്നു. ചിത്രീകരണത്തിനിടയില്‍ ലാലു അലക്‌സിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ണം പോയതാണ് അതിലേറ്റവും രസകരമായ കഥ. 

ജയറാം നായകനായി അഭിനയിച്ച സല്‍പേര് രാമന്‍ക്കുട്ടി എന്ന സിനിമയുടെ ചിത്രീകരണം കുട്ടനാട് നടക്കുകയാണ്. അതില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ലാലു അലക്‌സ് പത്ത് ഇരുപത്തിയയ്യിരം രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി കൊണ്ട് വന്നു. അന്നത് വലിയ കാശാണ്. അയാളുടെ ബാഗില്‍ ഫോണുണ്ട്. സിനിമാ ചിത്രീകരണത്തിനിടയില്‍ ഈ ഫോണ്‍ കാണാതെ പോയി.

സിനിമയില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന പെണ്‍കുട്ടി മോഷ്ടിച്ചതായിരുന്നു. പക്ഷേ സെറ്റിലുണ്ടായിരുന്ന എല്ലാവരുടെയും ബാഗ് തുറക്കുകയും പരിശോധിക്കുകയുമൊക്കെ ചെയ്തു. അവസാനം ആ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും കിട്ടി. അന്നേരം അവള്‍ പറഞ്ഞത് ഒരു തമാശയ്ക്ക് വേണ്ടി എടുത്ത് ബാഗില്‍ വെച്ചതാണെന്ന്. ബാക്കി എല്ലാവരും കൂടി തല്ലിക്കൊല്ലാന്‍ വന്നെങ്കിലും ആ പെണ്‍കുട്ടി അത് വെറും നിസാരമായൊരു കാര്യമായിട്ടാണ് എടുത്തത്. 

സത്യത്തില്‍ ആ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്ന എല്ലാവരെയും ഇതിന്റെ പേരില്‍ സംശയിച്ചു. എന്റെ അടക്കം ബാഗുകള്‍ അന്ന് പരിശോധിച്ചിരുന്നു. അങ്ങനെയുള്ള ഒരുപാട് സംഭവങ്ങള്‍ സിനിമാ ലൊക്കേഷനില്‍ ഉണ്ടായിട്ടുണ്ടെന്നും പുരുഷന്‍ പറയുന്നു. അതേ സമയം സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഡയലോഗ് മറന്ന് പോയിട്ട് തപ്പി തടയേണ്ട അവസ്ഥയൊന്നും ഉണ്ടായിട്ടില്ലെന്നാണ് നടന്‍ പറയുന്നത്.

അധികം ഡയലോഗുകളൊന്നുമില്ലെങ്കിലും പല സിനിമകളിലും ഒറ്റ ടേക്കിലാണ് സീന്‍ ഓക്കെ ആക്കാറുള്ളത്. പിന്നെ തന്റെ ഡയലോഗുകളൊക്കെ എപ്പോഴും ഓര്‍മ്മയില്‍ ഉണ്ടാവുമെന്നും പുരുഷന്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിമൂങ്ങയിലെ പാപ്പന്‍ എന്ന കഥാപാത്രവും തുറുപ്പുഗുലാനിലെ വേഷവുമായി ഭര്‍ത്താവ് അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നാണ് പുരുഷന്റെ ഭാര്യ പറയുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയും നല്ലതാണെന്ന് താരപത്‌നി പങ്കുവെച്ചു. 

സ്‌ട്രോക്ക് വന്നതിന് ശേഷം ചേട്ടന്‍ പല കാര്യങ്ങളും മറന്ന് പോവുന്നുണ്ട്. തെറാപ്പി ചെയ്ത് അതൊക്കെ റെഡിയാക്കി വരികയാണ്. ഏകദേശം റെഡിയായി വരുന്നുണ്ടെന്നും ഭാര്യ സൂചിപ്പിച്ചു. സിനിമയില്‍ അധികം സുഹൃത്തുക്കളൊന്നുമില്ല. ആരോടും വിഷമങ്ങളൊന്നും തുറന്ന് പറയാറുമില്ല. ലൊക്കേഷനില്‍ പോയിട്ടാണെങ്കിലും ജോലി കഴിഞ്ഞ് ഇങ്ങ് പോരും. ആരോടും കോമഡി പറഞ്ഞ് സംസാരിച്ച് നില്‍ക്കുന്ന സ്വഭാവമൊന്നും അദ്ദേഹത്തിനില്ല.

താന്‍ കൂടുതലും അഭിനയിച്ചിട്ടുള്ളത് ദിലീപിന്റെ സിനിമകളിലാണ്. ദിലീപിനെ സിനിമയിലെത്തുന്നതിന് മുന്‍പേ അറിയാം. കൊച്ചിന്‍ ഹരിശ്രീ എന്ന നാടകസംഘത്തില്‍ അഞ്ച് വര്‍ഷം ഞാനുണ്ടായിരുന്നു. അന്ന് ദിലീപ്, ഹരിശ്രീ അശോകന്‍, എന്‍എഫ് വര്‍ഗീസ് തുടങ്ങിയൊരു മിമിക്രി സംഘം അതിലുണ്ടായിരുന്നു. ഞങ്ങളൊരുമിച്ച് പല പരിപാടികളിലും പോയിട്ടുണ്ട്. അതുകൊണ്ട് അയാളെ കൂടി ഈ പടത്തിലേക്ക് വിളിച്ചേക്കാന്‍ പുള്ളി പറയാറുണ്ട്. പാപ്പി അപ്പച്ചയിലെ വേഷമൊക്കെ അങ്ങനെ കിട്ടിയതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/161939/kottayampurushan-opensup-funny-moment-movie-location-viral)