#sheela | സിനിമകള്‍ ഓടണമെങ്കില്‍ തിയേറ്ററില്‍ ഫുഡ് കൊണ്ടുപോകാന്‍ അനുവദിക്കണം; നടി ഷീല

#sheela  | സിനിമകള്‍ ഓടണമെങ്കില്‍ തിയേറ്ററില്‍ ഫുഡ് കൊണ്ടുപോകാന്‍ അനുവദിക്കണം; നടി ഷീല
2023-11-08T20:50:00 | By Kavya N

സിനിമാ റിവ്യൂവേഴ്സാണ് മലയാള സിനിമയ്ക്ക് ആളുകേറാത്തതിന് കാരണമെന്നാണ് മലയാള സിനിമ നിർ‌മാതാക്കൾ പറയുന്നത്. റിവ്യൂ ബോംബിങ് നടത്തി സിനിമയെ നശിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചില സിനിമാപ്രവർത്തകർ കേസ് നൽകിയിട്ടുമുണ്ട്.

എന്നാൽ സിനിമകള്‍ ഓടാത്തതിന് പിന്നിൽ തിയേറ്ററില്‍ ഫുഡ് കൊണ്ടുപോകാന്‍ അനുവദിക്കാത്തതാണെന്ന് പറയുകയാണ് നടി ഷീല. ഒരു അഭിമുഖത്തിൽ ഷീല പറഞ്ഞ വാക്കുകള്‍ ഇപ്പോൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. തിയേറ്ററില്‍ ഫുഡ് കൊണ്ടുപോവാന്‍ പാടില്ല എന്നുള്ളത് എനിക്ക് ഭയങ്കര എതിര്‍പ്പുള്ള ഒരു കാര്യമാണ്.

തിയേറ്ററില്‍ ചോറും കറിയും കൊണ്ടുപോകണ്ട. എന്തേലും ഒരു പോപ്‌കോണോ ബിസ്‌കറ്റോ വെള്ളമോ കൊണ്ടുപോകാന്‍ പറ്റുമെങ്കില്‍... എന്തൊരു ബിസിനസ് മൈന്‍ഡ് ആണിത്. ഒരുപാട് സിനിമകള്‍ തിയേറ്ററില്‍ ഓടാതിരിക്കാനും ആള്‍ക്കാര്‍ വരാതിരിക്കാനും ഇതാണ് കാരണം. അവരുടെ അടുത്ത് നിന്ന് തന്നെ കഴിക്കണം.

അത് കഴിക്കുമ്പോൾ തിയേറ്ററില്‍ അഴുക്ക് ആവില്ലേ.അവരുടെ ഫുഡ് കഴിച്ചാല്‍ ഒന്നും ആവത്തില്ലേ.. എന്നാണ് ഷീല പറഞ്ഞത്. ഇനിയുള്ള മാസങ്ങളിൽ ദിലീപ്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ പ്രേക്ഷക പ്രതീക്ഷയുള്ള സിനിമകളാണ് വരാനിരിക്കുന്നത്. സൂപ്പർസ്റ്റാറുകളുടെ സിനിമകൾ റിലീസ് ചെയ്യുന്നതോടെ മലയാള സിനിമ മേഖല പച്ച പിടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രവർത്തകർ.

Content Highlight: If films are to run, food should be allowed in the theatre; Actress Sheila

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup