---
title: "#boby |  ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് മരിക്കുന്നത്, അഭിനയിച്ച പല സിനിമകള്‍ക്കും പൈസ കിട്ടിയിട്ടില്ല; തുറന്ന് പറഞ്ഞ് നടൻ ബോബിയുടെ കുടുംബം "
english_title: "#He #dies #badly #many #films #starred #didnot #get #paid # Actor #Bobby's #family  #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/159805/he-dies-badly-many-films-starred-didnot-get-paid-actor-bobbys-family-openup"
published_at: "2023-11-05T21:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547c269c3475_boby_1.jpg"
keywords: []
---

# #boby |  ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് മരിക്കുന്നത്, അഭിനയിച്ച പല സിനിമകള്‍ക്കും പൈസ കിട്ടിയിട്ടില്ല; തുറന്ന് പറഞ്ഞ് നടൻ ബോബിയുടെ കുടുംബം 

> **Lead Summary:** മുന്നൂറിലധികം സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ഒരു മികച്ച നടനാണ് ബോബി കൊട്ടാരക്കര. മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്തിട്ടുള്ള ബോബിയുടെ വേര്‍പാടിന്റെ വേദനയിലാണ് കുടുംബം ഇന്നും. ഹൃദയാഘാതത്തെ തുടര്‍ന്ന് 2000 ത്തിലാണ് ബോബി അന്തരിക്കുന്നത്. സിനിമയില്‍ മൊത്തം പാരയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

## Article Content

മുന്നൂറിലധികം സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ഒരു മികച്ച നടനാണ് ബോബി കൊട്ടാരക്കര. മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്തിട്ടുള്ള ബോബിയുടെ വേര്‍പാടിന്റെ വേദനയിലാണ് കുടുംബം ഇന്നും. ഹൃദയാഘാതത്തെ തുടര്‍ന്ന് 2000 ത്തിലാണ് ബോബി അന്തരിക്കുന്നത്. സിനിമയില്‍ മൊത്തം പാരയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പല വേഷങ്ങളും ചേട്ടന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും സഹോദരങ്ങള്‍ പറഞ്ഞു. മാത്രമല്ല അവസാനം ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് ബോബി മരിക്കുന്നതെന്നും സഹോദരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ദ്രന്‍സ്, ജഗതി ശ്രീകുമാര്‍ ക്യാപ്റ്റന്‍ രാജു, തുടങ്ങിയവരൊക്കെയാണ് ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ഇന്ദ്രന്‍സ് സ്ഥിരം വീട്ടില്‍ വരുമായിരുന്നു. ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല.

എന്നാല്‍ നല്ല വേഷങ്ങളൊന്നും അദ്ദേഹത്തിന് കിട്ടിയിരുന്നില്ല. നല്ല വേഷങ്ങളൊന്നും കിട്ടാതെ പുള്ളിയെ അങ്ങ് ഒതുക്കിയെന്ന് പറയാം. ചിത്രം സിനിമയില്‍ മണിയന്‍പിള്ള രാജു ചെയ്ത കഥാപാത്രം ബോബിയ്ക്ക് പറഞ്ഞിരുന്നതാണ്. എന്നാല്‍ അത് നഷ്ടപ്പെടുകയായിരുന്നു. അതിനെ പറ്റി വീട്ടില്‍ നിന്നും ഫോണിലൂടെ സുഹൃത്തിനോട് സംസാരിച്ചത് വളരെ വികാരപരമായിട്ടാണ്. ആ വേഷം പോയതില്‍ പുള്ളിയ്ക്ക് വിഷമം ഉണ്ടായിരുന്നു.

പിന്നീട് 'ചിത്രം' സിനിമയില്‍ തന്നെ ഒരു കല്യാണ ബ്രോക്കറുടെ ചെറിയൊരു വേഷം കൊടുത്തു. അതിനകത്ത് ഒക്കെ ഒത്തിരി പേര്‍ കളിച്ചത് കൊണ്ടാണ് ആ വേഷം നഷ്ടപ്പെട്ടത്. തന്റെ വേദനകളും വിഷമങ്ങളുമൊക്കെ അദ്ദേഹം വീട്ടില്‍ ആരോടും പറയില്ലായിരുന്നു. അഭിനയിച്ച സിനിമകളിൽ പലതിനും പൈസ പോലും കിട്ടിയിരുന്നില്ല. ആദ്യം ചെറിയ തുക മാത്രം കൊടുക്കും. പിന്നെ കൊടുക്കുന്ന ചെക്ക് ബൗണ്‍സായി പോകും.പക്ഷേ പുള്ളി അത് തിരിച്ച് ചോദിച്ചിട്ടില്ല.

കാരണം പൈസ ചോദിച്ചാല്‍ പിന്നെ വേഷം കിട്ടിയില്ലെങ്കിലോ എന്ന പേടിയായിരുന്നു. അതുപോലെ എനിക്ക് ഈ കഥാപാത്രം വേണമെന്നൊന്നും അങ്ങോട്ട് ചോദിക്കാറില്ല.  ബോബിയുടെ മരണം വളരെ ദാരുണമായിരുന്നു. ശ്വാസകോശം ചുരുങ്ങി പോവുകയായിരുന്നു. അദ്ദേഹത്തിന് ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് മരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനാസ്ഥ വന്നത് കൊണ്ട് ഉണ്ടായ മരണമാണെന്നാണ് പറഞ്ഞിരുന്നതെന്നും സഹോദരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/159805/he-dies-badly-many-films-starred-didnot-get-paid-actor-bobbys-family-openup)