---
title: "#Jayaram  |  കൊച്ചുകുഞ്ഞിനെപ്പോലെ മമ്മൂട്ടി പൊട്ടിക്കരയുകയായിരുന്നു; തുറന്ന് പറഞ്ഞ് ജയറാം"
english_title: "Mammootty was crying like a little baby; Jayaram said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158914/mammootty-was-crying-like-a-little-baby-jayaram-said-openly"
published_at: "2023-11-02T16:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65437d0b720a1_mammootty_and_jayaram_6.jpg"
keywords: []
---

# #Jayaram  |  കൊച്ചുകുഞ്ഞിനെപ്പോലെ മമ്മൂട്ടി പൊട്ടിക്കരയുകയായിരുന്നു; തുറന്ന് പറഞ്ഞ് ജയറാം

> **Lead Summary:** സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് 1989ൽ പുറത്തിറങ്ങിയ അർത്ഥം. മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു അർത്ഥം.പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം സംഭവിക്കാതെ അർത്ഥം തിയേറ്ററുകളിലെത്തുകയും പ്രേക്ഷകർ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്ത പടമാണ് അർത്ഥം. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രവും ജയറാമിന്റെ കഥാപാത്രവും ആദ്യമായി കണ്ടുമുട്ടുന്നത് ഒരു റെയിൽ പാളത്തിൽ ആത്മഹത്യ ചെയ്യാനായി എത്തിച്ചേരുമ്പോഴാണ്.

## Article Content

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് 1989ൽ പുറത്തിറങ്ങിയ അർത്ഥം. മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു അർത്ഥം.പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം സംഭവിക്കാതെ അർത്ഥം തിയേറ്ററുകളിലെത്തുകയും പ്രേക്ഷകർ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്ത പടമാണ് അർത്ഥം. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രവും ജയറാമിന്റെ കഥാപാത്രവും ആദ്യമായി കണ്ടുമുട്ടുന്നത് ഒരു റെയിൽ പാളത്തിൽ ആത്മഹത്യ ചെയ്യാനായി എത്തിച്ചേരുമ്പോഴാണ്.

ഈ രം​ഗം ചിത്രീകരിക്കുന്ന സമയത്തുണ്ടായ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജയറാം. ആ സിനിമയിൽ ഞാൻ ട്രെയിനിന് തലവെച്ച് ആത്മഹത്യ ചെയ്യാൻ പോകുമ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം എന്നെ വന്ന് രക്ഷപ്പെടുത്തുന്ന ഒരു സീനുണ്ട്. ഏഴ് മണിക്ക് ട്രെയിൻ പോകുമ്പോൾ ഷൂട്ട് ചെയ്യാമെന്നാണ് തീരുമാനിച്ചത്. അങ്ങനെ ഉച്ചയ്ക്ക് മുമ്പ് എല്ലാവരും അവിടെ എത്തി ഒരുക്കങ്ങൾ തുടങ്ങി. തൊട്ടടുത്ത് ട്രെയിൻ എത്തുമ്പോൾ ജയറാമുമായി ചാടണമെന്നും മമ്മൂട്ടിയോട് സത്യൻ അന്തിക്കാട് പറഞ്ഞു

അത് കേട്ടതും ഞാൻ മമ്മൂക്കയോട് പറഞ്ഞു എന്റെ ജീവൻ നിങ്ങളുടെ കയ്യിലാണെന്ന്. കാരണം പുറം തിരിഞ്ഞ് നിൽക്കുന്നതിനാൽ ട്രെയിൻ വരുന്നത് എനിക്ക് കാണാൻ പറ്റില്ല. ഷോട്ട് എടുക്കാറായപ്പോഴേക്കും മമ്മൂക്കയ്ക്ക് ടെൻഷനാകാൻ തുടങ്ങി. ഞാൻ പറയുമ്പോൾ തന്നെ നീ ചാടിക്കോളണം എന്നൊക്കെ എന്നോട് മമ്മൂക്ക പറയുന്നുണ്ട്. അങ്ങനെ ഷൂട്ട് തുടങ്ങി.

ട്രെയിൻ തൊട്ട് അടുത്ത് എത്തിയതും മമ്മൂക്ക എന്നേയും കൊണ്ട് എടുത്ത് ചാടി. കറക്ട് ടൈമിങായിരുന്നു. സീൻ കട്ട് പറഞ്ഞതും മമ്മൂക്ക കൊച്ചുകുഞ്ഞിനെ പോലെ പിന്നെ പൊട്ടിക്കരയുകയായിരുന്നു. എന്നാണ് ജയറാം പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് മമ്മൂട്ടിയെ കുറിച്ചും ജയറാമിനെ കുറിച്ചും വരുന്നത്. വിഎഫ്എക്സ് ഒന്നും ഇല്ലാത്ത കാലത്തെ താരങ്ങളുടെ കഷ്ടപ്പാട് മനസിലാകുന്നു എന്നാണ് മറ്റൊരാൾ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/158914/mammootty-was-crying-like-a-little-baby-jayaram-said-openly)