---
title: "#Srikala  |  ആ സംവിധായകൻ എന്നെ അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു ; തുറന്ന് പറഞ്ഞ് ശ്രീകല"
english_title: "#director #forced #to #abortion #Srikala #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/157108/director-forced-to-abortion-srikala-openup"
published_at: "2023-10-26T16:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a4df8c36cb_srikala_6.jpg"
keywords: []
---

# #Srikala  |  ആ സംവിധായകൻ എന്നെ അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു ; തുറന്ന് പറഞ്ഞ് ശ്രീകല

> **Lead Summary:** മലയാളികളുടെ മാനസപുത്രിയാണ് ശ്രീകല ശശിധരൻ. മലയാളം സീരിയൽ ചരിത്രത്തിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ എന്റെ മാനസപുത്രിയിലെ സോഫിയ എന്ന നായിക കഥാപാത്രം അവതരിപ്പിച്ചതാണ് ശ്രീകലയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. എന്റെ മാനസപുത്രിക്ക് ശേഷം നിരവധി ഹിറ്റ് സീരിയലുകളിൽ പ്രധാന വേഷത്തിൽ തിളങ്ങിയ ശ്രീകല കഴിഞ്ഞ കുറച്ച് കാലമായി അഭിനയരംഗത്ത് നിന്ന് പൂർണമായി മാറി നിൽക്കുകയായിരുന്നു. ശേഷം അടുത്തിടെയാണ് സീരിയൽ രം​ഗത്തേക്ക് ശ്രീകല തിരികെ എത്തിയത്.

## Article Content

മലയാളികളുടെ മാനസപുത്രിയാണ് ശ്രീകല ശശിധരൻ. മലയാളം സീരിയൽ ചരിത്രത്തിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ എന്റെ മാനസപുത്രിയിലെ സോഫിയ എന്ന നായിക കഥാപാത്രം അവതരിപ്പിച്ചതാണ് ശ്രീകലയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. എന്റെ മാനസപുത്രിക്ക് ശേഷം നിരവധി ഹിറ്റ് സീരിയലുകളിൽ പ്രധാന വേഷത്തിൽ തിളങ്ങിയ ശ്രീകല കഴിഞ്ഞ കുറച്ച് കാലമായി അഭിനയരംഗത്ത് നിന്ന് പൂർണമായി മാറി നിൽക്കുകയായിരുന്നു. ശേഷം അടുത്തിടെയാണ് സീരിയൽ രം​ഗത്തേക്ക് ശ്രീകല തിരികെ എത്തിയത്.

സീരിയലിൽ മാത്രമല്ല നിരവധി ടെലിവിഷൻ പരിപാടികളിലും സിനിമകളിലും ശ്രീകല അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലും സജീവമായ ശ്രീകല ഡാൻസ് റീൽസ് വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ശ്രീകല പങ്കുവെച്ചൊരു കുടുംബ ചിത്രമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കണ്ണൂർ സ്വദേശിയായ ശ്രീകല ബന്ധു കൂടിയായ വിപിനെയാണ് വിവാ​ഹം ചെയ്തത്. രണ്ട് കുഞ്ഞുങ്ങളും ശ്രീകലയ്ക്കുണ്ട്.

മകൻ പിറന്ന് വളരെ നാളുകൾക്ക് ശേഷം അടുത്തിടെയാണ് ഒരു പെൺകുഞ്ഞ് കൂടി ശ്രീകലയ്ക്ക് പിറന്നത്. ആദ്യത്തെ കുഞ്ഞിനെ വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചൊരു സമയം ശ്രീകലയ്ക്കുണ്ടായിരുന്നു. അതും സീരിയൽ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി. എന്നാൽ ഒരു ഡോക്ടറുടെ ഇടപെടൽ‌ കൊണ്ട് മാത്രമാണ് കുഞ്ഞിനെ അബോർഷൻ ചെയ്യാമെന്ന തീരുമാനത്തിൽ നിന്നും ശ്രീകലയെ പിന്തിരിപ്പിച്ചത്.

ഒരു സംവിധായകൻ തന്നെ ബ്രെയിൻ വാഷ് ചെയ്തതുകൊണ്ടാണ് ഭർത്താവിന് അതൃപ്തി ഉണ്ടായിട്ടും ആദ്യത്തെ കുഞ്ഞിനെ അബോർ‌ഷൻ ചെയ്ത് കളയാൻ താൻ തീരുമാനിച്ചതെന്നും ശ്രീകല പറഞ്ഞു. കുങ്കുമപ്പൂവിന്റെ തമിഴില്‍ അഭിനയിച്ചിരുന്നു. ആ സീരിയല്‍ ചെയ്യുന്ന സമയത്തായിരുന്നു എന്റെ വിവാഹം. രണ്ട്, മൂന്ന് മാസം കഴിഞ്ഞ് ആ ക്യാരക്ടറും പ്രഗ്നന്റാവുന്നതാണ്. ഞാന്‍ കുറച്ചൂടെ നേരത്തായയത് കൊണ്ട് എനിക്ക് ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു.

പ്രഗ്നന്റാണെന്നറിഞ്ഞ ശേഷം ഇതിപ്പോള്‍ വേണോയെന്ന് ആലോചിക്കൂ. നീ നല്ല ടോപ്പില്‍ നില്‍ക്കുകയാണ് അതൊക്കെ നോക്കൂയെന്ന് പറഞ്ഞ് അവരെന്നെ ബ്രയ്ന്‍വാഷ് ചെയ്തു . അബോര്‍ഷനെക്കുറിച്ചായിരുന്നു അവരെന്നോട് സൂചിപ്പിച്ചത്. ഇതേക്കുറിച്ച് വിപിനേട്ടനോട് ചോദിച്ചപ്പോള്‍ ആദ്യം ഒന്നും മിണ്ടിയില്ല. നീ നിന്റെ ഇഷ്ടം പോലെ ചെയ്‌തോ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ അബോര്‍ഷനായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോയി. കരിയര്‍ പോവുകയല്ലേ ഇനി വര്‍ക്ക് കിട്ടിയില്ലെങ്കിലോ എന്നൊക്കെയായിരുന്നു ആലോചിച്ചത്.

ആദ്യമായിട്ടുണ്ടായ കുഞ്ഞല്ലേ ഞാനെന്തിന് അതിനെ കളയണമെന്ന ചിന്തയുമുണ്ടായിരുന്നു . ഇതൊന്നും ആദ്യമേ നോക്കിയില്ലേ ഇതൊന്നും ശ്രദ്ധിക്കാതെയാണോ എന്നൊക്കെ ചോദിച്ച് ഡോക്ടര്‍ എന്നെ ഫയര്‍ ചെയ്തു. ഇതുകഴിഞ്ഞ് കുട്ടികളുണ്ടായില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് തീരാദുഖമായിരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു . ഡോക്ടറുടെ വാക്ക് കേട്ടാണ് ഞാന്‍ അബോര്‍ഷന്‍ തീരുമാനം മാറ്റിയത്. എന്റെ ക്യാരക്ടറിലേക്ക് വേറെ ഒരാളെ സീരിയല്‍ പ്രവര്‍ത്തകര്‍ പിന്നീട് തെരഞ്ഞെടുത്തുവെന്നാണ് ശ്രീകല പറഞ്ഞത്. നടിയുടെ പുത്തൻ കുടുംബചിത്രം പുറത്ത് വന്നതോടെ സോഫിയെ കുടുംബസമേതം കണ്ട സന്തോഷത്തിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/157108/director-forced-to-abortion-srikala-openup)