#sureshgopi | അതിലൊന്നും പിഴവ് പറ്റിയിട്ടില്ല, എന്തോ ഒരു തലയിലെഴുത്ത് കാരണമാണ് അത് പരാജയപ്പെട്ടത് - സുരേഷ് ​ഗോപി

#sureshgopi |  അതിലൊന്നും പിഴവ് പറ്റിയിട്ടില്ല, എന്തോ ഒരു തലയിലെഴുത്ത് കാരണമാണ് അത് പരാജയപ്പെട്ടത് - സുരേഷ് ​ഗോപി
2023-10-23T19:46:00 | By Susmitha Surendran

മലയാളികളുടെ ഇഷ്ട താരമാണ് നടൻ സുരേഷ് ​ഗോപി . സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലീഗൽ ത്രില്ലർ ചിത്രമാണ് ഗരുഡൻ. മലയാള സിനിമയിലെ മികച്ച കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്നു എന്നതും ഗരുഡന്റെ പ്രധാന ആകർഷണമാണ്.

സുരേഷ് ഗോപിയ്‌ക്കും ബിജു മേനോനും ഒപ്പം സിദ്ദിഖും ജഗദീഷും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യ പിള്ള, മേജർ രവി, ബാലാജി ശർമ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.


സിനിമയുടെ പ്രമോഷൻ പരിപാടികളുമായി സജീവമാണ് സുരേഷ് ​ഗോപി.പഴയ സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ അടക്കം നടന്ന രസകരമായ സംഭവങ്ങളും പഴയ ഓർമകളുമെല്ലാം അദ്ദേഹം പങ്കുവെക്കുകയും ചെയ്യും.

അത്തരത്തിൽ രണ്ടാംഭാവം എന്ന സിനിമയെ കുറിച്ച് സുരേഷ് ​ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് രണ്ടാംഭാവം സിനിമയുടെ പരാജയമെന്നും അതിന്റെ പരാജയം ഉണ്ടാക്കിയ സങ്കടത്തിൽ നിന്ന് കരകയറാൻ സമയമെടുത്തുവെന്നുമാണ് സുരേഷ് ​ഗോപി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

2001ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി ഇരട്ടവേഷം ചെയ്ത സിനിമയായിരുന്നു രണ്ടാംഭാവം. കിച്ചനായും അനന്തുവായും സുരേഷ് ഗോപി ഞെട്ടിച്ചു.


സുരേഷ് ​ഗോപിയുടെ മറ്റ് ആക്ഷൻ സിനിമ പോലെ ഇതും ആക്ഷൻ സിനിമയായിരിക്കുമെന്ന് കരുതിയ പ്രേക്ഷകന് പക്ഷെ വിപരീതമായ അനുഭവമാണ് സിനിമ സമ്മാനിച്ചത്.

അതോടെ ആരാധകർക്ക് നിരാശ തോന്നി. ചിത്രം തീയറ്ററിൽ പരാജയപ്പെട്ടു. കിച്ചനിൽ നിന്നും അനന്തുവായി മാറുന്ന സുരേഷ്‌ ഗോപിയുടെ രണ്ടാം ഭാവം ഇന്നും അണ്ടറേറ്റഡ് പെർഫോമൻസെന്നാണ് സിനിമാപ്രേമികൾ വിലയിരുത്തി പറയാറുള്ളത്. ‘രണ്ടാംഭാവം എന്ന സിനിമ എനിക്ക് ഓർമിക്കാൻ ഇഷ്ടമല്ല.

ജീവിതത്തിൽ എന്റെ മകൾ പോയ ദുഃഖം കഴിഞ്ഞാൽ ഏറ്റവും വലിയ ദുരന്തമാണ് രണ്ടാംഭാവം.’ ‘ഞാനിപ്പോഴും വിശ്വസിക്കുന്നു ലാൽ ജോസിന്റെയും എന്റെയും ഏറ്റവും മികച്ച സിനിമയാണ് അതെന്ന്.

അതിലൊന്നും പിഴവ് പറ്റിയിട്ടില്ല. എന്തോ ഒരു തലയിലെഴുത്ത് കാരണമാണ് അത് പരാജയപ്പെട്ടത്. രണ്ടാംഭാവം കണ്ടിട്ട് എന്നെ ആദ്യം വിളിച്ചത് രഞ്ജിത്താണ്.’ ‘എടാ ഡാഷ് മോനേ… അമ്മ ഓതിത്തന്ന ഹരിനാമ ജപം പഠിച്ചിട്ട് കൊല്ലാൻ നീ മറന്നുപോയി എന്നൊക്കെ പറഞ്ഞാൽ ആരാണ് കേട്ടിരിക്കുക.

ആ തോക്ക് എടുത്ത് തിലകന്റെ കയ്യിൽ കൊടുക്കുകയല്ല. അവന്റെ ദേഹത്ത് മുഴുവൻ ബുള്ളറ്റ് നിറയ്ക്കണമായിരുന്നു. അതാ തിയറ്ററിൽ നിന്ന് ജനം മോഹിച്ചത്.

അതുകൊണ്ടാ പടം പൊട്ടിയത് എന്നാണ് അവൻ പറഞ്ഞത്.”ഇതേ കാര്യം ലാൽ ജോസിനോട് ഞാനും പറഞ്ഞതായിരുന്നു. ചേട്ടാ… ചേട്ടൻ ഷാജി കൈലാസ് ചേട്ടന്റെയും ജോഷി സാറിന്റെയുമൊന്നും പടത്തിൽ അഭിനയിക്കുന്നത് വെച്ച് എന്റെ പടത്തെ അസസ് ചെയ്യല്ലേ എന്നാണ് അയാൾ അന്ന് പറഞ്ഞത്.

ആ ദുഃഖത്തിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് സമയമെടുത്തു. രഞ്ജിത് പറഞ്ഞ അഭിപ്രായം ഭയങ്കര പെയിൻഫുള്ളായിരുന്നുവെന്നും പറഞ്ഞു.

Content Highlight: #Nothing #went #wrong #with #it #it #failed #because #of #some #header #SureshGopi

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup