'റിമോർട്ടിൽ ലൈറ്റ് ഇടുന്ന കേരളമുഖ്യമന്ത്രി' മമ്മൂട്ടിയുടെ 'വൺ' ആദ്യമായി എടുത്ത ഷോട്ട്

'റിമോർട്ടിൽ ലൈറ്റ് ഇടുന്ന കേരളമുഖ്യമന്ത്രി' മമ്മൂട്ടിയുടെ 'വൺ' ആദ്യമായി എടുത്ത ഷോട്ട്
Oct 4, 2021 09:49 PM | By Truevision Admin

മമ്മൂട്ടിയുടെ വൺ എന്ന സിനിമയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.   കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മുടങ്ങിയ സിനിമകളുടെ കൂട്ടത്തിലാണ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' എന്ന ചിത്രവും.

'കടയ്ക്കല്‍ ചന്ദ്രന്‍' എന്ന കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്. ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന് ടെയില്‍ എന്‍ഡിലേക്കുവേണ്ട ചില പാച്ച് വര്‍ക്കുകള്‍ അവശേഷിക്കുന്നുമുണ്ട്.


സിനിമയുടെ ചിത്രീകരണത്തില്‍ നിന്നുള്ള കൗതുകമുണര്‍ത്തുന്ന ഒരു ദൃശ്യം കഴിഞ്ഞ ദിവസം സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ചിത്രീകരണം ആരംഭിച്ച ദിവസത്തെ ആദ്യഷോട്ട് ആയിരുന്നു അത്.

ആദ്യ ഷോട്ട് മമ്മൂട്ടിയുടെ ക്ലോസ് അപ്പ് ആയിരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും 69-ാം സീനിലേക്കുവേണ്ട അത്തരത്തിലൊരു ഷോട്ടാണ് ആദ്യം എടുത്തതെന്നും സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

'കടയ്ക്കല്‍ ചന്ദ്രനെ' അവതരിപ്പിക്കുന്ന മമ്മൂട്ടി റിമോട്ട് ഉപയോഗിച്ച് മുന്നിലുള്ള ലൈറ്റ് ഓണ്‍ ചെയ്യുന്നതിന്‍റേതായിരുന്നു ഈ ഷോട്ട്. ആ ദൃശ്യം പങ്കുവച്ചിട്ടുമുണ്ട് സംവിധായകന്‍. ആദ്യ ടേക്കില്‍ തന്നെ ഈ ഷോട്ട് ഓകെ ആയിരുന്നുവെന്നും സന്തോഷ് കുറിയ്ക്കുന്നു.

'One', directed by Santosh Vishwanath and starring Mammootty, is one of the films that has not been released in the covid setting.

Next TV

Related Stories
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










News Roundup






https://moviemax.in/-