---
title: "#GlammyGanga  |  എലി മൂത്രത്തിലുണ്ടാക്കിയ ഭക്ഷണം കഴിക്കേണ്ടി വന്നു; അനുഭവം തുറന്ന് പറഞ്ഞ് ഗ്ലാമി ഗംഗ"
english_title: "#Had #eat #food #made #rat #urine #GlammyGanga #opensup #experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155671/had-eat-food-made-rat-urine-glammyganga-opensup-experience"
published_at: "2023-10-21T09:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65334eacbd024_ganga_1.jpg"
keywords: []
---

# #GlammyGanga  |  എലി മൂത്രത്തിലുണ്ടാക്കിയ ഭക്ഷണം കഴിക്കേണ്ടി വന്നു; അനുഭവം തുറന്ന് പറഞ്ഞ് ഗ്ലാമി ഗംഗ

> **Lead Summary:** സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഗ്ലാമി ഗംഗ. ഗംഗയുടെ വീഡിയോകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. അതോടൊപ്പം തന്നെ ഗംഗയുടെ വ്‌ളോഗുകളും ശ്രദ്ധ നേടാറുണ്ട്. അതേസമയം ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഗംഗ ഇതുവരെ എത്തിയിരിക്കുന്നത്. ഈയ്യടുത്ത് ഗംഗ മുംബൈ യാത്ര നടത്തിയിരുന്നു. ഈ സമയത്ത് എലി മൂത്രം കൊണ്ടുണ്ടാക്കിയ പാനി പൂരി കഴിക്കേണ്ടി വന്ന ദുരവസ്ഥ ഗംഗ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് വിശദമായി സംസാരിച്ചിരിക്കുകയാണ് ഗംഗ.

## Article Content

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഗ്ലാമി ഗംഗ. ഗംഗയുടെ വീഡിയോകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. അതോടൊപ്പം തന്നെ ഗംഗയുടെ വ്‌ളോഗുകളും ശ്രദ്ധ നേടാറുണ്ട്. അതേസമയം ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഗംഗ ഇതുവരെ എത്തിയിരിക്കുന്നത്. ഈയ്യടുത്ത് ഗംഗ മുംബൈ യാത്ര നടത്തിയിരുന്നു. ഈ സമയത്ത് എലി മൂത്രം കൊണ്ടുണ്ടാക്കിയ പാനി പൂരി കഴിക്കേണ്ടി വന്ന ദുരവസ്ഥ ഗംഗ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് വിശദമായി സംസാരിച്ചിരിക്കുകയാണ് ഗംഗ.

എനിക്ക് ഭയങ്കര ഇഷ്ടമാണ് പാനിപൂരിയും മസാലപൂരിയും സേവ്പൂരിയുമൊക്കെ.മുംബൈയില്‍ പോയപ്പോള്‍ ഒറിജിനല്‍ സ്ഥലം അതാണല്ലോ കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. ഇവിടെ ഉണ്ടാക്കുന്നതിനേക്കാള്‍ ടേസ്റ്റ് കാണുമല്ലോ. അമ്മോ... എനിക്ക് ഇപ്പോഴും ആ ദുര്‍ഗന്ധം അറിയാം. മുമ്പ് താമസിച്ചിരുന്നത് ഒരു ചെറിയ വീടായിരുന്നു. എലിയും പാമ്പുമൊക്കെ വരുമായിരുന്നു. അതുകൊണ്ട് തന്നെ എലി മൂത്രത്തിന്റെ മണം എനിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നു'' ഗംഗ പറയുന്നു.

രാവിലെ മുതല്‍ ഒന്നും കഴിച്ചിരുന്നുമില്ല. എന്റെ വസ്ത്രത്തില്‍ അതിന്റെ കറി ആയിരുന്നു. അപ്പോള്‍ ആ അപ്പൂപ്പന്‍ എന്നെ നോക്കി പേടിപ്പിച്ചു. എന്റെ എലി മൂത്രം നീ വേസ്റ്റാക്കി എന്ന ഭാവമായിരുന്നു അയാള്‍ക്ക്. വലത് വശത്ത് കെഎഫ്‌സിയുണ്ടായിരുന്നു. നേരെ പോയി ഞാന്‍ വാളു വെക്കുകയായിരുന്നു. അവിടെ നിന്നും ഭക്ഷണം കഴിച്ചപ്പോഴാണ് എനിക്ക് സമാധാനമായത് . കൂടാതെ സോഷ്യല്‍ മീഡിയയില്‍ തനിക്ക് നിരന്തരം നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ ഗംഗ സംസാരിച്ചു .

വെളുക്കാനായി ഗ്ലൂട്ടാതയോണ്‍ എടുത്തിട്ടുണ്ടോ എന്ന ചോദ്യം താന്‍ നിരന്തരം കേള്‍ക്കേണ്ടി വരാറുണ്ടെന്നാണ് ഗംഗ പറയുന്നത്. താന്‍ ഇത്തരം ക്രീമുകളൊന്നും പ്രൊമോട്ട് ചെയ്യാറില്ലെന്നും പക്ഷെ എന്നിട്ടും തനിക്ക് തെറി വിളികേള്‍ക്കേണ്ടി വരുന്നുവെന്നാണ് ഗംഗ പറയുന്നത്. നേരത്തെ മോയ്സ്റ്റ്റൈസിംഗ് ക്രീമുകളുടെ വീഡിയോ ചെയ്തിരുന്നു. പക്ഷെ അതും ഡെര്‍മറ്റോളജിസ്റ്റുകള്‍ അംഗീകരിച്ചവ മാത്രമായിരുന്നുവെന്നും ഗംഗ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/155671/had-eat-food-made-rat-urine-glammyganga-opensup-experience)