#MalavikaJayaram | അമ്മയ്‌ക്കൊപ്പം ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് കരഞ്ഞു; തുറന്ന് പറഞ്ഞ് മാളവിക ജയറാം

#MalavikaJayaram  | അമ്മയ്‌ക്കൊപ്പം ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് കരഞ്ഞു; തുറന്ന് പറഞ്ഞ് മാളവിക ജയറാം
2023-10-20T22:33:00 | By Kavya N

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയാണ് ജയറാമും പാർവ്വതിയും. പാര്‍വ്വതി വിവാഹത്തോടെ അഭിനയം നിര്‍ത്തിയെങ്കിലും ഇന്നും ആരാധക മനസുകളിലുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ജയറാമിന്റെയും പർവ്വതിയുടെയും മക്കളായ കാളിദാസ് ജയറാമും ചക്കി എന്ന് വിളിക്കുന്ന മാളവികയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ്. അതേസമയം കഴിഞ്ഞ കുറച്ചു കാലങ്ങളായി മാളവിക അഭിമുഖങ്ങളിലൊക്കെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുകയാണ് .ഇപ്പോഴിതാ അങ്ങനെ ഒരു അഭിമുഖത്തിൽ മാളവിക പറഞ്ഞ വാക്കുകൾ വീണ്ടും വൈറലായി മാറുകയാണ്. അമ്മയുമായി വഴക്കുണ്ടാക്കിയതിനെ കുറിച്ചും തന്റെ വിദേശത്തെ പഠനത്തെ കുറിച്ചുമൊക്കെ മാളവിക പറഞ്ഞതാണ് ശ്രദ്ധനേടുന്നത്.

പഠനത്തിന്റെ കാര്യത്തിൽ ഞാൻ അച്ഛന്റെ മോളായിട്ട് വരും. അമ്മ ടീച്ചറുടെ മോളാണ്. അമ്മയുമായിട്ട് വഴക്ക് ഉണ്ടാക്കിയിട്ടുള്ളത് പഠിത്തത്തിന്റെ കാര്യത്തിലാണ്.എനിക്ക് എളുപ്പമല്ലാത്ത വിഷയമാണ് മാത്‍സ്. അമ്മ ആണെങ്കിൽ മാത്‍സ് ടീച്ചറുടെ മകളും. ഒരു ദിവസം ഒരുപാട് വഴക്ക് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ അപ്പയെ വിളിച്ചു, എനിക്ക് ഇനി ഇവിടെ ജീവിക്കണ്ടെന്ന് പറഞ്ഞു. അപ്പ ഏതോ ഷൂട്ടിങ്ങിന് ഇടയിൽ ആയിരുന്നു. ഞാൻ കരയുന്നത് കേട്ട് അപ്പ ടെൻഷനടിച്ചു.

പിന്നീട് അമ്മ പറഞ്ഞു, പഠിക്കാത്തതിന് വഴക്ക് പറഞ്ഞതാണ് വേറെ ഒന്നുമില്ല എന്നൊക്കെ. എനിക്ക് ഇനി ഇവിടെ പറ്റില്ല, അമ്മയുടെ കൂടെ ജീവിക്കാൻ പറ്റില്ല. സ്‌കൂളിൽ പോയില്ലെങ്കിലും കുഴപ്പമില്ല, ഞാൻ അപ്പയുടെ കൂടെ വന്ന് നിന്നോളാം എന്നൊക്കെ പറഞ്ഞു മാളവിക പറയുന്നു. കോളേജ് കഴിഞ്ഞ് പുറത്തേക്ക് പോകാമെന്ന് വിചാരിച്ചതിന് പിന്നിൽ കുറച്ച് ഫ്രീഡം ലഭിക്കുമെന്നൊക്കെ ഉള്ള ചിന്ത ആയിരുന്നു. പക്ഷെ ഞാൻ ഭയങ്കര ഹോം സിക്കായി പോയി.എവിടെ പോയാലും തിരിച്ചു വീട്ടിൽ വരും.

അപ്പയും അമ്മയുമൊക്കെ ആയിരുന്നു എന്റെ കംഫർട്ട് സോൺ. അവിടെ ചെന്നപ്പോൾ അതെല്ലാം മാറി ഞാൻ എടുത്ത കോഴ്സിന് എന്നും ക്ലാസുകൾ ഉണ്ടായിരുന്നില്ല. ആഴ്ചയിൽ രണ്ടു മൂന്ന് ദിവസം മാത്രമേ ക്ലാസ് ഉണ്ടാവുകയുള്ളൂ. അതിനിടെ ഞാൻ പാർട്ട് ടൈം ജോബിന് ഒക്കെ ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും ശരിയായില്ല. തനിച്ച് നിൽക്കുക എന്ന അനുഭവം വേറെ തന്നെ ആയിരുന്നു. അമ്മ വീട്ടിൽ ചെയ്യുന്നതിന്റെ മിനി വേർഷൻ ഞാൻ അവിടെ ചെയ്തു', മാളവിക ജയറാം പറഞ്ഞു.

Content Highlight: #cried #saying #icould #notlive #withmother #MalvikaJayaram #openly

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup