മമ്മൂട്ടിക്ക് ഡാൻസിൽ അന്ന് മാസ്റ്റർ ഗുരു ആയത് പ്രഭുദേവ വിവരിച്ച് സംവിധായകൻ

മമ്മൂട്ടിക്ക് ഡാൻസിൽ അന്ന് മാസ്റ്റർ ഗുരു ആയത് പ്രഭുദേവ വിവരിച്ച് സംവിധായകൻ
Oct 4, 2021 09:49 PM | By Truevision Admin

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമകളില്‍ ഒന്നാണ് കിഴക്കന്‍ പത്രോസ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലാണ് സംവിധായകന്‍ മമ്മൂട്ടി ചിത്രം അണിയിച്ചൊരുക്കിയത്.

മമ്മൂട്ടിക്കൊപ്പം ഉര്‍വ്വശി, പാര്‍വ്വതി, ഇന്നസെന്റ്, കെപിഎസി ലളിത, രഘുവരന്‍, ജനാര്‍ദ്ധനന്‍, അഞ്ജു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് മമ്മൂട്ടി അഭിനയിച്ചിരുന്നത്.

ഒഎന്‍വി കുറുപ്പിന്റെ രചനയില്‍ എസ്പി വെങ്കിടേഷാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരുന്നത്.കിഴക്കന്‍ പത്രോസില്‍ യേശുദാസ് പാടിയ പാതിരാക്കിളി എന്ന പാട്ട് മുന്‍പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കെഎസ് ചിത്രയ്‌ക്കൊപ്പം അദ്ദേഹം തന്നെയാണ് മമ്മൂട്ടി ചിത്രത്തിലെ മറ്റ് പാട്ടുകളും പാടിയിരുന്നത്. അതേസമയം കിഴക്കന്‍ പത്രോസിനെ കുറിച്ച് സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ടിഎസ് സുരേഷ് ബാബു പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.


ചിത്രത്തില്‍ മമ്മൂട്ടിയെ ഡാന്‍സ് പഠിപ്പിക്കാന്‍ പ്രഭുദേവ എത്തിയ സംഭവമാണ് സംവിധായകന്‍ വിവരിച്ചത്. കിഴക്കന്‍ പത്രോസിലെ നീരാഴി പെണ്ണിന്റെ എന്ന ഗാനം ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് പിതാവും ഡാന്‍സ് മാസ്റ്ററുമായ സുന്ദരന്‍ മാസ്റ്റര്‍ക്കൊപ്പം പ്രഭുദേവ എത്തിയത്.

ഞാന്‍ ചെയ്തതില്‍ എറ്റവും വലിയ പാട്ടുളള സിനിമ കിഴക്കന്‍ പത്രോസ് ആണെന്ന് ടിഎസ് സുരേഷ് ബാബു പറയുന്നു.നീരാഴി പെണ്ണിന്റെ എന്ന് പറയുന്ന പാട്ടില്‍ നാല്‍പ്പതോളം ഡാന്‍സേഴ്‌സ് ഉണ്ട്.

മമ്മൂക്ക, ഉര്‍വ്വശി തുടങ്ങി ജനാര്‍ദ്ദനന്‍ ചേട്ടന്‍, മണിയന്‍പിളള രാജു, സൈനുദ്ദീന്‍ അങ്ങനെ എല്ലാവരും ഡാന്‍സ് കളിക്കണം. രണ്ട് ദിവസം മുന്‍പ് തന്നെ ജനാര്‍ദ്ദന്‍ ചേട്ടനും മണിയന്‍പിളള രാജുവുമൊക്കെ പ്രാക്ടീസിന് പോയി.

ഉര്‍വ്വശിയും തലേദിവസമേ പ്രാക്ടീസിന് എത്തി.മമ്മൂക്ക മാത്രം സമയമുണ്ടല്ലോ, നമുക്കത് നോക്കാമെന്ന് പറഞ്ഞു. സെറ്റില്‍ വന്ന് മമ്മൂക്ക കാണുന്നത് 40 ഡാന്‍സേഴ്‌സിനെയാണ്.


എറ്റവും രസം അതില്‍ ഒരുവശത്ത് സുന്ദരന്‍ മാസ്റ്ററും മറ്റൊരു വശത്ത് പ്രഭുദേവയും ആയിരുന്നു എന്നതാണ്. സുന്ദരന്‍ മാസ്റ്റര്‍ അന്നത്തെ എറ്റവും വലിയ ഡാന്‍സ് മാസ്‌റ്റേഴ്‌സില് ഒരാളും പ്രഭുദേവയുടെ പിതാവുമാണ്.പ്രഭുദേവ അന്ന് അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്.

കമലഹാസനു വേണ്ടിയാണോ ഇവര്‍ വന്നതെന്നാണ് മമ്മൂക്ക എന്നോട് ചോദിച്ചത്. പക്ഷേ ഒകെ പറയുന്നത് വരെ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹം തയ്യാറായി. വളരെ നന്നായി അദ്ദേഹമത് ചെയ്യുകയും ചെയ്തു. തിയ്യേറ്ററില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു മമ്മൂക്കയുടെ ഡാന്‍സിന് ലഭിച്ചത്, അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

തിയ്യേറ്ററുകളില്‍ ശരാശരി വിജയം നേടിയ ചിത്രമായിരുന്നു കിഴക്കന്‍ പത്രോസ്.1992 ഓഗസ്റ്റ് 27നാണ് സിനിമ തിയ്യേറ്ററുകളില്‍ എത്തിയത്. ജയനന്‍ വിന്‍സെന്റ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് കെ ശങ്കുണ്ണിയാണ് ചിത്രസംയോജനം നിര്‍വ്വഹിച്ചത്.

മുട്ടത്തുവര്‍ക്കിയുടെ കഥയെ ആസ്പദമാക്കിയാണ് ഡെന്നീസ് ജോസഫ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. മമ്മൂട്ടിയെ നായകനാക്കി മുന്‍പും നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള സംവിധായകനാണ് ടിഎസ് സുരേഷ് ബാബു. മമ്മൂട്ടിയെ നായകനാക്കിയുളള സംവിധായകന്റെ മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു കിഴക്കന്‍ പത്രോസ്‌.

East Peter is one of the movies directed by TS Suresh Babu starring megastar Mammootty. The film is scripted by Dennis Joseph and directed by Mammootty

Next TV

Related Stories
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
#ashaburst | 'എനിക്കിനി അച്ഛനില്ലല്ലോ...'; അലറിക്കരഞ്ഞ് മനോജ് കെ ജയന്റെ ഭാര്യ, ഇതൊക്കെയാണ് ഓസ്കാർ അഭിനയമെന്ന് പരിഹാസം!

Apr 17, 2024 09:08 PM

#ashaburst | 'എനിക്കിനി അച്ഛനില്ലല്ലോ...'; അലറിക്കരഞ്ഞ് മനോജ് കെ ജയന്റെ ഭാര്യ, ഇതൊക്കെയാണ് ഓസ്കാർ അഭിനയമെന്ന് പരിഹാസം!

ധർമശാസ്താ, നിറകുടം, സ്നേഹം, തെരുവുഗീതം തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ...

Read More >>
#bobychemmanur  | അബ്ദു റഹീമിന്റെ മോചനം സിനിമയാകുന്നു; സംവിധാനം ബ്ലെസി? പോസിറ്റീവ് മറുപടിയെന്ന് ബോബി ചെമ്മണ്ണൂര്‍

Apr 17, 2024 01:06 PM

#bobychemmanur | അബ്ദു റഹീമിന്റെ മോചനം സിനിമയാകുന്നു; സംവിധാനം ബ്ലെസി? പോസിറ്റീവ് മറുപടിയെന്ന് ബോബി ചെമ്മണ്ണൂര്‍

സിനിമയിലൂടെ ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം...

Read More >>
Top Stories










News Roundup