#laljose | വിക്രമാദിത്യനിൽ ആദിത്യനാകാൻ ആദ്യം വിളിച്ചത് പൃഥ്വിരാജിനെ, പിന്നീട് സംഭവിച്ചത് ഇങ്ങനെ; ലാൽ ജോസ്

#laljose |  വിക്രമാദിത്യനിൽ ആദിത്യനാകാൻ ആദ്യം വിളിച്ചത് പൃഥ്വിരാജിനെ, പിന്നീട് സംഭവിച്ചത് ഇങ്ങനെ; ലാൽ ജോസ്
2023-10-19T14:17:00 | By Kavya N

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. കരിയറിന്റെ തുടക്കകാലത്ത് ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും ലാൽ ജോസ് സമ്മാനിച്ച ഹിറ്റ് സിനിമയാണ് വിക്രമാദിത്യൻ. രണ്ടുപേരുടെയും കരിയറിലെ പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണ് ഇത്. ഇപ്പോഴിതാ സിനിമയ്ക്ക് പിന്നിലെ അറിയാക്കഥകൾ പങ്കുവയ്ക്കുകയാണ് ലാൽ ജോസ്.

വിക്രം ആദിത്യൻ എന്നിങ്ങനെ രണ്ടു യുവാക്കളുടെ കഥ പറഞ്ഞ സിനിമയാണ് വിക്രമാദിത്യൻ. ചിത്രത്തിൽ ആദിത്യൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. എന്നാൽ ആ വേഷത്തിലേക്ക് ആദ്യം ആലോചിച്ചത് പൃഥ്വിരാജിനെ ആയിരുന്നെന്നാണ് ലാൽ ജോസ് പറയുന്നത് . അന്ന് സിനിമയുടെ കഥയിലും ചില മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്ന് ലാൽ ജോസ് പറയുന്നു . ക്‌ളൈമാക്‌സിൽ മാത്രമൊരു സ്റ്റാർ വേണമെന്ന് ആയിരുന്നു. രണ്ടു കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള മത്സരമാണ് ഉദ്ദേശിച്ചിരുന്നത്.

പൃഥ്വിരാജുമൊക്കെയായി അന്ന് നല്ല സൗഹൃദമുള്ള സമയമാണ്. രാജുവിനോട് ഞാൻ ഈ കഥപറഞ്ഞു, ക്‌ളൈമാക്‌സിൽ ഒരു മൂന്ന് നാല് ദിവസം അഭിനയിക്കാമോ എന്ന് ചോദിച്ചു. കഥ ഇഷ്ടപ്പെട്ട രാജു ചെയ്യാം എന്ന് പറയുകയും ചെയ്തു. പിന്നീട് ഒരു ഘട്ടത്തിൽ തിരക്കഥാകൃത്ത് ഇഖ്ബാൽ പറഞ്ഞു. നമുക്ക് ഇത് അങ്ങനെ ചെയ്യേണ്ട. കുട്ടികളുടെ കഥ മാത്രമായി കാണാൻ ചിലപ്പോൾ ആളുകൾക്ക് താൽപര്യമുണ്ടാകില്ല. ആ രണ്ടുപേരെ തന്നെ വെച്ച് മറ്റൊരു രീതിയിൽ ചെയ്യാം എന്ന് .

അങ്ങനെയാണ് ഇപ്പോൾ കാണുന്ന വിക്രമാദിത്യനിലേക്ക് എത്തുന്നത്. അനൂപ് മേനോനോട് കഥ പറയുമ്പോൾ ക്‌ളൈമാക്‌സ് പോഷൻ ശരിയാകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ സിനിമയുടെ കാസ്റ്റിങ് പൂർത്തിയായി. ദുൽഖറും ഉണ്ണി മുകുന്ദനും ചെയ്യാമെന്ന് ഏറ്റു. എന്നാൽ ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് ദുൽഖർ എന്നെ വിളിച്ചു. ഷൂട്ട് അൽപം മാറ്റിവയ്ക്കാമോ എന്ന് ചോദിച്ചു. ഒരു സീൻ എങ്ങനെ ചെയ്യുമെന്ന് ഐഡിയ കിട്ടുന്നില്ലെന്ന് പറഞ്ഞു. ഒരാഴ്ച കൂടിയേ ഷൂട്ടിങ്ങിന് ഉള്ളു.

ഞാൻ കൂടെയുണ്ടല്ലോ അത് കൺവിൻസ്‌ഡ് ആകുമ്പോൾ ചെയ്താൽ മതി. ഷൂട്ടിനിടയ്ക്ക് ഡിസ്കസ് ചെയ്യാം, എടുക്കുമ്പോൾ ശരിയാകുമെന്ന് പറഞ്ഞ് സമ്മതിപ്പിച്ചാണ് ഷൂട്ട് തുടങ്ങിയത്. ഫോർട്ട്കൊച്ചിയിലാണ് കൊങ്കിണി അമ്പലവും മറ്റുമൊക്കെയായി ഷൂട്ട് ചെയ്തത്. അപ്പോഴേക്കും ഇന്ന് കാണുന്ന രീതിയിൽ സിനിമയുടെ സ്ക്രിപ്റ്റും പൂർത്തിയായി ഡബ്ബിങ് സമയത്ത് ക്ളൈമാക്സ് മുഴുവൻ അനൂപ് മേനോന് കാണിച്ചു കൊടുത്തു. വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പലരും സിനിമയെ കുറിച്ച് പറയാറുണ്ട് ലാൽ ജോസ് പറയുന്നു.

Content Highlight: #Prithviraj #first #called #play #Adithyan #Vikramadityan, #happened #these #Lal Jose

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup