---
title: "#SurajvenjVenjaramoodu  |  എനിക്ക് നാലാമതൊരു കുഞ്ഞ് കൂടി പിറക്കാൻ നിങ്ങൾ പ്രാർത്ഥിക്കണം എന്തിനെന്നല്ലേ ; തുറന്ന് പറഞ്ഞ് സുരാജ്"
english_title: "Why should you pray for me to have a fourth child? Suraj said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154416/why-should-you-pray-for-me-to-have-a-fourth-child-suraj-said-openly"
published_at: "2023-10-17T12:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e373bd027a_suraj_1.jpg"
keywords: []
---

# #SurajvenjVenjaramoodu  |  എനിക്ക് നാലാമതൊരു കുഞ്ഞ് കൂടി പിറക്കാൻ നിങ്ങൾ പ്രാർത്ഥിക്കണം എന്തിനെന്നല്ലേ ; തുറന്ന് പറഞ്ഞ് സുരാജ്

> **Lead Summary:** മലയാള സിനിമയിലെ അഭിനേതാക്കളിൽ ഒരു മികച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ആവർത്തന വിരസതയും കോമാളിത്തരവും മാത്രമായി കോമഡികൾ മാറി തുടങ്ങിയപ്പോൾ സുരാജ് യുഗം അവസാനിച്ചുവെന്ന് പറഞ്ഞവരുടെ മുന്നിൽ തന്റെ അഭിനയ പാടവത്തിലൂടെ ഒരുപിടി നല്ല കഥാപാത്രങ്ങൾ അ​ദ്ദേഹത്തിനു ലഭിച്ചു . വിമർശകർക്കുള്ള മറുപടിയായിരുന്നു ആക്ഷൻ ഹീറോ ബിജുവിലെ അദ്ദേഹത്തിന്റെ ആ കഥാപാത്രം.

## Article Content

മലയാള സിനിമയിലെ അഭിനേതാക്കളിൽ ഒരു മികച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ആവർത്തന വിരസതയും കോമാളിത്തരവും മാത്രമായി കോമഡികൾ മാറി തുടങ്ങിയപ്പോൾ സുരാജ് യുഗം അവസാനിച്ചുവെന്ന് പറഞ്ഞവരുടെ മുന്നിൽ തന്റെ അഭിനയ പാടവത്തിലൂടെ ഒരുപിടി നല്ല കഥാപാത്രങ്ങൾ അ​ദ്ദേഹത്തിനു ലഭിച്ചു . വിമർശകർക്കുള്ള മറുപടിയായിരുന്നു ആക്ഷൻ ഹീറോ ബിജുവിലെ അദ്ദേഹത്തിന്റെ ആ കഥാപാത്രം.

മദനോത്സവത്തിലെ മദനനിൽ വരെ അദ്ദേഹത്തിന്റെ സിനിമാ ജീവിതം എത്തി നിൽക്കുമ്പോൾ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ കൈകളിൽ എത്തി കഴിഞ്ഞു. നടന്റെ കയ്യടക്കം എന്ന പ്രയോഗത്തിന് ഒരു ഉത്തമ ഉദാഹരണം തന്നെയാണ് സുരാജിന്റെ എല്ലാ കഥാപാത്രങ്ങളും. സിനിമകളിൽ സജീവമായിരിക്കുമ്പോഴും റിയാലിറ്റിഷോയും മറ്റുമായി ടെലിവിഷനിലും സുരാജ് സജീവമാണ്.

ഒപ്പം സ്വന്തം അഭിപ്രായങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെച്ചതിന്റെ പേരിലും പലപ്പോഴും ആക്രമിക്കപ്പെട്ടിട്ടുള്ള നടൻ കൂടിയാണ് സുരാജ്. കഴിഞ്ഞ ദിവസം നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം നടത്തിയ പ്രസം​ഗമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഓസ്കാർ നേടാൻ വേണ്ടി നാലാമതൊരു കുഞ്ഞിന് ജന്മം നൽകാൻ തയ്യാറാണെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നുമാണ് സുരാജ് പറഞ്ഞത്.

ആദ്യത്തെ ആള് ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്. കാശിനാഥ് എന്നാണ് പേര്. പിന്നാലെ എന്റെ രണ്ടാമത്തെ മകൻ ജനിച്ചു വാസുദേവ്. ആള് ജനിച്ചപ്പോൾ രണ്ടാമത്തെ സംസ്ഥാന അവാർഡും കിട്ടി. അപ്പോൾ ഞാൻ കരുതി ഈ പരിപാടി കൊള്ളാമല്ലോയെന്ന്. അങ്ങനെ താൻ പാതി ദൈവം പാതി എന്നാണല്ലോ. മൂന്നാമത് ഒരു പെൺകുട്ടി ജനിച്ചു ഹൃദ്യ. ആള് ജനിച്ചപ്പോൾ എനിക്ക് സംസ്ഥാന അവാർഡും ദേശീയ അവാർഡും കിട്ടി.

ഇനി ഓസ്ക്കാറാണ് അത് കിട്ടും എങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡിയാണ്. ഞാൻ ഈ കഥ ഇവിടെ പറയുമെന്ന് പറഞ്ഞപ്പോൾ എന്റെ ഭാര്യ എന്നോട് ചോദിച്ചത് നാണമില്ലേ എന്നാണ്. മൂന്ന് അവാർഡും എന്റെയും കൂടി മിടുക്ക് കൊണ്ടാണ് എന്നാണ് അവൾ പറഞ്ഞത്. ഇനിയൊരു കാര്യം ചെയ്യ് നല്ലോണം അധ്വാനിച്ച് അഭിനയിച്ച് അവാർഡ് വാങ്ങാനാണ് അവൾ പറയുന്നത് സുരാജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/154416/why-should-you-pray-for-me-to-have-a-fourth-child-suraj-said-openly)