---
title: "മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിലേക്ക് തന്നെ വിളിച്ചൂടെ;  പ്രിയങ്ക ചോപ്ര"
english_title: "Priyanka Chopra tells Basil Joseph that she was called to the second part of Minnal Murali!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15312/priyanka-chopra-tells-basil-joseph-that-she-was-called-to-the-second-part-of-minnal-murali"
published_at: "2021-12-09T19:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b209c0189c0_.jpg"
keywords: []
---

# മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിലേക്ക് തന്നെ വിളിച്ചൂടെ;  പ്രിയങ്ക ചോപ്ര

> **Lead Summary:** മലയാളി പ്രേക്ഷകർ മാത്രമല്ല ഇന്ത്യ ഒട്ടാകെയുള്ള പല സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ഡിസംബർ 24 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തുന്നത്. ഡിസംബർ 19ന് ചിത്രം മുംബൈ ചലച്ചിത്രോത്സവത്തിൽ വേൾഡ് പ്രീമിയർ ആയി പ്രദർശിപ്പിക്കുന്നുണ്ട്.

## Article Content

മലയാളി പ്രേക്ഷകർ മാത്രമല്ല ഇന്ത്യ ഒട്ടാകെയുള്ള പല സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ഡിസംബർ 24 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തുന്നത്. ഡിസംബർ 19ന് ചിത്രം മുംബൈ ചലച്ചിത്രോത്സവത്തിൽ വേൾഡ് പ്രീമിയർ ആയി പ്രദർശിപ്പിക്കുന്നുണ്ട്.

ഇതിനു മുന്നോടിയായി ഒരു ഓൺലൈൻ ചർച്ചയും സംഘടിക്കപ്പെട്ടിരുന്നു. ബേസിൽ ജോസഫ്, ടോവിനോ തോമസ് തുടങ്ങിയവരെ കൂടാതെ പ്രിയങ്ക ചോപ്രയും ഇതിൽ ഉണ്ടായിരുന്നു. ഇതിനിടെ പ്രിയങ്ക ചോദിച്ച ഒരു ചോദ്യം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചിത്രത്തിൻറെ വൺലൈൻ പറയാൻ ടോവിനോയെ വിളിച്ചത് പോലെ ബേസിലിന് തന്നെയും വിളിച്ചു കൂടെ എന്നായിരുന്നു താരം ചോദിച്ചത്. ഈ ചോദ്യം എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രത്യേകിച്ച് മലയാളികൾ. നമ്മുടെ ചെക്കൻ്റേ ലെവൽ കണ്ടോ എന്നാണ് അവർ ചോദിക്കുന്നത്. ഒരു നല്ല ചിത്രം നിർമ്മിക്കാൻ വേണ്ടി ആണ് താൻ ശ്രമിച്ചത് എന്ന് ബേസിൽ പറയുന്നു.

അതിൻറെ ആകർഷണീയത കൂട്ടുന്ന ഒരു ഘടകം മാത്രമാണ് സൂപ്പർഹീറോ വശം. നിരവധി സൂപ്പർഹീറോ ചിത്രങ്ങൾ കണ്ടാണ് നമ്മൾ വളർന്നത്. ഭൂരിഭാഗവും പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ളവ.

ഇന്ത്യൻ സംസ്കാരത്തിൽ ഊന്നിയ ഒരു സൂപ്പർ ഹീറോയെ നമ്മൾ കണ്ടിട്ടില്ല. ഇന്ത്യൻ പുരാണ ഇതിഹാസങ്ങൾ പരിശോധിച്ചാൽ ധാരാളം സൂപ്പർ ഹീറോകൾ ഉണ്ട്.

നമ്മുടെ പശ്ചാത്തലത്തിൽ ഒരു സൂപ്പർ ഹീറോയെ അവതരിപ്പിക്കാൻ അല്പം ബുദ്ധിമുട്ടാണ്. കാരണം അമേരിക്കൻ സൂപ്പർഹീറോകളുടെ വലിയ രീതിയിലുള്ള സ്വാധീനം പ്രേക്ഷകരിൽ ഉണ്ട്. അതിനാൽ തന്നെ അവർക്ക് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കണം.

ഈ ചിന്തയുടെ ഒരു തുടർച്ചയാണ് ഈ കഥാപാത്രം. സൂപ്പർഹീറോ ഘടകം മാറ്റിവെച്ചാലും നല്ല ചിത്രം ആകണം എന്നതാണ് തങ്ങളുടെ ലക്ഷ്യം. ബേസിൽ ജോസഫ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15312/priyanka-chopra-tells-basil-joseph-that-she-was-called-to-the-second-part-of-minnal-murali)