---
title: "#PreethaPradeep  |  ഇവിടെ കിട്ടുന്നത് വാങ്ങിച്ചോ, ഇല്ലെങ്കില്‍ ആളുകളുടെ കൈയ്യില്‍ നിന്നും കിട്ടുമെന്ന് സംവിധായകൻ; തുറന്ന് പറഞ്ഞ് പ്രീത പ്രദീപ്"
english_title: "#director #saidthat #would #getit #from #people's #hands #PreethaPradeep #speaks #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151339/director-saidthat-would-getit-from-peoples-hands-preethapradeep-speaks-openly"
published_at: "2023-10-05T19:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ec8d25018b_preetha_1.jpg"
keywords: []
---

# #PreethaPradeep  |  ഇവിടെ കിട്ടുന്നത് വാങ്ങിച്ചോ, ഇല്ലെങ്കില്‍ ആളുകളുടെ കൈയ്യില്‍ നിന്നും കിട്ടുമെന്ന് സംവിധായകൻ; തുറന്ന് പറഞ്ഞ് പ്രീത പ്രദീപ്

> **Lead Summary:** മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി പ്രീത പ്രദീപ്. നൃത്ത വേദികളിൽ നിന്നും അഭിനയത്തിലേക്ക് എത്തിയതാണ് പ്രീത. പ്രീത എന്ന പേരിനേക്കാൾ മതികല എന്ന് പറയുമ്പോഴാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടെന്ന് ഓർമ്മ വരിക. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ക്ക് പ്രീതയെ അറിയുന്നത്. മിനിസ്‌ക്രീനിൽ തിളങ്ങുന്നതിനിടെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും പ്രീതയ്ക്ക് കഴിഞ്ഞു.

## Article Content

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി പ്രീത പ്രദീപ്. നൃത്ത വേദികളിൽ നിന്നും അഭിനയത്തിലേക്ക് എത്തിയതാണ് പ്രീത. പ്രീത എന്ന പേരിനേക്കാൾ മതികല എന്ന് പറയുമ്പോഴാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടെന്ന് ഓർമ്മ വരിക. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ക്ക് പ്രീതയെ അറിയുന്നത്. മിനിസ്‌ക്രീനിൽ തിളങ്ങുന്നതിനിടെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും പ്രീതയ്ക്ക് കഴിഞ്ഞു.

ഇപ്പോഴിതാ അഭിനയത്തിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പ്രീത. അഭിനയം താൽപര്യമുണ്ടായിരുന്നെങ്കിലും സീരിയലിലേക്കും സിനിമയിലേക്കുമൊക്കെ എത്തിപ്പെടുന്നത് എങ്ങനെ ആണെന്ന് തനിക്ക് അറിയില്ലായിരുന്നു പ്രീത പറയുന്നു. ആങ്കറിങിലൂടെയുള്ള തുടക്കമാണ് തനിക്ക് ഇൻഡസ്ട്രിയിലേക്കുള്ള വാതിൽ തുറന്നതെന്നും പ്രീത പറയുന്നു.

ആ സമയത്താണ് കൈരളി ചാനലിലെ ഫോണ്‍ ഇന്‍ പരിപാടി ആങ്കര്‍ ചെയ്യാനുള്ള അവസരവും ലഭിക്കുന്നത്. ആദ്യ ദിവസം തന്നെ നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്. അതുകഴിഞ്ഞാണ് മൂന്നുമണിയില്‍ അഭിനയിച്ചത്. അതില്‍ നെഗറ്റീവ് ക്യാരക്ടറായിരുന്നു ചെയ്തത് പ്രീത പറയുന്നു.ആ ക്യാരക്ടര്‍ കാരണം എന്റെ കൂട്ടുകാരിയുടെ അമ്മ എന്നെ പിച്ചിയിരുന്നു. ഒരിടയ്ക്ക് മൂന്നുമണിയിലും മറ്റു കഥാപാത്രങ്ങള്‍ എന്നെ അടിക്കുന്ന രംഗമുണ്ടായിരുന്നു.

ഇതുവരെ ഇങ്ങനെയൊന്നുമില്ലായിരുന്നല്ലോ, ഇതെന്താണ് പെട്ടെന്ന് അടിയെന്ന് ചോദിച്ചപ്പോള്‍ ഇവിടെ കിട്ടുന്നത് വാങ്ങിച്ചോ, ഇല്ലെങ്കില്‍ ആളുകളുടെ കൈയ്യില്‍ നിന്നും കിട്ടുമെന്നാണ് സംവിധായകന്‍ പറഞ്ഞത്. സീരിയല്‍ ഷൂട്ടിംഗ് എളുപ്പമാണെന്നാണ് ആളുകളുടെ ധാരണ, അതത്ര എളുപ്പമല്ല. രാവിലെ പോയാല്‍ രാത്രിയാവും വരാന്‍. വീട്ടില്‍ ആളില്ലെങ്കില്‍ വേറെ ആളെ വെച്ച് ചെയ്യേണ്ടി വന്നേക്കും. എന്റെ കൂടെയൊരു ആന്റിയാണ് വരുന്നത്.

പുള്ളിക്കാരിക്ക് വയസായി, എന്നാലും എന്റെ കൂടെ വരാനിഷ്ടമാണ്. ഇപ്പോഴും ഞങ്ങളൊന്നിച്ചാണ് പോവുന്നത് അനാവശ്യമായി ആരെങ്കിലും തൊടുകയോ, തൊടാന്‍ ശ്രമിക്കുകയോ ചെയ്താല്‍ പ്രതികരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നെ അനാവശ്യമായി തൊട്ടാല്‍ ഞാന്‍ അടിക്കും. തിരക്കുള്ള സ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍ തോണ്ടാന്‍ വന്നവരെയൊന്നും ഞാന്‍ വെറുതെ വിട്ടിട്ടില്ല പ്രീത അഭിമുഖത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/151339/director-saidthat-would-getit-from-peoples-hands-preethapradeep-speaks-openly)