#KGGeorge | കുടുംബമല്ല, പെണ്ണും സിനിമയുമായിരുന്നു ജോർജ്ജിന്റെ ലഹരി ; മുഖത്ത് നോക്കി പറഞ്ഞ് ഭാര്യ

#KGGeorge | കുടുംബമല്ല, പെണ്ണും സിനിമയുമായിരുന്നു ജോർജ്ജിന്റെ ലഹരി ; മുഖത്ത് നോക്കി പറഞ്ഞ് ഭാര്യ
2023-09-26T18:55:00 | By Athira V

ന്തരിച്ച സംവിധായകൻ കെ ജെ ജോർജ് എങ്ങനെ കുടുംബത്തിൽ നിന്ന് അകന്നു ? മലയാളികൾ ഉത്തരം തേടുമ്പോൾ ഒരു അഭിമുഖത്തിൽ ഭാര്യ നടത്തിയ വെളിപ്പെടുത്തൽ ഇതിന് സൂചനകൾ ലഭിക്കും. നാലുപതിറ്റാണ്ടുനീണ്ട സിനിമാജീവിതത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന പൂർണബോധ്യമുണ്ടായിരുന്നു കെ ജെ ജോർജെന്ന സംവിധായകന്.

എല്ലാം അവസാനിപ്പിച്ച്‌ കുടുംബസ്ഥനാകാൻ തുടങ്ങുമ്പോഴാണ്‌ ഹൃദയാഘാതവും ആരോഗ്യപ്രശ്‌നങ്ങളും വില്ലനായത്‌. കാലത്തിന്റെ ക്രൂരഫലിതം എന്ന്‌ അദ്ദേഹംതന്നെ വിശേഷിപ്പിച്ച യാഥാർഥ്യത്തോട്‌ പൊരുത്തപ്പെടാനായിരുന്നു പിന്നീടുള്ള ജീവിതം. സിനിമ വിട്ട്‌ മറ്റൊരു ലോകമുണ്ടായിരുന്നില്ല കെ ജെ ജോർജിന്‌.

രോഗബാധിതനായി വീട്ടിലേക്ക്‌ ഒതുങ്ങേണ്ടിവന്നപ്പോൾമാത്രമാണ്‌ കുടുംബത്തെക്കുറിച്ചുപോലും അദ്ദേഹം ചിന്തിച്ചു തുടങ്ങിയത്. അദ്ദേഹം നല്ലൊരു കലാകാരനാണ് നല്ലൊരു സംവിധായകനാണ് പക്ഷെ ഒരു കുടുംബനാഥൻ ആകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഭാര്യയോടോ മക്കളോടോ സ്വന്തം അച്ഛനോടോ അമ്മയോടോ സെന്റിമെൻസ് കാണിക്കാത്ത കലാസംവിധായകൻ.

സ്വന്തം ജീവിതത്തിനോട് യാതൊരു ആത്മാർത്ഥയും ഗൗരവവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് പെണ്ണിനോടും സിനിമയോടും ആയിരുന്നു . മൂന്ന് കാമുകിമാരുമായുള്ള പ്രണയത്തിന് ശേഷമാണ് തന്റെ ജീവിതത്തിലേക്ക് അദ്ദേഹം എത്തുന്നത് എന്ന് ഭാര്യ സൽമ ഓർമിപ്പിക്കുന്നു.

കെ ജെ ജോർജ് എന്ന സംവിധായകൻ ഒരു സ്ത്രീ വീക്നെസ്സ് ഉള്ള, പെൺ കുട്ടികളെ കണ്ടാൽ വശംവദനായിപ്പോകുന്ന ഒരു വ്യക്തിയാണെന്ന് സൽ‍മ ജോർജ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അപ്പോൾ ചിലർ വിധിയെഴുതി ഭാര്യയും ഭർത്താവും തമ്മിൽ നല്ല ദേഷ്യത്തിൽ ആണ് വഴക്കിലാണ് അതുകൊണ്ടാണ് അദ്ദേഹത്തെ വയോജന കേന്ദ്രത്തിൽ ആക്കിയിരിക്കുന്നതെന്ന് .

അഭിമുഖത്തിൽ ലേഖകൻ ചോദിച്ചു തന്റെ സ്ത്രീ വിഷയ സംബന്ധമായ കാര്യങ്ങൾ സൽമയ്ക്ക് അറിയാമോ? ഭാര്യയോട് പറയാറുണ്ടോ? എന്നാൽ വളരെ സത്യസന്ധമായ മറുപടിയായിരുന്നു അദ്ദേഹത്തിൽ നിന്നും വന്നത്. ഞാൻ എല്ലാം ഭാര്യയോട് തുറന്ന് പറയാറുണ്ട്. മറ്റാരെങ്കിലും പറഞ്ഞ് അറിയുന്നത് അവൾക്കൊരു ദുഃഖം ഉണ്ടാക്കേണ്ട എന്ന് കരുതി ഞാൻ തന്നെ എല്ലാം തുറന്നു പറയും.

അദ്ദേഹത്തിന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാട് അദ്ദേഹം പലപ്പോഴും തുറന്ന് പറയുകയായിരുന്നു. ഞാൻ എന്റെ വീട്ടിലേക്ക് വന്ന് കയറുമ്പോൾ സൽ‍മ ഒരു പുരുഷന്റെ കൂടെ സഹിക്കുകയാണെങ്കിൽ ഞാൻ ഒരു അക്ഷരം മിണ്ടാതെ തിരിച്ചു ഇറങ്ങി പോരും, എന്നാൽ ഒരു പുരുഷൻ ബലപ്രയോഗം നടത്തി അവളെ കീഴ്പ്പടുത്താൻ ശ്രമിച്ചാൽ അവനെ ഞാൻ കൊല്ലുമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഈ പ്രസ്താവനയിൽ ചിലർ നെറ്റി ചുളിച്ചു അദ്ദേഹത്തെ നോക്കിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വിശദീകരണം, ഒരു സ്ത്രീയെ അല്ലെങ്കിൽ, ഞാൻ ഒരു അടിമയെ അല്ല വിവാഹം ചെയ്തു കൊണ്ട് വന്നിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഒരു സ്ത്രീത്വത്തിന്‌ കൊടുക്കുന്ന വലിയൊരു സ്വാതന്ത്ര്യം അദ്ദേഹം ഇതിലൂടെ പറഞ്ഞു വെക്കുകയാണ്.

ഇതുപോലെ തന്നെ തനിക്ക് ഒരു സ്ത്രീയോട് അഭിനിവേശം തോന്നിയാൽ ആ സ്ത്രീയോട് ചോദിക്കാം, എനിക്ക് നിങ്ങളോടു ആഗ്രഹം ഉണ്ട്, നിങ്ങൾ എന്റെ കൂടെ ഒരു ദിവസം വരുമോ, അവർക്കു താല്പര്യം ഇല്ലെങ്കിൽ വേണ്ട അതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇങ്ങനൊക്കെ കേൾക്കുമ്പോൾ അദ്ദേഹം ഒരു വൃത്തികെട്ടവൻ ആണ് എന്ന് ആരുടെയെങ്കിലും മനസിൽ ചിന്ത വരുന്നുണ്ടെങ്കിൽ കപടസദാചാര മൂല്യം അവരുടെ മനസ്സിൽ പേറുന്നത് കൊണ്ടാണ്.

ഏറ്റവും വലിയ ആധുനികൻ ഒരു നവീന മനുഷ്യൻ, അത് ഒരു നവീന കാഴ്ചപ്പാട് ഉള്ളവർക്ക് മാത്രമേ അങ്ങനെ ചിന്തിക്കാൻ കഴിയൂ. തന്റെ ഭാര്യ ഒരു സംഗീതജ്ഞയാണ്, അവർ ഒരുപാടു സിനിമയിൽ പാടിയിട്ടുണ്ട്, പിന്നെ ചലചിത്ര ലോകത്തേക്ക് കൊണ്ടുവരാതിരുന്നത് , എന്റെ മക്കളെ വളർത്തേണ്ട ചുമതല അവർക്ക് ഞാൻ കൊടുത്തു, എനിക്ക് സിനിമയിൽ നിന്ന് മാറി നിന്ന് മക്കളെ വളർത്താൻ കഴിയുമായിരുന്നില്ല എന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

ഒടുവിൽ എല്ലാദിവസവും ആ കെയർ സെന്ററിലേക്ക് ചെല്ലുന്ന മക്കളും അമ്മയും. അവർ ആ മനുഷ്യനെ ഉപേക്ഷിച്ചിരിക്കുന്നു, അനാഥാലയത്തിൽ തള്ളിയിരിക്കുന്നു എന്ന് പറയുന്നത് തികച്ചും അപലപനീയം. ആരെയും ബുദ്ധിമുട്ടിക്കരുത് പണമുണ്ടെങ്കിൽ ഇങ്ങനെയുള്ള കെയർ സെന്ററുകളിൽ പോയി ജീവിക്കണം എന്ന് ആരോഗ്യമുള്ള കാലത്തും അദ്ദേഹം പറയുമായിരുന്നു .

അദ്ദേഹത്തിന്റെ സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾ ചിലപ്പോൾ നെഗറ്റീവ് രീതിയിലാകും കാഴ്ചക്കാരന് പ്രത്യക്ഷമാവുക. അത്തരം സിനിമകൾ കണ്ടിട്ട് പലരും അദ്ദേഹം ഒരു സ്ത്രീ വിധ്വേഷകനാണെന്ന് മുദ്രകുത്താറുണ്ട്. പക്ഷെ അവിടെയും അദ്ദേഹം പച്ചയായ മനുഷ്യനാണ്. അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ സിനിമയിലും സത്യസന്ധമായി തന്നെ പറയുന്നു.

'മറ്റൊരാൾ' എന്നൊരു സിനിമ അതിൽ കരമനയുടെ ഭാര്യയായ ശ്രീവിദ്യ മറ്റൊരു ചെറുപ്പക്കാരനുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നു, അത് ആ സ്ത്രീയുടെ ഫാസ്ട്രേഷൻ ആണ്. അങ്ങനെ ഒരു ഭർത്താവിനെ അവർക്ക് താങ്ങാൻ പറ്റുന്നില്ല അത് അത്രയും യാഥാർഥ്യ ബോധ്യത്തോടെ ചിത്രീകരിക്കാതെ ആ സ്ത്രീ സർവം സഹയായി എല്ലാം സഹിക്കുന്നവളായി ചിത്രീകരിക്കണം എന്ന് പറയുന്നതും കപടസദാചാര ബോധത്തിന്റെ ഒരു പ്രതിഫലനം ആണെന്ന് തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

യവ്വനയുക്തമായ സിനിമയാണ് അദ്ദേഹത്തിന്റെ മനസ്സിൽ നിറയെ . കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള അതിർത്തികൾ പൊളിച്ചെഴുതിയും വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളും കപടസദാചാരവും തിരുത്തിയും ചലച്ചിത്രചരിത്രത്തിൽ ഇടംപിടിച്ച അദ്ദേഹം ഓർമയാകുന്നു.

മലയാള സിനിമകളുള്ള കാലത്തോളം അദ്ദേഹത്തെ അനുസ്മരിക്കപ്പെടുക തന്നെ ചെയ്യും. "തനിക്ക് ആരോടും പ്രത്യേകമായി സ്നേഹമോ പരിഗണനയോ ഇല്ല. അത് ഭാര്യയോ മക്കളോ ആരുമായിക്കോട്ടെ, അതാണ് എന്നെ സംബന്ധിച്ച് ആരെയും ആശ്രയിക്കാതെയുള്ള ജീവിതവും."_കെ ജെ ജോർജ്.

Content Highlight: #KGGeorge #Selma #addiction #not #family #women #movies

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup