---
title: "#KGGeorge | ഗോവയിൽ സുഖവാസത്തിന് പോയതല്ല; ആരോപണങ്ങൾക്ക് മറുപടിയുമായി കെ ജി ജോർജിന്റെ ഭാര്യ സെൽമ "
english_title: "#Goa #KGGeorge #Selma #responded #allegations"
publisher: "moviemax.in"
canonical_url: "https://moviemax.in/news/149098/goa-kggeorge-selma-responded-allegations"
published_at: "2023-09-26T13:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65128ee074546_k_g.jpg"
keywords: []
---

# #KGGeorge | ഗോവയിൽ സുഖവാസത്തിന് പോയതല്ല; ആരോപണങ്ങൾക്ക് മറുപടിയുമായി കെ ജി ജോർജിന്റെ ഭാര്യ സെൽമ 

> **Lead Summary:** **[ മ**ലയാളത്തിന്റെ എക്കാലത്തെയും ഒരു ഇതിഹാസ സംവിധായകനായ കെ ജി ജോർജ് കഴിഞ്ഞ ഞായറാഴ്‍ചയാണ് അന്തരിച്ചത്. കെ ജി ജോർജിനെ വയോജന കേന്ദ്രത്തിലാക്കിയെന്നും അദ്ദേഹത്തെ കുടുംബം നോക്കിയില്ല എന്നുമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോവയിൽ മകനൊപ്പം താമസിക്കുന്ന ഭാര്യ സെൽമ.

## Article Content

**[ മ**ലയാളത്തിന്റെ എക്കാലത്തെയും ഒരു ഇതിഹാസ സംവിധായകനായ കെ ജി ജോർജ് കഴിഞ്ഞ ഞായറാഴ്‍ചയാണ് അന്തരിച്ചത്. കെ ജി ജോർജിനെ വയോജന കേന്ദ്രത്തിലാക്കിയെന്നും അദ്ദേഹത്തെ കുടുംബം നോക്കിയില്ല എന്നുമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോവയിൽ മകനൊപ്പം താമസിക്കുന്ന ഭാര്യ സെൽമ.

താൻ ഗോവയിൽ സുഖവാസത്തിന് പോയതല്ല. ജോർജിനെ ആത്മാർഥതയോടെയാണ് സ്‍നേഹിച്ചതെന്നും അദ്ദേഹത്തെ താൻ നല്ലവിധമാണ് നോക്കിയതെന്നും സെൽമ വ്യക്തമാക്കുന്നു. മകൻ ഗോവയിലാണ്. മകൾ ദോഹയിലും. അതുകൊണ്ടാണ് ഞാൻ ഗോവയിലേക്ക് പോയത്.

സിഗ്‍നേച്ചർ എന്ന സ്ഥാപനത്തിൽ തങ്ങൾ ഭർത്താവിനെ താമസിച്ചിപ്പചത് അവിടെ ഡോക്ടർമാരും നഴ്‍സുമാരും ഫിസിയോ തെറാപ്പി എക്സർസൈസ് ചെയ്യാനുള്ള സ്ഥലമൊക്കെയുള്ളതുകൊണ്ടാണ്. കൊള്ളാവുന്ന സ്ഥലമായതുകൊണ്ടാണ് അങ്ങോട്ടേയ്‍ക്ക് മാറ്റിയത്. ഞങ്ങൾ വയോജക സ്ഥലത്താക്കിയെന്ന് മനുഷ്യർ പറയുന്നുണ്ട് ഇപ്പോൾ.

സിനിമാ മേഖലയിൽ ഫെഫ്‍കെ അടക്കമുള്ളവരോട് ചോദിച്ചാൽ മതി ഞങ്ങൾ എങ്ങനെയാണ് നോക്കിയത് എന്ന്. പിന്നെ ഞങ്ങൾക്ക് ജീവിക്കേണ്ടേ?, പുള്ളിയെ ഒറ്റയ്‍ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത് പലരോടും. എനിക്ക് ഇവിടെ ഒറ്റയ്‍ക്ക് ജീവിക്കാനാകില്ലല്ലോ. പുള്ളിക്ക് സ്‍ട്രോക്കുള്ളതുകൊണ്ട് ഒറ്റയ്‍ക്ക് പൊക്കിയെടുത്ത് കുളിപ്പിക്കാനും ഒക്കെയുള്ള ആരോഗ്യം നമുക്കില്ല.

ഒരു സ്‍ത്രീ എങ്ങനെ നോക്കും. അതുകൊണ്ടാണ് സിഗ്‍നേച്ചറിൽ ഞാൻ താമസിപ്പിച്ചത്. അവർ നല്ലതായിട്ടാണ് നോക്കിക്കൊണ്ടിരുന്നതും. നമുക്ക് ഒരു പ്രശ്‍നവും ഇല്ലായിരുന്നു. അദ്ദേഹത്തിന് ആവശ്യമുള്ള ഭക്ഷണം കൊടുത്തയക്കുമായിരുന്നു. ജോർജേട്ടൻ ഒരുപാട് നല്ല സിനിമകളുണ്ടാക്കി. പക്ഷേ കാശുണ്ടാക്കിയില്ല.

പക്ഷേ എല്ലാവരും എഴുതുന്നതും പറയുന്നതും തങ്ങൾ കാശെടുത്ത് അദ്ദേഹത്തെ കറിവേപ്പിലകണക്ക് തള്ളിയെന്നാണ്. ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ദൈവത്തെയാണ് ബോധിപ്പിക്കേണ്ടത്. സിനിമാക്കാരൻ മാത്രമല്ല നല്ലൊരു ഭർത്താവുമായിരുന്നു. ഞാൻ ആത്മാർഥതയോടെയാണ് നോക്കിയത്. ഞാൻ സുഖവാസത്തിനല്ല ഗോവയിൽ പോയത്. എന്നെ നോക്കാൻ ആരുമില്ല ഇവിടെ. അതുകൊണ്ടാണ് മകന്റെ അടുത്തേയ്‍ക്ക് പോയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/149098/goa-kggeorge-selma-responded-allegations)