ഒരു കാലത്ത് മലയാളിക്ക് പ്രിയപ്പെട്ട താര ജോഡിയായിരുന്നു ജയറാമും പാര്‍വതിയും. പിന്നീട് ഇവര്‍ ജീവിതത്തിലും ഒന്നിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത്.
കാളിദാസ് ജയറാമും, മാളവിക ജയറാമും. ഇതില്‍ കാളിദാസ് ജയറാം ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. എന്നാല്‍ അഭിനയ രംഗത്തേക്ക് മാളവിക ജയറാം ഇതുവരെ കാലെടുത്ത് വച്ചിട്ടില്ല.
പക്ഷെ അടുത്തിടെ ചില പരസ്യങ്ങളില്‍ മാളവിക പ്രത്യക്ഷപ്പെട്ടിരുന്നു. അതില്‍ ജയറാമുമായി ചേര്‍ന്ന് അഭിനയിച്ച ജ്വല്ലറിയുടെ പരസ്യം അടക്കമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മാളവിക സജീവമാണ്.
തന്‍റെ ചിത്രങ്ങളും വിശേഷങ്ങളും മാളവിക പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാളവികയ്ക്ക് 3.15 ഫോളോവേര്‍സ് ഉണ്ട്. ഒരു വര്‍ഷം മുന്‍പ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു.
18 ലക്ഷത്തോളം വ്യൂ ഈ വീഡിയോ നേടിയിട്ടുണ്ട്. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വീഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയിരുന്നത്.
ഇപ്പോള്‍ മാളവികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ചര്‍ച്ചയാകുന്നത്. മാളവിക പ്രണയത്തിലാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു കാറില്‍ രണ്ട് കൈകള്‍ ചേര്‍ത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പം ഹിന്ദി പ്രണയഗാനമാണ് ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുള്ളത്.
പിന്നാലെ മാളവിക പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വാര്‍ത്തയാകുന്നുണ്ട്. അധികം വൈകാതെ ഇത് വെളിപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നേരത്തെ തന്നെ അഭിനയ രംഗത്തേക്ക് കടക്കാന്‍ മാളവിക ഒരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
#Now #Malvika's #Instagram #story #being #discussed.