---
title: "#laljose | ആ ബോക്സിൽ കുഞ്ഞിന്റെ ബോഡി ആയിരുന്നു, ഞാൻ അലറി നിലവിളിച്ച് പോയി; തുറന്ന് പറഞ്ഞ് ലാൽജോസ്"
english_title: "#that box #baby'sbody #Iscreamed #Laljose #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/147525/that-box-babysbody-iscreamed-laljose-openup"
published_at: "2023-09-19T14:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65096a4b44ffe_laljose_4.jpg"
keywords: []
---

# #laljose | ആ ബോക്സിൽ കുഞ്ഞിന്റെ ബോഡി ആയിരുന്നു, ഞാൻ അലറി നിലവിളിച്ച് പോയി; തുറന്ന് പറഞ്ഞ് ലാൽജോസ്

> **Lead Summary:** മലയാള സിനിമാ രംഗത്ത് ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് ലാൽ ജോസ്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി അറിയപ്പെട്ട ലാൽ ജോസിന് കരിയറിൽ എന്നും എടുത്ത് പറയാൻ പറ്റിയ നിരവധി ശ്രദ്ധേയ സിനിമകൾ ഒരുക്കാനായി. മീശ മാധവൻ, ക്ലാസ്മേറ്റ്സ് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. ക്ലാസ്മേറ്റ്സിനെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

## Article Content

മലയാള സിനിമാ രംഗത്ത് ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് ലാൽ ജോസ്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി അറിയപ്പെട്ട ലാൽ ജോസിന് കരിയറിൽ എന്നും എടുത്ത് പറയാൻ പറ്റിയ നിരവധി ശ്രദ്ധേയ സിനിമകൾ ഒരുക്കാനായി. മീശ മാധവൻ, ക്ലാസ്മേറ്റ്സ് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. ക്ലാസ്മേറ്റ്സിനെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് തന്റെ ജീവിതത്തിലുണ്ടായ വിഷമകരമായ ഘട്ടത്തെക്കുറിച്ചും സംവിധായകൻ മനസ് തുറന്നു. സിനിമ തുടങ്ങാൻ ഇരുപത് ദിവസത്തോളം ബാക്കി നിൽക്കെയാണ് എന്റെ അനിയന്റെ ഭാര്യ തൃശൂർ ഹോസ്പിറ്റലിൽ പ്രസവിച്ചത്. ജനിച്ചപ്പോൾ ഹൃദയത്തിൽ ഹോൾ ഉള്ളത് മൂലം കുഞ്ഞിനെ മാത്രം എറണാകുളം അമൃത ആശുപത്രിയിലേക്ക് സർജറിക്കായി കൊണ്ടുവന്നു. അനിയൻ ദുബായിലാണ്. ഞാനും ഭാര്യയുമാണ് കുഞ്ഞിനൊപ്പം നിൽക്കുന്നത്.

പിന്നീട് അനിയൻ വന്നു. പതിനാലാമത്തെ ദിവസം കുഞ്ഞ് മരിച്ചു. വെന്റിലേറ്ററിൽ നിന്നും എടുത്താൽ കുഞ്ഞ് മരിക്കുമെന്നൊന്നും എനിക്ക് മനസിലായിരുന്നില്ല. സ്ട്രെയ്ൻ ആണെങ്കിൽ എടുത്തോളൂ എന്നൊക്കെയാണ് ഞാൻ പറഞ്ഞത്. കുഞ്ഞ് മരിച്ച ശേഷമുണ്ടായത് തന്നെ കരയിപ്പിച്ച സംഭവമാണെന്നും ലാൽ ജോസ് പറഞ്ഞു . ബോഡി അവർ ബാക്ക് ഡോറിലൂടെയാണ് വിടുക. ലിഫ്റ്റിൽ താഴേക്ക് പോകവെ ഞങ്ങളുടെ ഒപ്പം ഒരു ബോക്സുമായി നഴ്സ് കൂടെ കയറിയിരുന്നു.

ലിഫ്റ്റ് താഴേക്ക് എത്തുമ്പോഴേക്കും മരണ വിവരമറിഞ്ഞ് ദിലീപ് ഓടിയെത്തിയിരുന്നു . റൂമിലേക്ക് കയറവെ കൂടെ ബോക്സുമായി നഴ്സും വരുന്നുണ്ട്. ആ ബോക്സിൽ കുഞ്ഞിന്റെ ബോഡി ആയിരുന്നു. എന്റെ കൈയിലേക്ക് തന്നപ്പോൾ അലറി നിലവിളിച്ച് പോയി. ഞങ്ങളുടെ കൂടെ ലിഫ്റ്റിൽ ഉണ്ടായിരുന്നത് കുഞ്ഞിന്റെ ബോഡി ആയിരുന്നെന്ന് മനസിലാക്കാനുള്ള ബുദ്ധി അന്നില്ലായിരുന്നെന്നും ലാൽ ജോസ് ഓർത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/147525/that-box-babysbody-iscreamed-laljose-openup)