---
title: "#DhyanSrinivasan | ഷൈന്‍ ചെയ്യാൻ നോക്കിയതാണ്, അലൻസിയർ നടത്തിയ പരമാർശത്തോട് പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ"
english_title: "#Actor #DhyanSrinivasan #reacts #Alancier's #comments #statefilmawards #ceremony."
publisher: "moviemax.in"
canonical_url: "https://moviemax.in/news/147093/actor-dhyansrinivasan-reacts-alanciers-comments-statefilmawards-ceremony"
published_at: "2023-09-17T20:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65070eb1aae8f_dhyansreenivasn.jpg"
keywords: []
---

# #DhyanSrinivasan | ഷൈന്‍ ചെയ്യാൻ നോക്കിയതാണ്, അലൻസിയർ നടത്തിയ പരമാർശത്തോട് പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ

> **Lead Summary:** സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ അലൻസിയർ നടത്തിയ പരമാർശത്തോട് പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോള്‍ അലൻസിയർ ആളാകാൻ നോക്കിയതാണെന്നും ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നിയതെന്നും ധ്യാൻ പറഞ്ഞു.

## Article Content

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ അലൻസിയർ നടത്തിയ പരമാർശത്തോട് പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോള്‍ അലൻസിയർ ആളാകാൻ നോക്കിയതാണെന്നും ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നിയതെന്നും ധ്യാൻ പറഞ്ഞു.

പുരസ്കാരത്തിനോട് വ്യത്യസ്ത നിലപാടുണ്ടായിരുന്നുവെങ്കിൽ നടൻ ഒരിക്കലും പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും പരിപാടി തന്നെ ബഹിഷ്‌കരിക്കാമായിരുന്നുവെന്നും നടൻ അഭിപ്രായപ്പെട്ടു.

'നദികളില്‍ സുന്ദരി യമുന' എന്ന ധ്യൻ നായകനാകുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു പ്രതികരണം. 'ഇത് പറയാന്‍ വേണ്ടി അലൻസിയർ അവിടെ വരെ പോയത് പോലെയാണ് എനിക്ക് തോന്നിയത്.

ഒരു വേദി കിട്ടുന്ന സമയത്ത് ചിലര്‍ക്ക് ഒന്ന് ആളാകാനും, ഷൈന്‍ ചെയ്യാനും തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്,' ധ്യാൻ പറഞ്ഞു. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശമാണ് അലൻസിയറിന് ലഭിച്ചത്. 'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണം.

അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും' എന്നായിരുന്നു പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ വേദിയിൽ നടത്തിയ പ്രസ്താവന. നടനെതിരെ സിനിമ-സാംസ്കാരിക മേഖലകളിൽ നിന്നും നിരവധി പേരാണ് പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/147093/actor-dhyansrinivasan-reacts-alanciers-comments-statefilmawards-ceremony)