,മലയാളി പ്രേഷകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച സിനിമയാണ് ഫോറൻസിക്. സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് തമന്ന പ്രമോദ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് തമന്ന അഭിനയിച്ചത്. താരത്തിന്‍റെ അഭിനയം ഏറെ ശ്രെദ്ധിക്കപെട്ടു .
തമന്നയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തമന്നയുടെ പുതിയ ഫോട്ടോകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. തമന്ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മണലാരണ്യത്തില്‍ നിന്നുള്ള ഫോട്ടോകളാണ് ഇത്.
സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമന്ന ഓഡിഷനിലൂടെയാണ് ഫോറൻസിക്കില്‍ എത്തുന്നത്.പാലക്കാട് കുമരനെല്ലൂര്‍ ജന്മനാടായ തമന്ന ഇപ്പോള്‍ അബുദാബിയില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ്.അബുദാബിയില്‍ മാതാപിതാക്കളോടൊപ്പെ സ്ഥിരം താമസമാണ് തമന്ന.
സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമന്ന ഓഡിഷനിലൂടെയാണ് ഫോറൻസിക്കില്‍ എത്തുന്നത്.ഫോറൻസികില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം തന്നെ തമന്നയ്‍ക്ക് ലഭിച്ചു.
Tamanna Pramod is an actress who made her silver screen debut in the film Forensic