#vinayakan | കറുത്ത കൃഷ്ണനെ നീലയാക്കിയ സനാതനം; സ്റ്റാലിൻ വിഷയത്തിൽ പ്രതികരിച്ച് വിനായകൻ

#vinayakan | കറുത്ത കൃഷ്ണനെ നീലയാക്കിയ സനാതനം; സ്റ്റാലിൻ വിഷയത്തിൽ പ്രതികരിച്ച് വിനായകൻ
2023-09-09T08:40:00 | By Nivya V G

( moviemax.in)  ലയാള സിനിമകളിൽ തുടക്കത്തിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് ഇപ്പോൾ രജനികാന്ത് ചിത്രം ജയിലറിൽ നായകനോടൊപ്പം പൊരുതി നിൽക്കുന്ന കഥാപാത്രം വരെ എത്തി നിൽക്കുകയാണ് നടൻ വിനായകൻ.

നടൻ എന്ന നിലയിൽ വിനായകൻ തന്റെ കഴിവ് പ്രേക്ഷകർക്ക് മുന്നിൽ നേരത്തെ തെളിയിച്ചു കഴിഞ്ഞതാണ്.സിനിമയ്ക്കു പുറത്ത് വിനായകന്റെ ഫേസ്ബുക് പോസ്റ്റുകൾ എപ്പോഴും ചർച്ചയാകാറുണ്ട്. വിനായകൻ അതുപോലെയാണ് കാര്യങ്ങളോട് പ്രതികരിക്കാറുള്ളത്. 

സമൂഹത്തിന്റെ ശരികള്‍ പലതും തന്റെ ശരികളുമായി ചേര്‍ന്നു പോകാത്തതു കൊണ്ടാണ് പ്രതികരിച്ചു പോകുന്നതെന്നും നിങ്ങള്‍ക്ക് എന്നോട് വിയോജിക്കാനുള്ള അവകാശമുണ്ടെന്നും വിനായകന്‍ അഭിപ്രായപ്പെടുന്നുണ്ട്.


പതിവുപോലെ ആഞ്ഞടിച്ച്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വിനായകൻ. ഉദയനിധി സ്റ്റാലിൻ പരാമർശത്തെ തുടർന്നുള്ള സനാതനധർമ്മത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ സംഭവത്തോട് നടൻ വിനായകൻ പ്രതികരിച്ചിരിക്കുകയാണ്. 

വിനായകൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെ കുറിച്ചുള്ള ഒരു കമൻ്റ് പങ്കുവെച്ചത്. വിനായകൻ്റെ സ്ഥിരം ശൈലിയിൽ ഒരു വ്യക്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കമൻ്റാണ് വിനായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഒരു വ്യക്തിയുടെ കമൻ്റിൻ്റെ സ്ക്രീൻ ഷോട്ടിൻ്റെ ഒപ്പം പെൻസിലാശാൻ എന്ന ആർട്ടിസ്റ്റ് ഇതുമായി ബന്ധപ്പെട്ട് വരച്ച ഡിജിറ്റൽ ആർട്ടുമാണ് കമൻ്റിൽ ഉള്ളത്. ഇതിൻ്റെയെല്ലാം സ്ക്രീൻഷോട്ടാണ് വിനായകൻ ഷെയർ ചെയ്തിരിക്കുന്നത്. പതിവുപോലെ നിരവധി പേരാണ് വിനായകന്റെ പോസ്റ്റിന് എതിർത്തും അനുകൂലിച്ചും എത്തിയിരിക്കുന്നത്.

സനാതന ധർമ്മം ഇല്ലാതാക്കണം എന്നായിരുന്നു തമിഴ്നാട് കായികമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന് ചെന്നെയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഈ വേദിയിൽ ജാതി വിവേചനത്തിന് ഇരയായി ജീവനൊടിക്കിയ വിദ്യാർത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും ഉണ്ടായിരുന്നു.

'ചില കാര്യങ്ങൾ കേവലമായി എതിർക്കുകയല്ല വേണ്ടത്, മറിച്ച് അവ ഇല്ലാതാക്കണം. കൊതുക്, ഡെങ്കിപ്പനി, മലേറിയ, കൊറോണ എന്നിവയൊന്നും എതിർക്കേണ്ടതല്ല, ഇല്ലാതാകേണ്ടതാണ്. സനാതനവും അതുപോലെയാണ്.' എന്നാണ് ഉദയനിധി പറഞ്ഞത്.

Content Highlight: #vinayakan #react #udhayanidhi

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup